കോതമംഗലം: കോതമംഗലം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന സർക്കാർ എൽ പി സ്കൂൾ വളപ്പിലാണ് ഓണത്തിന് പൂ കൃഷി നടത്തുന്നത്. കേരളവ്യാപാരി വ്യവസായി യൂത്ത് വിംഗ് നിയോജക മണ്ഡലം കമ്മറ്റിയാണ് ഓണത്തിന് സ്കൂളിൽ പൂക്കൾ വിരിയിക്കാനുള്ള ഉദ്യമം ഏറ്റെടുത്തിട്ടുള്ളത് പൂകൃഷിക്ക് ആവശ്യമായ വിത്തുകളും മറ്റ് സൗകര്യങ്ങളുംകേരളവ്യാപാരി വ്യവസായി യൂത്ത് വിംഗ് നിയോജക മണ്ഡലം കമ്മറ്റിയാണ് ഒരുക്കുന്നത്.
ആഫ്രിക്കൻ ചെണ്ടുമല്ലിയുടെ (ഏറ്റവും വലിയ പൂക്കൾ ഉണ്ടാകുന്നത്) F1(അത്യുല്പാദന ശേഷി ഉള്ളവ) വിത്തുകൾ ആണ് സ്കൂൾ വളപ്പിൽ നേടുന്നത്. വിത്ത് നട്ടു 45 ദിവസത്തിനുള്ളിൽ മൊട്ടുകൾ വന്നു തുടങ്ങും 60 ദിവസം മുതൽ വിളവ് എടുത്തു തുടങ്ങാം. ഓണക്കാലത്ത് വിളവെടുക്കുന്ന പൂക്കൾ മാർക്കറ്റിൽ വിൽക്കുന്നതിനും തുക സ്കൂൾ ആവശ്യങ്ങൾക്ക് വിനിയോഗിക്കാവുന്നതിന് നൽകുന്നതിനുമാണ് കൃഷിക്ക് നേതൃത്വം നൽകുന്ന
കേരളവ്യാപാരി വ്യവസായി യൂത്ത് വിംഗ് നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചിട്ടു ള്ളത്.
പദ്ധതിയുടെ ഉത്ഘാടനം കോതമംഗലം ജി എൽ പി സ്കൂളിൽ എ ഇ ഒ സജീവ് കെ ബി നിർവ്വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി അംഗം ഇ എം ജോണി ഇടക്കാട്ടുകുടി അധ്യക്ഷത വഹിച്ചു. സ്കൂൾ കുട്ടികൾക്കുള്ള പച്ചക്കറി തൈകളുടെ വിതരണഉത്ഘാടനം നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ വി തോമസ് നിർവ്വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് നിയോജമണ്ഡലം പ്രസിഡൻ് പി.എം ഷംജൽ, ജില്ലാ സെക്രട്ടറി അജു മാത്യു, നിയോജക മണ്ഡലം
സെക്രട്ടറി ഇട്ടൂപ്പ് ഓലിയപ്പുറം, ട്രഷറാർ അജിത്ത് കുമാർ പി എസ്,വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആശ ലില്ലി തോമസ്, സ്കൂൾ എച്ച് എം പ്രേമാ മോൾ പി വി , പി റ്റി എ പ്രസിഡന്റ് ഷോ ബി ചാക്കൊ, അദ്ധ്യാപികമാരായ ബിന്ദു സെബാസ്റ്റ്യൻ, ആമിന ഒ എം , ഷീന എൻ എസ് തുടങ്ങിയവർ സംസാരിച്ചു.
