Connect with us

Hi, what are you looking for?

NEWS

പിണവൂർകുടി കബനി ചാരിറ്റബിൾ സൊസൈറ്റി ഉദ്ഘാടനം ചെയ്തു

കോതമംഗലം :- കബനി യുവ ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കബനി ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നടത്തുകയും മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായ പി.ജോമോനെ ആദരിക്കുകയും ചെയ്തു.സംഘാടകസമിതി ജനറൽ കൺവീനർ കെ. കെ ലോജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടകസമിതി ചെയർപേഴ്സൺ എം.ബി അജിതവല്ലി സ്വാഗതം പറഞ്ഞു. രാജേശ്വരി ചികിത്സാ സഹായ സമിതിയുടെ റിപ്പോർട്ട് അവതരണം കൺവീനർ എം. ആർ രാജേഷ് നടത്തി. രാജേശ്വരി ചികിത്സാ സഹായ സമിതിയുടെ കണക്ക് അവതരണം ട്രഷറർ ബിനേഷ് നാരായണൻ നടത്തി.കമ്പനി ചാരിറ്റി സൊസൈറ്റിയുടെ റിപ്പോർട്ട് അവതരണം കൺവീനർ വിനീഷ് ഏ.റ്റി നടത്തി.ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സംസ്ഥാന യുവജന ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് മൊമെന്റോ നൽകി അനുമോദിച്ചു. കിടപ്പുരോഗിയായ ശ്രീധരൻ കുന്നുംപുറത്തിന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ വീൽ ചെയർ നൽകി. ചാരിറ്റി ധന ശേഖരണ പെട്ടിയുടെ വിതരണ ഉദ്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ ഗോപി നിർവഹിച്ചു.

ആദ്യ മെമ്പർ ഷിപ്‌ വിതരണം കോതമംഗലം നഗരസഭ കൗൺസിലർ കെ.വി തോമസ് നിർവഹിച്ചു.കബനി പുസ്തവണ്ടിയുടെ ഉത്ഘാടനം താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ഓ കുര്യക്കോസ് നിർവഹിച്ചു. യോഗത്തിന് കെ. ജെ.ജോസ്, ആനന്ദവല്ലി ശ്രീധരൻ, സാലിമ അനീഷ്, കെ കെ ശ്രീധരൻ, ശോഭന മോഹനൻ,ശിവപ്രസാദ് എസ്, ബിജു പനംകുഴി,വിദ്യാധരൻ കെ കെ, ദാസപ്പൻ കെ കെ, മോഹനൻ പണലി, അരുൺകുമാർ കെ, ആര്യ എ സി, സീമ രാജു, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. അവതാരകരായി അരുൺ കെ എസ്, കുമാരി അമൃത മോഹൻ പങ്കെടുത്തു.യോഗത്തിന് സംഘാടകസമിതി ട്രഷറർ കെ. ബി രാജുമോൻ നന്ദി അറിയിച്ചു. ഉദ്ഘാടന പരിപാടികളിൽ തന്നെ 107 അംഗങ്ങൾ ചാരിറ്റി മെമ്പർഷിപ്പ് എടുക്കുകയും ധനശേഖരണ പെട്ടി വാങ്ങുകയും ചെയ്തു.ATMAMS പിണർവൂക്കുടി ശാഖയിൽ നിന്നും 2000 രൂപ സംഭാവനയായി നൽകുകയും, നിരവധി വാഗ്ദാനങ്ങളും സംഘടനയ്ക്ക് ലഭിക്കുകയുണ്ടായി.

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സ് നാളുകളായി കടപ്പുറത്ത്.കേടായ ആംബുലന്‍സ് വര്‍ക്ക്ഷോപ്പിലേക്ക് മാറ്റിയെങ്കിലും അറ്റകുറ്റപണി നടത്തി പുറത്തിറക്കാന്‍ നടപടിയുണ്ടായിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന ഒരു ആംബുലന്‍സും ആരോഗ്യപ്രവര്‍ത്തകര്‍ ഫീല്‍ഡ് വര്‍ക്കിന് ഉപയോഗിച്ചിരുന്ന വാഹനവും കാലപ്പഴക്കംമൂലം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത 20 പ്രദേശങ്ങളെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകളായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ മാമലക്കണ്ടത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നേതൃത്വത്തിൽ ടൂറിസം...

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാതെ ടോള്‍ പിരിവ് ആരംഭിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് (എം). നേര്യമംഗലം മുതല്‍ കുത്തുകുഴി വരെയുള്ള ഭാഗത്ത് നടത്തിയിട്ടുള്ള...

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകള്‍ക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസിയുടെ പുതിയ ‘പ്രിയദര്‍ശിനി’ ബസ് സര്‍വീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ സര്‍വീസിന്റെ ഉദ്ഘാടനം...

NEWS

കോതമംഗലം: പല്ലാരിമംഗലം കല്ലുംപുറത്ത് (കവലയില്‍) റിട്ട.ഫോറസ്റ്റ് ഓഫീസര്‍ അലിയാര്‍ (79) നിര്യാതനായി.കബറടക്കം നടത്തി. ഭാര്യ :സുബൈദ, മൂവാറ്റുപുഴ ചക്കുങ്കല്‍ കുടുംബാഗം. മക്കള്‍: നൈസാം, നെജു,നിഷ.മരുമക്കള്‍: ഫാത്തിമ,അന്‍സി,നിസാര്‍  

CHUTTUVATTOM

കോതമംഗലം: സെയില്‍സ് മാര്‍ക്കറ്റിംഗ് രംഗത്ത് കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അനൂപ് എം. ശ്രീധരന്‍ മനുഷ്യബന്ധങ്ങളും സെയില്‍സ് മേഖലയിലെ വിവിധ ജീവിതസാഹചര്യങ്ങളും പ്രമേയമാക്കി രചിച്ച ‘പ്രതിനിധി’ നോവല്‍ പ്രകാശനം ചെയ്തു. പിണ്ടിമന എൻഎസ്എസ് കരയോഗ മന്ദിരത്തിൽനടന്ന...

CHUTTUVATTOM

തിരുവനന്തപുരം: നൂറു ദിനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര. 12 കോടിയിലധികം സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളിലൂടെ നടന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള സ്ത്രീകള്‍ക്ക് ആനുകൂല്യം...

CHUTTUVATTOM

മൂവാറ്റുപുഴ: ജാതിപത്രി മോഷണ കേസിൽ പ്രതി അറസ്റ്റിൽ. തൃക്കാരിയൂർ രാമല്ലൂർ തേർത്താനക്കുടി രമേശൻ (55)നെയാണ് മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം പാലത്തിനോട്ചേ ർന്നുള്ള അപ്രോച്ച് റോഡിൽ വൻ ഗർത്തം. മുമ്പും ഇവിടെതന്നെ കുഴി ഉണ്ടായതാണ്. അന്ന് മൂടിയതാണെങ്കിലും വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പാലത്തില്‍ നിരന്തരം ഗതാഗതകുരുക്ക് അനുഭവപ്പെടാറുണ്ട്. കുഴിയോട് ചേര്‍ന്ന് വാഹനങ്ങള്‍ നിറുത്തിയിടുന്നതും...

CHUTTUVATTOM

കോതമംഗലം: ഇറിഗേഷൻ വകുപ്പ് റിട്ട. അസി. എൻജിനീയർ കോതമംഗലം സബ്സ്റ്റേഷൻ കണ്ണോത്തുകുടിയിൽ  കെ.ജി.മത്തായി (83) അന്തരിച്ചു . സംസ്കാരം ഇന്ന് (22.09.2026, ചൊവ്വാഴ്ച) ഒന്നിന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാപള്ളിയിൽ ....

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ഉമാനിലയത്തിൽ (കൊട്ടാരം)ഡി. അനിൽകുമാർ (55)അന്തരിച്ചു. സംസ്കാരം നടത്തി.തൃക്കാരിയൂർ മഹാദേവ ക്ഷേത്രം ജീവനക്കാരനായിരുന്നു. ഭാര്യ : ശ്രീവിദ്യ തൃക്കാരിയൂർ ചക്കുങ്ങൽ കുടുംബാംഗം. മക്കൾ : ആതിര,ആരതി. മരുമക്കൾ :അഖിൽ, ശ്രീരാഗ്.

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകൾക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ പുതിയ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎൽഎ സർവീസിന്റെ ഉദ്ഘാടനം...

error: Content is protected !!