Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ ഉദ്യോഗ് 25 തൊഴിൽ മേള സംഘടിപ്പിച്ചു

കോട്ടപ്പടി : ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും,എറണാകുളം എംപ്ലോയബിലിറ്റി സെൻററും ചേർന്ന് കോട്ടപ്പടി മാർ ഏലിയാസ് കോളേജിന്റെ സഹകരണത്തോടെ ഉദ്യോഗ് 25 എന്ന പേരിൽ മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട കോതമംഗലം എംഎൽഎ ആന്റണി ജോൺ തൊഴിൽമേള ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ചു .കോളേജ് മാനേജർ ശ്രീ .സുനിൽ ജോസഫ് സ്വാഗതം ആശംസിച്ചു.

കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഗോപി മുഖ്യപ്രഭാഷണം നടത്തി .കോളേജ് പ്രിൻസിപ്പൽ ഡോ.ജോസഫ് ടി മൂലയിൽ ,എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസർ ശ്രീ സനോജ് K S,കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി ട്രസ്റ്റി ശ്രീ. സി എം ജോർജ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു .പ്ലേസ്മെന്റ് ഓഫീസർ സുമി എസ് നായർ നന്ദി രേഖപ്പെടുത്തി . 500ലേറെ തൊഴിലവസരങ്ങളുമായി നാല്പതോളം തൊഴിൽ ദാതാക്കളാണ് മേളയിൽ എത്തിച്ചേർന്നത് .800 ഓളം ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കെടുത്തു .

You May Also Like

CHUTTUVATTOM

കോട്ടപ്പടി : കോട്ടപ്പടി സെന്റ് ജോർജ് പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബ തകർച്ചക്കും മാരകരോഗങ്ങൾക്കും കാരണമാകും എന്നതിനാൽ അവ ഉപയോഗിക്കാതിരിക്കുക എന്ന  സന്ദേശം...

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകള്‍ക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസിയുടെ പുതിയ ‘പ്രിയദര്‍ശിനി’ ബസ് സര്‍വീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ സര്‍വീസിന്റെ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സംഘടിപ്പിക്കുന്ന അവിര്‍ഭവ് 2കെ26 ഇന്റര്‍-കോളേജിയേറ്റ് ഫെസ്റ്റ് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ചു. സിനിമാ താരം ദര്‍ശന എസ്. നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശ് പള്ളി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് സാംസ്‌കാരിക കേന്ദ്രവും, ഫിലിം സിറ്റിയും തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ. കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ജൂബിലിയോട്...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയെത്തിയ കാട്ടാനക്കൂട്ടം വാവേലി സ്വദേശി എസി പൗലോസിന്റെ പുരയിടത്തിലെ കൃഷിയാണ് വ്യാപകമായി നാശിപ്പിച്ചത്. വീടിനു സമീപം വരെയെത്തിയ ആനകള്‍ തെങ്ങ്, വാഴ, ഇഞ്ചി,...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

NEWS

കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം  ശനിയാഴ്‌ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

CHUTTUVATTOM

കോതമംഗലം: സിബിഎസ്ഇ ബോര്‍ഡിന്റെ വിവരസാങ്കേതിക ശൃംഖലയിലെ സുരക്ഷാ പാളിച്ചകളും വിവരച്ചോര്‍ച്ചയും രാജ്യത്ത് വിവാദമായിരിക്കെ, ഇന്ത്യയിലെ മറ്റൊരു പ്രമുഖ ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡായ സിഐഎസ്‌സിഇയിലും സമാനമായ സൈബര്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. പത്താം...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

error: Content is protected !!