Connect with us

Hi, what are you looking for?

NEWS

അഗ്നിക്കിരയായ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് ഉപേഷിക്കപ്പെട്ട നിലയില്‍

കോതമംഗലം: ഉപയോഗത്തിലിരിക്കെ അഗ്നിക്കിരയായ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് ഉപേഷിക്കപ്പെട്ട നിലയില്‍. അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗയോഗ്യമാക്കാനുള്ള സാദ്ധ്യത പരിശോധിക്കാതെയാണ് ലക്ഷങ്ങള്‍ വിലയുള്ള ജീപ്പ് ഉപേഷിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീപ്പ് ഓട്ടത്തിനിടയില്‍ അഗ്നിക്കിരയായത്. പിന്നീട് കെട്ടിവലിച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ കയറ്റിയിട്ടതാണ്. ഇപ്പോഴും അങ്ങനെ തന്നെ കിടക്കുന്നു. ജീപ്പ് കണ്ടം ചെയ്യാനായിരുന്നു അന്നത്തെ തീരുമാനം.

എന്നാല്‍ നടപടിക്രമങ്ങളിലെ അപാകത കാരണം സാധിച്ചില്ല. പിന്നീട് ലേലം ചെയ്ത് വില്ക്കുന്നതിനെക്കുറിച്ചും ആലോചിച്ചു. അതിലും സാങ്കേതിക പ്രശ്നങ്ങള്‍ തടസമായി. ബ്ലോക്ക് പഞ്ചായത്തിന്റെ ഉപയോഗത്തിന് മറ്റൊരു വാഹനം ലഭിച്ചതോടെ ജീപ്പിന്റെ കാര്യം എല്ലാവരും മറന്നു. 2012 ല്‍ വാങ്ങിയതാണ് ജീപ്പ്. ആറ് വര്‍ഷം മാത്രമാണ് ഉപയോഗിച്ചത്. എന്‍ജിന് കാര്യമായ തകരാര്‍ ഇല്ലാത്തതിനാല്‍ വലിയ പണചെലവില്ലാതെ ജീപ്പിന്റെ അറ്റകുറ്റപ്പണി നടത്താന്‍ കഴിഞ്ഞേക്കും. അതിനുള്ള ശ്രമം അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് മാത്രം.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എംഎല്‍എ ഫണ്ടും,കിഫ്ബി ഫണ്ടും ഉള്‍പ്പെടെ 15 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ മാര്‍ച്ച് 2ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പ്പിക്കുമെന്ന്...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ താലിപ്പാറക്ക് സമീപം കച്ചോലപ്പാറയില്‍ വീടിന് നേരെ കാട്ടാനയാക്രമണം. ആറാം വാര്‍ഡില്‍ താമസിക്കുന്ന പങ്കജാക്ഷിയുടെ വീടിന്റെ പുറകുവശമാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. വീട്ടുവളപ്പിലുണ്ടായിരുന്ന കാര്‍ഷിക...

CHUTTUVATTOM

കോതമംഗലം: നഗരത്തിലെ ലിങ്ക് റോഡ് ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടത് അപകടക്കെണിയാകുന്നു. എഎം റോഡില്‍നിന്ന് കോണ്‍ഗ്രസ് ഓഫീസ് വഴി ദേശീയപാതയിലേക്കെത്തുന്ന ലിങ്ക് റോഡിന്റെ അവസാന ഭാഗത്ത് കലുങ്കിനോട് ചേര്‍ന്നാണ് റോഡ് ഇടിഞ്ഞിട്ടുള്ളത്. കലുങ്കിന്റെ സംരക്ഷണഭിത്തിയും...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം, വാരപ്പെട്ടി, ആയവന എന്നീ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിക്കുന്ന റോഡ് വീതി കൂട്ടി പുനര്‍നിര്‍മിക്കാന്‍ പൊളിച്ചിട്ടിട്ട് മൂന്ന് മാസം. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് തെക്കേകവല കനാല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മൈലൂര്‍...

CHUTTUVATTOM

കോതമംഗലം: ദേശീയപാതയില്‍ കോതമംഗലം ശോഭനപ്പടിയില്‍ തടി ലോറി കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് സമീപത്തെ പുരയിടത്തിലേക്ക് മറിഞ്ഞു. റോഡരികില്‍ ഓടയുടെ മുകളിലായി പാര്‍ക്ക് ചെയ്തിരുന്ന തടി ലോറി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ വീടിന്റെ മതിലും...

CHUTTUVATTOM

കോതമംഗലം :വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി പൊതുസ്ഥലങ്ങളിൽ മാലിന്യ ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തനങ്ങൾക്ക് വാരപ്പെട്ടി കവലയിൽ മാലിന്യ ബിന്ന് സ്ഥാപിച്ചുകൊണ്ട് തുടക്കമിട്ടു . ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം:  നാടിൻ്റെ വികസനത്തിനായി രാജാക്കൻമാരുടെ കാലത്ത് ജനങ്ങൾക്ക് തുറന്നുകൊടുത്ത ആലുവ – മൂന്നാർ രാജപാത വനം വകുപ്പ് അടച്ചു പൂട്ടുന്നത് അന്യായമാണെന്ന് കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഓൾഡ്...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാര്‍ രാജപാത പുനര്‍ നിര്‍മ്മാണം കോടതി നിര്‍ദ്ദേശങ്ങള്‍ കൂടി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു....

CHUTTUVATTOM

കോതമംഗലം: വാട്ടര്‍ അതോറിറ്റി കുടിവെള്ളത്തിനായി വെള്ളം പമ്പ് ചെയ്യുന്ന കോഴിപ്പിള്ളി പുഴയിലേക്ക് സാമൂഹ്യവിരുദ്ധര്‍ മനുഷ്യ വിസര്‍ജ്യം അടങ്ങിയ ഡയപ്പറുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യം തള്ളിയ നിലയില്‍. കോഴിപ്പിള്ളി പാലത്തിന് താഴെയായാണ് പ്ലാസ്റ്റിക്, വിസര്‍ജ്യം അടങ്ങിയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോഴും പരിഹാരം കാണേണ്ട വാട്ടര്‍ അതോറിറ്റി സബ് ഡിവിഷണല്‍ ഓഫീസ് പ്രവര്‍ത്തനം ഉദ്യോഗസ്ഥരില്ലാതെ പ്രതിസന്ധിയില്‍. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നീ പ്രധാന തസ്തികകളില്‍ ഉദ്യോഗസ്ഥരില്ലാത്തതാണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് 15 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. ഭൂതത്താന്‍കെട്ട് ഇറിഗേഷന്‍ ഓഫീസിന്റെ പിറകുവശത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ആദ്യം പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ധന്‍ മാര്‍ട്ടിന്‍...

error: Content is protected !!