കോതമംഗലം: പുരയിടത്തിൽ കയറി കോഴിയെ കൊന്ന കൂറ്റൻ പെരുമ്പാമ്പിനെ മാർട്ടിൻ മേയ്ക്കമാലി പിടികൂടി. കോതമംഗലത്തിന് സമീപം രാമല്ലൂരിലാണ് സംഭവം.രാമല്ലൂർ സ്വദേശി ജോൺസൻ്റെ പുരയിടത്തിൽ ഇന്ന് രാവിലെയാണ് പാമ്പ് എത്തി കോഴിയെ പിടികൂടിയത്. ഒച്ച കേട്ട് ആളുകൾ എത്തിയപ്പോൾ പെരുമ്പാമ്പ് പുരയിടത്തിനോട് ചേർന്നൊഴുകുന്ന ചെറിയ തോട്ടിലേക്ക് ചാടി.
വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേയ്ക്കമാലി സ്ഥലത്തെത്തി ഏറെ സാഹസികമായാണ് പാമ്പിനെ ചാക്കിലാക്കിയത്. 12 അടിയോളം നീളവും, ഏകദേശം 35 കിലോ തൂക്കവും വരുന്ന പാമ്പിനെ കോതമംഗലം വനം വകുപ്പിന് കൈമാറി.