Connect with us

Hi, what are you looking for?

NEWS

തുടർച്ചയായി നാലാം തവണയും ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ നിരയിൽ ഇടം നേടി എംഎ കോളെജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ

കോതമംഗലം: അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ തുടർച്ചയായ നാലാം തവണയും ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ. പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡോ. മഞ്ജു മികച്ച റാങ്ക് നേടിയത്.മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും , കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയും നേടിയ ഡോ. മഞ്ജു, 2005-ലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി രസതന്ത്ര വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. 2016-ൽ അസോസിയേറ്റ് പ്രൊഫസറും, 2019ൽ പ്രൊഫസറുമായി. നാനോ മെറ്റീരിയൽസ്, കറ്റാലിസിസ് മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള ഗവേഷകയും, ഒരു പേറ്റന്റിനുടമയുമാണ് ഡോ. മഞ്ജു കുര്യൻ.നാനോ മെറ്റീരിയൽസിന്റെ ഉത്പാദനം, സംസ്കരണം, ഉപയോഗം എന്നിവ സംബന്ധിച്ച ഗവേഷണ പഠനങ്ങളിലാണ് ഡോ.മഞ്ജു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് . 5 പുസ്തകങ്ങളിലെ പ്രബന്ധങ്ങൾ കൂടാതെ വിവിധ അന്തർ ദേശീയ ജേർണലുകളിലായി 66ഗവേഷണ പ്രബന്ധങ്ങളും,3 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.4 ഗവേഷകർക്ക് ഡോ. മഞ്ജുവിന്‍റെ ഗവേഷണ മാർഗ നിർദേശത്തിലൂടെ പി എച്ച് ഡി ബിരുദം ലഭിച്ചിട്ടുണ്ട്. ഡി എസ് ടി, കെ എസ് സി എസ് ടി ഇ, യു ജി സി, എം എച് ആർ ഡി എന്നിവയുടെ സാമ്പത്തിക സഹായത്തോടെ ഗവേഷണ പ്രോജക്ട്കളും പൂർത്തീകരിച്ചിട്ടുണ്ട്. ഗവേഷണ സംഭാവനകൾക്ക് പുറമേ, റിസർച്ച് ഡീൻ, എൻ ഐ ആർ എഫ് കോ-ഓർഡിനേറ്റർ, യുജിസി സെൽ കോ-ഓർഡിനേറ്റർ, ഡിഎസ്ടി കോ-ഓർഡിനേറ്റർ, ഗവേണിംഗ് & അക്കാദമിക് കൗൺസിൽ അംഗം തുടങ്ങി വിവിധ ചുമതലകൾ എം. എ. കോളേജിൽ വഹിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകർക്ക് നൽകുന്ന പുരസ്‌കാരങ്ങൾ മുൻപ് ഡോ. മഞ്ജുവിനെ തേടിയെത്തിയിട്ടുണ്ട്. ചങ്ങനാശ്ശേരി എസ്.ബി. കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റർ ഏർപ്പെടുത്തിയിരിക്കുന്ന 25- മത് ബർക്കുമൻസ് അവാർഡും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മികച്ച കോളേജ് അധ്യാപകർക്ക് നൽകുന്ന ഫാ. ഡോ. ജോസ് തെക്കൻ പുരസ്‌കാരവും, ആലുവ യു സി കോളേജിന്റെ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി “ശതാബ്ദി പ്രതിഭ” പുരസ്കാരവുമാണ് ഡോ.മഞ്ജുവിന് മുൻപ് ലഭിച്ചത്.
അധ്യാപന, ഗവേഷണ രംഗത്തെ മികവും, സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചായിരുന്നു പുരസ്‌കാരം. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നു ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഡോ. മഞ്ജു കുര്യൻ അന്ന് മികച്ച കോളേജ് അധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ടത്.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ മികച്ച ശാസ്ത്രഞ്ജരുടെ പട്ടികയിൽ ഇടം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്നും, പ്രതിഭകളെ കണ്ടെത്തി ഏറ്റവും നല്ല രീതിയിൽ പ്രോത്സാഹനം നൽകുന്ന മാനേജ്മെന്‍റാണ് കോതമംഗലം എം. എ. കോളേജ് മാനേജ്മെന്‍റ് എന്നും ഡോ.മഞ്ജു കുര്യൻ പറഞ്ഞു. തന്നെ ഇന്നത്തെ നല്ല അധ്യാപികയും, ഗവേഷകയും ആക്കി മാറ്റിയതിൽ തന്‍റെ മാതാപിതാക്കൾക്കും, കുടുംബത്തിനും, സഹപ്രവർത്തകർക്കും വലിയ പങ്കുണ്ടെന്നും ഡോ. മഞ്ജു കൂട്ടിച്ചേർത്തു. കോലഞ്ചേരി,
കാഞ്ഞിരവേലിൽ റിട്ട. അധ്യാപക ദമ്പതികളായ കെ. എം. കുര്യാച്ചൻ -വി. കെ സൂസൻ എന്നിവരുടെ മകളും,
കോതമംഗലം എം. എ. എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ പനിച്ചയം പാറപ്പാട്ട് ഡോ. ജിസ് പോളിന്‍റെ ഭാര്യയുമാണ് . അഞ്ജലി,അലീന എന്നിവർ മക്കളാണ്.അന്തർ ദേശീയ അംഗീകാരം ലഭിച്ച ഡോ. മഞ്ജു കുര്യനെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് , അധ്യാപകർ , അനധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ അഭിനന്ദിച്ചു.

You May Also Like

ACCIDENT

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം: കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എ. മിനി സിവില്‍...

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

NEWS

കൊച്ചി : വിദ്യാഭ്യാസ മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. കെ.എസ്.എസ്.ടി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാഘോഷവും അവാർഡ് വിതരണവും...

NEWS

കോതമംഗലം: പുന്നേക്കാട് തൊണ്ടുങ്ങല്‍ എല്‍ദോസിന്റെ ഭാര്യ അനുജ (31) നിര്യാതയായി. സംസ്‌കാരം നടത്തി നിര്യാതയായി. പരേത വടാട്ടുപാറ തെക്കേടത്ത് കുടുംബാഗമാണ്. മകന്‍: എഡ്വിന്‍ ആന്റണിഎല്‍ദോസ്  

NEWS

കോതമംഗലം: വടാട്ടുപാറ കുറിച്ചിയില്‍ സോമന്‍ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന രാജകുമാരി കൊമ്പനാല്‍ കുടുംബാഗം. മക്കള്‍:ബിനി, ബിനോയി , ബിബിന്‍ . മരുമക്കള്‍ : ലാലു, സന്ധ്യ , സൗമ്യ...

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CRIME

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി അന്വേഷണം...

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

error: Content is protected !!