Connect with us

Hi, what are you looking for?

NEWS

മാമലക്കണ്ടം ഗവ. ഹൈസ്‌കൂളിൽ ജീവിത നൈപുണ്യ നിയമ ബോധവൽക്കരണത്തിന്റെ “ഹൃദയവാതിൽ” തുറന്നു

കോതമംഗലം :മാമലക്കണ്ടത്ത് ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയും, വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.
സമൂഹത്തിൽ നിയമങ്ങളെ കുറിച്ചുള്ള അവബോധം അനിവാര്യമാണെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി. എസ്. സുധ പറഞ്ഞു. ‘ഹൃദയവാതിൽ തുറക്കുമ്പോൾ’ പരിശീലന പദ്ധതിയുടെയും ‘എന്റെ മാമലക്കണ്ടം തുടർ പദ്ധതി’യുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജഡ്‌ജ്‌.
കുറ്റകൃത്യങ്ങളുടെ ഭവിഷ്യത്തുകളെ പറ്റി ധാരണ ഉണ്ടെങ്കിൽ പലരും തെറ്റുകളിലേക്ക് വഴി തിരിയില്ല. അതിനാൽ ചെറുപ്രായത്തിൽ തന്നെ പൗരൻമാരെ നിയമങ്ങളെയും ശിക്ഷകളെയും കുറിച്ച് ബോധവൽക്കരിക്കണം.

സ്കൂൾ വിദ്യാർത്ഥികൾ തീർച്ചയായും പോക്സോ നിയമങ്ങളെ പറ്റി അറിഞ്ഞിരിക്കണം. നിയമാനുസൃത വിവാഹ പ്രായം എത്രയെന്ന് വരെ അറിയാത്ത നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തണം. ഇത് സംബന്ധിച്ച അറിവുകൾ പകരുന്ന പരിശീലന പരിപാടികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അവർ പറഞ്ഞു.
മാമലക്കണ്ടം ഗ്രാമത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും ഉന്നമനവും സാമൂഹിക ശാക്തീകരണവും ലക്ഷ്യമിട്ടാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ്, കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി, വനിതാ ശിശുവികസന വകുപ്പ്, കാവൽ പദ്ധതി, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ ചേർന്ന് ത്രിദിന ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയും വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചത്.
ഈ പദ്ധതികളും പരിശീലന പരിപാടിയും ഏറെ മാതൃകാപരമായ ഇടപെടൽ ആണെന്നും അതിൽ ജില്ലാ ഭരണകൂടത്തിന്റെ പൂർണ്ണമായ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ ജഡ്ജും സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയുമായ അനിൽ കെ. ഭാസ്കർ അധ്യക്ഷത വഹിച്ചു. സ്‌കൂളുകൾക്കുള്ള പഠനോപകരണവിതരണം സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ ആർ. രജിത നിർവഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ വീശിഷ്ടാതിഥിയായി.

ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് ജി. പത്മകുമാർ, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, വൈസ് പ്രസിഡന്റ് സൽമ പരീത്, ജില്ലാ പഞ്ചായത്ത്‌ അംഗം കെ.കെ ഡാനി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ. കെ ഗോപി, വാർഡ് മെമ്പർ ശ്രീജ ബിജു, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ. എസ് സിനി, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കെ.ജി മനോജ്‌, ജുവനൈൽജസ്റ്റിസ് ബോർഡ് അംഗങ്ങളായ അഡ്വ. ഉല്ലാസ് മധു , അഡ്വ. ജിൻസിമോൾ കുര്യൻ, കോതമംഗലം വിദ്യാഭ്യാസ ഓഫീസർ ബോബി ജോർജ്, സ്കൂൾ ഹെഡ്മിസ്ട്രസ് സരിത ജോസഫ്, മാമലക്കണ്ടം ശങ്കർ മെമ്മോറിയൽ എൽ. പി സ്കൂൾ മാനേജർ പി.കെ വിജയകുമാർ, ഹെഡ് മിസ്ട്രസ് പി.ആർ പ്രീതി, ബ്ലൂ പോയിന്റ് ഓർഗ് സി.ഇ.ഒ ബേബി പ്രഭാകരൻ, പി.ടി.എ പ്രസിഡന്റ് സി.എസ് സുജി, റിസോഴ്സ് പേഴ്സൺ പ്രതിനിധി ടി.ഡി ജോർജ്കുട്ടി, സാമൂഹ്യ – സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

ACCIDENT

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം: കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എ. മിനി സിവില്‍...

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

NEWS

കൊച്ചി : വിദ്യാഭ്യാസ മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. കെ.എസ്.എസ്.ടി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാഘോഷവും അവാർഡ് വിതരണവും...

NEWS

കോതമംഗലം: പുന്നേക്കാട് തൊണ്ടുങ്ങല്‍ എല്‍ദോസിന്റെ ഭാര്യ അനുജ (31) നിര്യാതയായി. സംസ്‌കാരം നടത്തി നിര്യാതയായി. പരേത വടാട്ടുപാറ തെക്കേടത്ത് കുടുംബാഗമാണ്. മകന്‍: എഡ്വിന്‍ ആന്റണിഎല്‍ദോസ്  

NEWS

കോതമംഗലം: വടാട്ടുപാറ കുറിച്ചിയില്‍ സോമന്‍ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന രാജകുമാരി കൊമ്പനാല്‍ കുടുംബാഗം. മക്കള്‍:ബിനി, ബിനോയി , ബിബിന്‍ . മരുമക്കള്‍ : ലാലു, സന്ധ്യ , സൗമ്യ...

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CRIME

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി അന്വേഷണം...

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

error: Content is protected !!