Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; റമീസിന്റെ അച്ഛനെയും അമ്മയെയും ഉടൻ ചോദ്യം ചെയ്യും

കോതമംഗലം :കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ 10 അംഗം സംഘം രൂപീകരിച്ച് പോലീസ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാർ അന്വേഷണ സംഘത്തിലുണ്ട്. യുവതി ആത്മഹത്യ ചെയ്തത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്നാണ് പോലീസിന്‍റെ നിഗമനം. അഗാധ പ്രണയത്തിനിടയിലും റമീസ് തന്റെ ഫോൺ പോലും എടുക്കാതായത് പെൺകുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കി. കേസിൽ റമീസിന്റെ ഉപ്പയേയും ഉമ്മയേയും പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

കോതമംഗലം കറുകടത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥിനിയും പാനായിക്കുളത്തെ റമീസും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു. മതം മാറിയും റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാൻ തന്നെയായിരുന്നു പെൺകുട്ടിയുടെ തീരുമാനം. എന്നാൽ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ഇവർക്കിടയിൽ ഉണ്ടായ തർക്കങ്ങളും സംശയങ്ങളും റമീസിൽ നിന്ന് നേരിട്ട കടുത്ത അവഗണനയുമാണ് പെൺകുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇരുവരുടെയും ഗൂഗിൾ അക്കൗണ്ടുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് “ഇടപ്പള്ളി സെക്സ് വർക്കേഴ്സ് ” എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തതും, വിവരങ്ങൾ അന്വേഷിച്ചതും ഇടപ്പള്ളിയിൽ പോയതിന്റെ ഗൂഗിൾ റൂട്ട് മാപ്പും പെൺകുട്ടിക്ക് കണ്ടെത്താൻ സാധിച്ചു. ഇതോടെയാണ് തർക്കമായതെന്ന് പൊലീസ് പറയുന്നു.

പിറ്റേ ദിവസം റമീസ് അനാശാസ്യത്തിന് പോയി എന്ന് റമീസിന്റെ വീട്ടിലെത്തി പെൺകുട്ടി ഉപ്പയോട് പറഞ്ഞു. ഉപ്പ റമീസിനെ തല്ലി. ദേഷ്യത്തോടെ വീട് വിട്ട് ഇറങ്ങിപ്പോയ റമീസ് പിന്നീട് പെൺകുട്ടിയുമായി സംസാരിച്ചില്ല. മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കുമെന്ന് ഫോണിലൂടെ പറഞ്ഞു. വ്യാഴാഴ്ച മുതൽ റമീസിനെ ഫോണിലും കിട്ടാതായി. എല്ലാ ദിവസവും മണിക്കൂറുകളോളം ഫോൺ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്ന റമീസ് തന്നെ അവഗണിക്കുകയാണെന്ന് മനസ്സിലായ പെൺകുട്ടി കൂട്ടുകാരി വഴി ബന്ധപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ല. അങ്ങനെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതി ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. മത പരിവർത്തനം തന്നെയായിരുന്നു റമീസിന്റയും കുടുംബത്തിന്റെയും ലക്ഷ്യമെന്ന് പെൺകുട്ടിയുടെ സഹോദരൻ ഇന്നും ആവർത്തിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് ചെക്ക്പോസ്റ്റിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടതിൽ അധികൃതരുടെ  അനാസ്ഥയും കാരണമായതായി ആരോപണം. അപകടകരമായ വളവിൽ സ്ഥിതി ചെയ്യുന്ന ചെക്ക്പോസ്റ്റിൽ റിഫ്ലക്ടറുകളോ വാണിംഗ് ലൈറ്റുകളോ സുരക്ഷാ ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന്...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിൽ യുവതി വീട്ടിൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിൻ്റെ അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ല.ഫോറൻസിക്കും, വിരലടയാള വിദഗ്ദ്ധരും സംഭവം നടന്ന വീട്ടിലെത്തി പരിശോധന തെളിവുകൾ ശേഖരിച്ചു. വ്യാഴാഴ്ച രാതി 8 ഓടെയാണ്...

CHUTTUVATTOM

കോതമംഗലം: മുയൽ കൂട്ടിൽ കയറിയ പെരുപാമ്പിനെ വീട്ടുകാർ പിടികൂടി വനം വകുപ്പിന് കൈമാറി. കൊള്ളിക്കാട് കൊളാട്ടുകുടി ജോർജിൻ്റെ മുയൽക്കൂട്ടിലാണ് പെരുപാമ്പ് കയറിയത്. രാത്രി മുയലിൻ്റെ കരച്ചിൽ കേട്ട് ശ്രദ്ധിച്ച വീട്ടുകാർ പെരുപാമ്പിനെ കൂട്ടിനകത്ത്...

CRIME

കോതമംഗലം: നങ്ങേലിപ്പടിയിൽ മോഷ്‌ണ പരമ്പര. ഒരാഴ്ചക്കുള്ളിൽ അഞ്ച് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. നങ്ങേലിപ്പടി ജംഗ്ഷനില്‍ എളമ്പ്ര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്‍റെ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടു. പൂട്ട് തകര്‍ത്തശേഷം ഭണ്ഡാരം തുറന്നാണ്പണം മോഷ്ടിച്ചത്. ഒരു മാസം...

CHUTTUVATTOM

കോതമംഗലം :സർക്കാരിന് ഇച്ഛാശക്തി ഉണ്ടെങ്കിൽ കേരളത്തിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മണിക്കൂറുകൾക്കകം പരിഹരിക്കുവാൻ കഴിയുമെന്ന് മുൻ എംഎൽഎ ആന്റണി ജോൺ.കീരംപാറ പഞ്ചായത്തിലെ രൂക്ഷമായ വന്യ മൃഗശല്യത്തിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഎം പുന്നേക്കാട് നടത്തിയ...

CHUTTUVATTOM

കോതമംഗലം: കൊമേഴ്സ് വിഭാഗം അധ്യാപികമാർ ചേർന്ന് രചിച്ച ഇൻറർനാഷണൽ ബിസിനസ് ആൻഡ് ഫിനാൻസ് എന്ന വിഷയത്തിലെ റഫറൻസ് ഗ്രന്ഥം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ വൈഫ് ചാൻസലർ ഡോക്ടർ ഡീ മാവൂത്ത് പ്രകാശനം നിർവഹിച്ചു. മാർ...

CHUTTUVATTOM

പൈങ്ങോട്ടൂർ: ചെറുകാട്ട് കുടുംബയോഗത്തിൻ്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി.പൈങ്ങോട്ടൂർ സെന്റ് ആന്റണിസ് ഫോറോനാ പള്ളിയിൽ ഫാ.ജോൺ ആനിക്കൊട്ടിലിൻ്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും കുടുംബത്തിൽ നിന്ന് മരിച്ചു പോയവർക്കായി പ്രത്യേക പ്രാർത്ഥനയും നടത്തി. തുടർന്ന്...

CHUTTUVATTOM

  കോതമംഗലം: പുരോഗമന കലാസാഹിത്യസംഘം പിണ്ടിമന, കീറമ്പാറ യുണിറ്റ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. പിണ്ടിമന സമ്മേളനം മുത്തംകുഴി കുമാരനാശാന്‍ സ്മാരക ലൈബ്രറി ഹാളില്‍ കോതമംഗലം ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.കെ സുകു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കോതമംഗലം ഗവ. എല്‍പി സ്‌കൂളിലേക്ക് സ്റ്റീല്‍ അലമാരയും ആവശ്യമുള്ള പഠനോപകരണങ്ങളും കൈമാറി. ബാങ്ക് പ്രസിഡന്റ് എല്‍ദോസ് പോള്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം....

CHUTTUVATTOM

കോതമംഗലം: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഘടകം സംഘടനയുടെ ഒന്‍പതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലേയ്ക്ക് വിവിധ ഉപകരണങ്ങള്‍ സംഭവാന ചെയ്തു.ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയില്‍ വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവത്തില്‍ ഫോറന്‍സിക്കും, വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തി. വ്യാഴാഴ്ച രാതി 8 ഓടെയാണ് വെറ്റിലപ്പാറയിലെ വീട്ടില്‍ സിമി ബിജുവിന് കഴുത്തില്‍ മുറിവേറ്റത്. കയ്യില്‍...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി ദശലക്ഷം നഗറില്‍ യുവതി വീട്ടില്‍ വെട്ടേറ്റു മരിച്ചു.ചിറമേല്‍ സിമി ബിജു (47) വിനെയാണ് വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ബിജു ബോബനെ (49)...

error: Content is protected !!