കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്, ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, എന്നീ ബിരുദ പ്രോഗ്രാമുകളിലും,ഇംഗ്ലീഷ്,ഫിസിക്സ്, സൂവോളജി, സ്റ്റാറ്റിസ്റ്റിക്സ്,എം. കോം. ഫിനാൻസ് ആന്റ് ടാക്സേഷൻ, എം. കോം മാർക്കറ്റിംഗ് ആന്റ് ഇന്റർ നാഷണൽ ബിസിനെസ്സ്, മൈക്രോബയോളജി,ബയോകെമിസ്ട്രി, ബയോ ടെക്നോളജി, ആക്ച്ചുറിയൽ സയൻസ്, സോഷ്യോളജി, ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ ബേസിക് സയൻസ് ബയോളജി (5 വർഷം) എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10 മണിക്ക് കോളജ് ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
