കോതമംഗലം: മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കേരള വനം വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഫുഡ് -ഫോഡർ-വാട്ടർ മിഷൻ 2025 ന്റെ ഭാഗമായി കുട്ടമ്പുഴ റെയിഞ്ചിൽ പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഊർത്താൻപാറ, നെടിയപാറ ഭാഗങ്ങളിൽ ” വിത്തുട്ട് ” നടത്തി. വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും പങ്കെടുത്ത പരുപാടിയിൽ പങ്കെടുത്തു.
കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കാന്തി വെള്ളക്കയ്യൻ ഉൽഘാടനം ചെയ്തു.
കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ എ സിബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,കുട്ടമ്പുഴ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ മുരളിദാസ് വി പി, ഡെപ്യൂട്ടി റേഞ്ചർ പി റ്റി എൽദോ, സീനിയർ ഫോറസ്റ്റ് ഓഫീസർമാരായ പി എസ് ശ്രീനാഥ്,
Y ഷാജൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ എസ് ബിനീഷ്, k രത്തുരാജ്, യെദു അശോക്, ആർഷ പി ആന്റണി, പൂജ ബി പുഷ്പാംഗരൻ, FW മാരായ സി സുകു, G ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
