Connect with us

Hi, what are you looking for?

NEWS

മാലിപ്പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ മതിലും തകര്‍ത്ത് കൃഷിയും നശിപ്പിച്ചു

കോതമംഗലം : മാലിപ്പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ മതിലും തകര്‍ത്ത് കൃഷിയും നശിപ്പിച്ചു.
പിണ്ടിമന പഞ്ചായത്തിലെ മാലിപ്പാറയില്‍ കടവുങ്കല്‍ സിജു ലൂക്കോസിന്‍റെ കൃഷിയിടത്തിൽ വ്യാഴാഴ്ച രാത്രിയെത്തിയ ആനകളാണ് മതിലും തകര്‍ത്തു,കൃഷിയും നശിപ്പിച്ചത്.അന്‍പതോളം ചുവട് കപ്പ ആനകള്‍ പിഴുതെടുത്തിട്ടുണ്ട്.രണ്ട് ആനകളാണുണ്ടായിരുന്നത്.പൊതുമരാമത്ത് റോഡിലൂടെ വന്ന ആനകള്‍ മതില്‍ തകര്‍ത്താണ് കൃഷിയിടത്തില്‍ കയറിയത്.സമീപത്തെ മറ്റ് കൃഷിയിടങ്ങളിലും ആനകള്‍ കടന്നുകയറി.പൈനാപ്പിളും റ്മ്പൂട്ടാനുമെല്ലാം നശിപ്പിച്ചവയിലുണ്ട്.പന ചവിട്ടി മറിച്ച് തിന്നുകയും ചെയതു.കൃഷി നശിപ്പിച്ചതിന് പുറമെ കയ്യാലകളും തകര്‍ത്തിട്ടുണ്ട്.ടാര്‍ റോഡിലൂടെയാണ് ഏറെ ദൂരം ആനകള്‍ സഞ്ചരിച്ചത്.

രണ്ട് തവണയാണ് ഈ ഭാഗത്ത് ആനകളെത്തിയത്.രാത്രി ഒന്നോടെ ആയിരുന്നു ആദ്യത്തെ വരവ്.പടക്കംപൊട്ടിച്ചും ഒച്ചവച്ചും അവയെ ഓടിച്ചു.പിന്നീട് പുലര്‍ച്ചെ മൂ േ ടെ മറ്റൊരുകൂട്ടം ആനകളെത്തുകയായിരുന്നു.വെറ്റിലപ്പാറ,മാലിപ്പാറ,പ്രദേശങ്ങളില്‍ ആനശല്യം രൂക്ഷമായിരിക്കുകയാണ്.കഴിഞ്ഞദിവസങ്ങളിലെല്ലാം ആനകള്‍ നാട്ടിലിറങ്ങി വിഹരിച്ചു.നിരവധി പേരുടെ കൃഷികളാണ് നശിപ്പിച്ചത്.രാത്രിയില്‍ ആനകളെ ഭയന്ന് വീടിന് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.രാത്രിയായാല്‍ റോഡിലൂടെ സഞ്ചരിക്കാനും ഭയപ്പെടണം.റബ്ബര്‍തോട്ടങ്ങളില്‍ ടാപ്പിങ്ങിന് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.ആനശല്യം പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്കുളളത്.

You May Also Like

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് പഞ്ചായത്ത് വാർഡ്-9 ശാസ്താ നഗറിൽ നിന്നും ബുധനാഴ്ച്ച രാത്രി 2 മണി മുതൽ കാണാതായ പാലമറ്റം , കുന്നത്ത് സദാശിവൻ(70) എന്നയാളെ നേര്യമംഗലം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ...

CHUTTUVATTOM

  കോതമംഗലം:എൽഡിഎഫ് സർക്കാരിന്റെവികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ പ്രതിപക്ഷം നുണപ്രചരണവും വിവാദങ്ങളും സൃഷ്ടിക്കുകയാണന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശനപരമായി അവതരിപ്പിക്കാൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല. മന്ത്രിമാർക്കെതിരെ എഴുതിക്കൊടുത്ത ഒറ്റ...

CHUTTUVATTOM

കോതമംഗലം: വീണ്ടും കേരളാ ഫയർ ഫോഴ്സ് താരമായി. കാലുകൾ തളർന്നിട്ടും കൈക്കരുത്തിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന കീരംപാറ സ്വദേശി തോമസിൻ്റെ വെള്ളത്തിനടിയിൽ കുടുങ്ങിപ്പോയ വല കോതമംഗലം ഫയർഫോഴ്സ് വീണ്ടെടുത്ത് നൽകി. ഒരു...

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സഭയ്ക്ക്  അനുകൂലമായി ഇന്നലെ ഹൈക്കോടതി  വിധി പ്രകാരം 2017 ജൂലൈ 3ലെ  വിധിയെ തുടർന്ന് യാക്കോബായ സഭയ്ക്ക് നഷ്ടപ്പെട്ടു പോയ പള്ളികൾ തിരികെ കിട്ടണമെന്ന ആവശ്യമുന്നയിച്ചും,  അവിഹിത  വിധി മൂലം നഷ്ടപ്പെട്ട പള്ളികൾക്ക് ഐക്യദാർഢ്യം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം: ചേലാടിന് സമീപം കള്ളാട ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് വീടിനുള്ളില്‍ കൊല്ലപ്പെട്ടിട്ട് രണ്ടുവര്‍ഷം പിന്നിടുന്‌പോഴും ക്രൈംബ്രാഞ്ച് അന്വേഷണവും ഇരുട്ടില്‍ തപ്പുന്നു.കഴുത്തറുത്താണ് 70കാരി സാറാമ്മ കൊല്ലപ്പെട്ടത്. ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ഇതുവരെയുള്ള നിഗമനം. ലോക്കല്‍...

NEWS

ഷാനു പൗലോസ് കോതമംഗലം: കോതമംഗലം മേഖലയിലെ ഓടക്കാലി പള്ളി ഉൾപ്പെടെ യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലും സഭയുടെ ആചാരാനുഷ്ഠാങ്ങളിലും നിലനിൽക്കുന്ന ആറ് പള്ളികൾ സർക്കാർ പോലീസിനെ ഉപയോഗിച്ച് 2017 ജൂലൈ 3ലെ സുപ്രീം...

CHUTTUVATTOM

കോതമംഗലം: തട്ടിപ്പ് കേസില്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റും ഗാനമേള ട്രൂപ് നടത്തിപ്പുകാരനുമായ കോതമംഗലം നെല്ലിമറ്റം സ്വദേശി കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. ഊന്നുകല്‍ പോലീസാണ് അതിവിധഗ്ദമായി അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കള്ളാട് പുത്തന്‍പുരയ്ക്കല്‍ ബിനു വര്‍ഗീസ് (22) ആണ് മരിച്ചത്. കോതമംഗലം റിലയന്‍സ് ഫ്രഷിലെ ജീവനക്കാരനായ ബിനു ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങിയതാണ്. ഞായറാഴ്ച...

error: Content is protected !!