Connect with us

Hi, what are you looking for?

NEWS

ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്-അനിയാ യാക്കോബായ സുറിയാനി വലിയപള്ളി; ലഹരിവിരുദ്ധ പ്രതിജ്ഞയും സിഗ്നേച്ചർ ക്യാംപെയിനും സംഘടിപ്പിച്ചു

കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്-അനിയാ യാക്കോബായ സുറിയാനി വലിയപള്ളിയുടെ കീഴിലുള്ള യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വർദ്ധിച്ച് വരുന്ന മയക്കുമരുന്നിനും മറ്റ് രാസലഹരി ഉപയോഗത്തിനുമെതിരെ ലഹരിവിരുദ്ധ പ്രതിജ്ഞയും സിഗ്നേച്ചർ ക്യാംപെയിനും സംഘടിപ്പിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി എൽദോസ് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗം വലിയപള്ളി വികാരി റവ. ഫാ. എൽദോ പോൾ തോമ്പ്രാ ഉത്ഘാടനം ചെയ്തു.

സഹവികാരി ഫാ. അബ്രഹാം കിളിയൻകുന്നത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റവ. ഫാ. വർഗീസ് പുതുമനക്കുടി, ഫാ. ബൈജു ചാണ്ടി, ട്രസ്റ്റിമാരായ റോയി വർഗീസ്, റെജി സൈമൺ, മുൻസിപ്പൽ കൗൺസിലർ സിജോ വർഗീസ്, യൂത്ത് അസോസിയേഷൻ ഭാരവാഹികളായ ജോസഫ് രഞ്ജിത്ത്, ബേസിൽ ചുള്ളിങ്ങൽ, ജോയൽ ജോർജ്, റോബിയ റെജി, തോമസ് മാത്യു, ബേസിൽ നോബിൾ, ബെനൽ എൽദോസ്, ബേസിൽ കുര്യാക്കോസ്, അലൻ ബിജു, ഐവിൻ ബിജു, ബേസിൽ എൽദോസ്, ബേസിൽ ബിജു, ബിബിൻ കല്ലുങ്കൽ, ബിജു ഏലിയാസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷാജു മാത്യു എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലയില്‍ പകലും സ്ഥിരമായി എത്തിയിരുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു. സിഗ്നല്‍ ലഭിച്ചു തുടങ്ങി.വായിൽ കീഴ്ത്താടയിലെ മുറിവില്‍ മരുന്നും കുത്തിവയ്പ്പും നല്‍കി. ഇന്ന്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ എസ്സി സീറ്റൊഴിവും, ബിഎസ്സി ആക്‌ച്ചുറിയൽ സയൻസ് വിഭാഗത്തിൽ എസ്സി /എസ് ടി സീറ്റൊഴിവ്. താല്പര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി...

NEWS

കോതമംഗലം: അന്താരാഷ്ട്ര ഉഷ്ണമേഖലാ വനസംരക്ഷണ ദിനത്തോടനുബന്ധിച്ച് മാർ അത്തനേഷ്യസ് കോളേജിലെ ബോട്ടണി വിഭാഗം, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭൂതത്താൻകെട്ട് വനമേഖലയിൽ പ്രകൃതി പഠനയാത്രയും വനപര്യവേഷണ പരിപാടിയും സംഘടിപ്പിച്ചു. ബോട്ടണി...

NEWS

കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളേജിൽ ബിസിഎ, ബിബിഎ, ബികോം, ബിഎസ്സി പിസിയോളജി, ബിഎസ്ഡബ്ലു,എംഎസ്ഡബ്ലു , എന്നീ പ്രോഗ്രാമുകൾക്ക് യൂണിവേഴ്സിറ്റി ഫീസോടെ ഏതാനും മാനേജ്‌മെൻറ് സീറ്റൊഴിവുണ്ട്. ഒന്നാംഘട്ട അലോട്ട്മെൻറ് വഴി പ്രവേശനം ലഭിക്കാത്തവർക്ക്...

NEWS

കോതമംഗലം: പരീക്കണ്ണി ആലുംപറമ്പിൽ തോമസിന്റെ ഭാര്യ അന്നമ്മ(72)നിര്യാതയായി. സംസ്കാരം ബുധനാഴ്ച മൂന്നിന് പരീക്കണ്ണി സെൻമേരിസ് പള്ളിയിൽ. മക്കൾ: രാജേഷ്, റീന, രാജീവ്. മരുമക്കൾ: രജനി, സണ്ണി, പോൺസി.

NEWS

കോതമംഗലം: എംബിറ്റ്സ് എൻജിനീയറി കോളേജിൽ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഫാക്കൽറ്റി ഡവലപ്മെൻ്റ് പ്രോഗ്രാം ആരംഭിച്ചു. 27 വരെ നടത്തുന്ന പ്രോഗ്രാമിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, നിർമിതിയുടെ ആരോഗ്യ പരിപാലനം, നിർമിത ബുദ്ധി,...

NEWS

കോതമംഗലം: കോഴിപ്പിള്ളി യംഗ് മെൻസ് ലൈബ്രറിയിൽ വായനാദിനം ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എൽ ഷാജു ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എം.വി ഗോപി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും ലൈബ്രേറിയനുമായ...

NEWS

കോതമംഗലം: സംസ്ഥാന ബജറ്റ് കോതമംഗലത്തിന് വൻ വികസന സാധ്യതകൾ തുറക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ.സംസ്ഥാന ബജറ്റിന് നന്ദി രേഖപ്പെടുത്തിയും ബജറ്റിനെ പൂർണമായി പിന്തുണച്ചും നിയമസഭയിൽ നന്ദിപ്രസംഗം നടത്തുകയായിരുന്നു ഷിബു തെക്കുംപുറം എംഎൽഎ. കേരളത്തിന്റെ...

NEWS

കോതമംഗലം: നിര്‍ദ്ദിഷ്ട ആലുവ – കോതമംഗലം റോഡിന്റെ അലൈന്‍മെന്റ് അശാസ്ത്രീയവും പ്രായോഗികമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി ഭൂ ഉടമകള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്ത്. ആലുവ കോതമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കിലെ ഭൂഉടമകളുടേയും...

NEWS

കോതമംഗലം: കോണ്‍ഗ്രസ് വടാട്ടുപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും, മികച്ച വിജയം നേടിയ എസ്എസ്എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. രാഷ്ട്രീയ...

CHUTTUVATTOM

കോട്ടപ്പടി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാർ ഏലിയാസ് കോളേജിലെ നാഷണൽ സർവീസ് സ്കീം , ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ്, എൻ.സി.സി., സൈക്കോളജി വകുപ്പ്, ഹെൽത്ത് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം സെന്റ്. ജോസഫ്സ് ധര്‍മഗിരി ആശുപത്രിയും പുന്നയം കരുണ റസിഡന്‍സ് അസോസിയേഷനും ചേര്‍ന്ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ധര്‍മഗിരി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സി. ജോസ്മിന്‍ എംഎസ്‌ജെ. ക്യാമ്പ് ഉദ്ഘാടനം...

error: Content is protected !!