Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി

കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത യോഗം ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മെറ്റിൻ മാത്യു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി സജീവ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്പനി ചെയർമാൻ സണ്ണി വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ, ഭരണസമിതി അംഗങ്ങളായ ബിജി.പി ഐസക്, നിതിൻ മോഹനൻ, ഷൈമോൾ ബേബി, റംല മുഹമ്മദ്, സന്തോഷ് , ഷിജി ചന്ദ്രൻ, കൃഷി ഓഫീസർ ജിജി ജോബ് , സി ഡിഎസ് ചെയർപേഴ്സൺ ഓമന രമേശ്, കൃഷി അസിസ്റ്റൻറ് മാരായ കെ എം റഷീദ് , കെ കെ നിഷാദ്,വിവിധ സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി 13 അംഗങ്ങളുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു. കേരഗ്രാമം പദ്ധതിക്കുള്ള വിവിധ ആനുകൂല്യങ്ങൾക്ക് തന്നാണ്ട് കരം തീർത്ത രസീത്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം 29/10 /2024 നകം കേര സമിതി മുഖേന കൃഷിഭവനിൽ അപേക്ഷ നൽകേണ്ടതാണ് എന്ന് കൃഷി ഓഫീസർ അറിയിച്ചു.

You May Also Like

CRIME

മൂവാറ്റുപുഴ: വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂവാറ്റുപുഴ കടാതി സ്വദേശി നെടിയാമലയില്‍ അനന്തകൃഷ്ണന്‍ (21). നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുന്‍...

NEWS

കോതമംഗലം: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോതമംഗലത്ത് വി.ഡി സതീശന്‍ അനുകൂല പ്രകടനം നടന്നു. കോതമംഗലം മുനിസിപ്പല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ വി.ഡി സതീശന് അനുകൂല മുദ്രാവാക്യം ഉയര്‍ന്നു. പ്രകടനം പിഒ ജംഗ്ഷനിലെത്തിയപ്പോള്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ ബിജെപി നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിറഞ്ഞ കുറിപ്പുകളാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വനിതാ നേതാക്കളെ ഉള്‍പ്പെടെ പേരെടുത്ത് പറഞ്ഞായിരുന്നു അധിക്ഷേപം....

CHUTTUVATTOM

കോതമംഗലം: വന്യജീവി ആക്രമണ പ്രശ്നം അടിയന്തര പരിഹാരം കാണേണ്ടതുണ്ടെന്ന് നിയുക്ത എംഎൽഎ  ഷിബു തെക്കുംപുറം. കുട്ടമ്പുഴ, കീരംപാറ പഞ്ചായത്തുകളിൽ നടത്തിയ പര്യടനത്തിന് നൽകിയ സ്വിരണ സമ്മേളനങ്ങളിൽ പങ്കെടുത്ത് പ്രസംഗിക്കുകയാ യിരുന്നു.   വന്യജീവികൾജനങ്ങളുടെ...

CHUTTUVATTOM

കോതമംഗലം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ വി.ഡി. സതീശന് വേണ്ടി കോതമംഗലത്തെ പളളികളിൽ വഴിപാടുകളുമായി പ്രവർത്തകർ. ഇന്ന് കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലും ,മാർത്ത മറിയം കത്തീഡ്രൽ വലിയ പള്ളിയിലുമാണ് സതീശൻ്റെ പേരിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് മലയിന്‍കീഴിന് സമീപം സ്വകാര്യ വ്യക്തിയുടെ വീടിന്റെ സ്റ്റോര്‍ റൂമില്‍ക്കയറിയ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇന്ന് ഉച്ചയോടെയാണ് വീട്ടുകാര്‍ സ്റ്റോര്‍ റൂമിലൊളിച്ച പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടുത്ത വിദഗ്ദ്ധന്‍...

CHUTTUVATTOM

കോതമംഗലം: വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന രണ്ട് വയസുകാരന് രക്ഷകയായ 10 വയസുകാരി സഹറാ ഫാത്തിമയ്ക്ക് അഗ്‌നിരക്ഷാസേനയുടെ ആദരവ്. കഴിഞ്ഞ ഒന്നിന് നെല്ലിക്കുഴി സദ്ദാം നഗര്‍ കാപ്പുചിറയ്ക്ക് സമീപം കുളിക്കടവിലായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം...

CHUTTUVATTOM

കോതമംഗലം: മഴക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടത്ത് മൂന്ന് വീടുകള്‍ക്ക് ഭാഗികനാശം. ഇടിമിന്നലേറ്റ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഗുരുതരമല്ല. മാമലകണ്ടം മാവിന്‍ചുവട് ഭാഗത്ത് താമസിക്കുന്ന മേട്‌നാപ്പാറ ഉന്നതിയിലെ ചന്ദ്രിക എല്‍ദോസ്, കളരിക്കില്‍ വിജുവിന്റെ...

NEWS

മൂവാറ്റുപുഴ: ആയവനയിൽ മാത്യു കുഴൽനാടന്റെ ഫ്ലക്സ് കത്തിച്ച് മുസ്ലിം യൂത്ത് ലീഗ്. മുസ്ലിം ലീഗ് പുന്നമറ്റം ശാഖ കമ്മിറ്റി ഓഫീസിന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലെക്സിൽ നിന്നും മാത്യുക്കുഴൽനാടന്റെ ചിത്രം വെട്ടി മാറ്റിയെടുത്ത് കത്തിച്ചാണ്...

CHUTTUVATTOM

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ നിയുക്ത എംഎല്‍എ ഷിബു തെക്കുംപുറം ജനങ്ങള്‍ നല്‍കിയ വന്‍ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനായി മണ്ഡലം പര്യടനം ആരംഭിച്ചു.നിയോജകമണ്ഡലം തല ഉദ്ഘാടനം അഡ്വ. ഡീന്‍...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളജിലെ മെക്കാനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ ലാബിന്റെ ഉദ്ഘാടനം നടത്തി. ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എയറോസ്‌പേസ് വിഭാഗം പ്രഫ....

CHUTTUVATTOM

കോതമംഗലം: പാചക വാതകത്തിന്‍റെ വില കുത്തനെ വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെ ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ പ്രഖ്യാപിച പണിമുടക്ക് താലൂക്കിൽ പൂര്‍ണ്ണം. ഹോട്ടലുകളും റസ്റ്റോറന്‍റ്കളും ബേക്കറികളും പൂർണ്ണമായി അടഞ്ഞ് കിടന്നു. ദീര്‍ഘദൂര യാതക്കാരും വിവിധ...

error: Content is protected !!