കോതമംഗലം : പൂയംകുട്ടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി ഊർജിതമായ തിരച്ചിൽ തുടരുന്നു.
പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മണികണ്ഠൻചാൽ സ്വദേശി ബിജുവിനായുള്ള (രാധാകൃഷ്ണൻ) തിരച്ചിൽ രാവിലെ 6.30 മുതൽ കോതമംഗലത്ത് നിന്നുള്ള സ്കൂബ ടീമിന്റെ നേതൃത്വത്തിൽ തുടരുന്നു. എൻ ഡി ആർ എഫിന്റെയും, നേവിയുടെയും സഹായം ലഭ്യമാക്കാൻ ആന്റണി ജോൺ എം എൽ എ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. റവന്യൂ,ഫയർ ഫോഴ്സ്, പോലീസ്, ഫോറെസ്റ്റ് അധികൃതർ രാവിലെ മുതൽ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. ആന്റണി ജോൺ എം എൽ എ യും,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യനും രാവിലെ മുതൽ പ്രദേശത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
