Connect with us

Hi, what are you looking for?

NEWS

അപകടങ്ങള്‍ പതിവാകുന്നു ; നേര്യമംഗലം-ഇടുക്കി റോഡിലെ വളവുകള്‍ നിവര്‍ത്തണമെന്ന് ആവശ്യം

കോതമംഗലം: അപകടങ്ങള്‍ പതിവായതോടെ നേര്യമംഗലം-ഇടുക്കി റോഡിലെ അപകട വളവുകള്‍ നിവര്‍ത്തണമെന്ന ആവശ്യം ശക്തമായി. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ രണ്ടു വര്‍ഷം മുന്പ് റോഡ് നവീകരണം നടത്തിയെങ്കിലും കൊടുംവളവുകളൊന്നും നേരെയാക്കിയില്ല. റോഡിന്റെ വീതി കുറവും അപകടങ്ങള്‍ക്ക് കാരണമാകുന്നു. കഴിഞ്ഞ ആഴ്ച നേര്യമംഗലം മണിയന്‍പാറയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത് വളവ് വീശിയെടുത്തപ്പോഴാണ്.

കൊടും വളവുകളുള്ള റോഡിന്റെ ഒരു വശം മലനിരയും മറുവശം താഴ്ചയുമാണ്. എതിരെ വരുന്ന ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ വളവ് തിരിഞ്ഞ് അടുത്തെത്തുന്‌പോഴാണ് കാണാനാകുക. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരച്ചില്ലകളും വിദൂര കാഴ്ച മറയ്ക്കുന്നു. മഴക്കാലത്ത് റോഡില്‍ വാഹനങ്ങള്‍ തെന്നിനീങ്ങിയും അപകടത്തില്‍പ്പെടുന്നുണ്ട്. റോഡ് ടാര്‍ ചെയ്ത്, അടയാളപ്പെടുത്തി, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനൊപ്പം വീതി കൂട്ടി വളവുകള്‍ നിവര്‍ത്തി അപകടരഹിതമാക്കാന്‍ റോഡ് സുരക്ഷ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം: മഴയെ ആഘോഷമാക്കി കോതമംഗലത്ത് സംഘടിപ്പിച്ച മൺസൂൺ മാജിക് ഫെസ്റ്റിന് ഞായറാഴ്ച  സമാപനം. മഴയുടെ താളവും പ്രകൃതിയുടെ സൗന്ദര്യവും സാഹസികതയും ഒത്തുചേർന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്നലെ നടന്ന മഴനൃത്ത മത്സരം ശ്രദ്ധേയമായി. മഴയുടെ...

CHUTTUVATTOM

നേര്യമംഗലം: കുത്തുപാറ നടുക്കുടിയിൽ (കീച്ചറയിൽ ) എൻ.കെ. രവി(72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ കൗസൽല്യ തട്ടേക്കാട് ചക്കുംപടി കുടുംബാഗം.മക്കൾ: പ്രദീഷ്, പ്രിയാമോൾ. മരുമക്കൾ: മിനി, വി.ശിവകുമാർ (കണ്ണൻ –...

CHUTTUVATTOM

കോതമംഗലം: പെരിയാർ ഉൾപ്പെടെയുള്ള നദികളിലും ജലാശയങ്ങളിലും അടുഞ്ഞിട്ടുള്ള എക്കലും മണലും ശാസ്ത്രീയവും നിയമാനുസൃതവുമായി നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ഷിബു തെക്കുംപുറം എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് കൈമാറി. കഴിഞ്ഞ പത്ത്...

CHUTTUVATTOM

കോതമംഗലം: രോഗികൾക്കും വികലാംഗർക്കും കിടപ്പു രോഗികൾക്കും ഏറെ ആശ്വാസകരമായി വീടുകളിൽ നേരിട്ട് സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്ത് വരുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഷെഡ്യൂൾ ബാങ്കുകളിലേക്ക് ഡയറക്ട് ട്രാൻഫർ ചെയ്ത്...

CHUTTUVATTOM

കോതമംഗലം: പുതുപ്പാടി മരിയൻ അക്കാദമി മാനേജ്മെന്റ് സ്റ്റഡീസിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും തലയോലപ്പറമ്പ് ഡി.ബി. കോളേജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ കളക്ഷൻ സെന്ററിൽ സഹായസാമഗ്രികൾ കൈമാറുകയും ചെയ്തു....

CHUTTUVATTOM

കോതമംഗലം: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും ഒളിവിലിരുന്ന് വെല്ലുവിളിച്ച കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ, രണ്ടു കൂട്ടാളികളെ എറണാകുളത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സ്വദേശികളായ എടക്കാട് ഉസ്സൈന്‍മുക്ക് ബീവീസ് വീട്ടില്‍...

CHUTTUVATTOM

കോതമംഗലം : പാലമറ്റം – ആവോലിച്ചാൽ റോഡിൽ സ്വകാര്യവ്യക്തികൾ തീറ്റാൻ വിടുന്ന കന്നുകാലികൾ അപകടക്കെണിയാകുന്നു. സ്ഥിരം റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വാഹനങ്ങള്‍ക്കും കാൽനടക്കാർക്കും ഭീക്ഷണിയായി മാറിയിരിക്കുകയാണ്. ഉടമസ്ഥര്‍ കന്നുകാലികളെ യഥേഷ്ടം അഴിച്ചുവിട്ടിരിക്കുകയാണ്. പാലമറ്റം...

CHUTTUVATTOM

കോതമംഗലം: തങ്കളം ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ച് രണ്ട് മാസം പിന്നിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കാന്‍ നടപടിയുണ്ടായത്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ ഫെസ്റ്റിവലിന്റെ ഭാഗമായി തട്ടേക്കാട് മിനി സ്വിറ്റ്സർലാൻ്റിൽ സംഘടിപ്പിച്ച ഷൂട്ട് ദ റെയിൻ പെനാൽറ്റി ഷൂട്ട് മത്സരത്തിൽ ഉരുളൻതണ്ണി ഫ്രണ്ട്സ് ക്ലബ്ബിന് കിരീടം.മഴയും കായിക ആവേശവും ഇഴചേർന്ന മത്സരത്തിൽ 16...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: ഒളിവിലിരുന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായി അര്‍ജുന്‍ ആയങ്കി. ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നെ കള്ളക്കേസില്‍ കുടുക്കി എന്നും ഇനി മുകളില്‍ ആകാശം താഴെ ഭൂമി എന്നുമാണ് കമന്റ്. അതേ സമയം അര്‍ജുന്റെ...

CHUTTUVATTOM

ഊന്നുകല്‍: പുരയിടത്തില്‍ (പടിഞ്ഞാറേടത്ത്) തോമസ് മാത്യു (തൊമ്മച്ചന്‍-77) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3ന് ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ ഫൊറോന പള്ളിയില്‍. ഭാര്യ: സെലിന്‍ തോമസ് പൂവത്തോട് കട്ടയ്ക്കല്‍ കുടുംബാഗം. മക്കള്‍: സി. നിഖില...

error: Content is protected !!