Connect with us

Hi, what are you looking for?

NEWS

ഏഷ്യ പസഫിക് തലത്തിൽ എം എ എൻജിനീയറിങ് കോളജിന് റോബോട്ടിക് മത്സരത്തിൽ ഒന്നാം സ്ഥാനം.

കോതമംഗലം : അന്തർദേശീയ സംഘടനയായ ഇൻസ്റ്റിറ്റ്യൂ്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്  (ഐ ട്രിപ്പിൾ ഈ) ഏഷ്യ പസഫിക് തലത്തിൽ നടത്തപ്പെട്ട റോബോട്ടിക് മത്സരത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോളേജിലെ വിദ്യാർത്ഥികളായ മൊഹമ്മദ് സെയ്ൻ, വിഷ്ണുരാജ് അനിൽകുമാറും ഉപദേശകനും കോളേജ് പ്രിൻസിപ്പാളുമായ ഡോ. ബോസ് മാത്യു ജോസും അടങ്ങുന്ന ‘ലേറ്റൻസി സീറോ ‘ എന്ന ടീം, കുഴി ബോംബുകളും ഉപരിതല ബോംബുകളും സ്വയം കണ്ടെത്തുന്ന റോബോട്ടുകൾ വികസിപ്പെടുത്തത് ജപ്പാനിലെ ടോക്യോയിൽ  വച്ച് നടന്ന മത്സരത്തിൽ അവതരിപ്പിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജപ്പാൻ, ഓസ്ട്രേലിയ, ഇന്തോനേഷ്യ, പാകിസ്ഥാൻ തുടങ്ങിയ പല രാജ്യങ്ങളിൽ നിന്നുമുള്ള ഒൻപത്  ടീമുകളെ പിന്തള്ളിയാണ് എം എ എൻജിനീയറിങ് കോളജ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഏഷ്യാ പസഫിക് മേഖലകളിലെ വിവിധ സെക്ഷനുകൾ പ്രാരംഭ മത്സരങ്ങൾ നടത്തി നിർദേശിച്ച ടീമുകൾ ഓൺലൈനിലൂടെ തങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിച്ചു. അർഹരായവരെ തിരഞ്ഞെടുത്തു യാത്രാ ചിലവുകൾ ഉൾപ്പടെ നൽകി തങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിക്കാൻ അവസരം നൽകിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
സമ്മാന ദാനം ഐ ട്രിപ്പിൾ ഇ പ്രസിഡൻ്റ്  തോമസ് കഫ്ലിൻ്റെയും റോബോട്ടിക് മത്സരത്തിൻ്റെ ലീഡ് ഡോ. സിയ അഹമ്മദിൻ്റെയും സാന്നിധ്യത്തിൽ ഐ ട്രിപ്പിൾ ഇ പ്രസിഡൻ്റ് – ഇലക്ട് 2024, കാതലീൻ ക്രാമർ നിർവഹിച്ചു. രാജ്യാന്തര തലത്തിൽ വിജയം കൈവരിച്ച  വിദ്യാർത്ഥികളെയും  ഉപദേശകനെയും ഐ ട്രിപ്പിൾ ഇ കോളജ് ബ്രാഞ്ച് കൗൺസിലർ പ്രൊഫ. നീതു സലീമും കോളജിലെ വിവിധ ഡിപ്പാർട്ട്മെൻ്റ് കളിലെ തലവന്മാരും കോളജ് ചെയർമാൻ ഡോ. വിന്നി വർഗീസും ചേർന്ന് ആദരിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാതെ ടോള്‍ പിരിവ് ആരംഭിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് (എം). നേര്യമംഗലം മുതല്‍ കുത്തുകുഴി വരെയുള്ള ഭാഗത്ത് നടത്തിയിട്ടുള്ള...

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകള്‍ക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസിയുടെ പുതിയ ‘പ്രിയദര്‍ശിനി’ ബസ് സര്‍വീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ സര്‍വീസിന്റെ ഉദ്ഘാടനം...

NEWS

കോതമംഗലം: പല്ലാരിമംഗലം കല്ലുംപുറത്ത് (കവലയില്‍) റിട്ട.ഫോറസ്റ്റ് ഓഫീസര്‍ അലിയാര്‍ (79) നിര്യാതനായി.കബറടക്കം നടത്തി. ഭാര്യ :സുബൈദ, മൂവാറ്റുപുഴ ചക്കുങ്കല്‍ കുടുംബാഗം. മക്കള്‍: നൈസാം, നെജു,നിഷ.മരുമക്കള്‍: ഫാത്തിമ,അന്‍സി,നിസാര്‍  

CHUTTUVATTOM

കോതമംഗലം: സെയില്‍സ് മാര്‍ക്കറ്റിംഗ് രംഗത്ത് കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അനൂപ് എം. ശ്രീധരന്‍ മനുഷ്യബന്ധങ്ങളും സെയില്‍സ് മേഖലയിലെ വിവിധ ജീവിതസാഹചര്യങ്ങളും പ്രമേയമാക്കി രചിച്ച ‘പ്രതിനിധി’ നോവല്‍ പ്രകാശനം ചെയ്തു. പിണ്ടിമന എൻഎസ്എസ് കരയോഗ മന്ദിരത്തിൽനടന്ന...

CHUTTUVATTOM

തിരുവനന്തപുരം: നൂറു ദിനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര. 12 കോടിയിലധികം സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളിലൂടെ നടന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള സ്ത്രീകള്‍ക്ക് ആനുകൂല്യം...

CHUTTUVATTOM

മൂവാറ്റുപുഴ: ജാതിപത്രി മോഷണ കേസിൽ പ്രതി അറസ്റ്റിൽ. തൃക്കാരിയൂർ രാമല്ലൂർ തേർത്താനക്കുടി രമേശൻ (55)നെയാണ് മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം പാലത്തിനോട്ചേ ർന്നുള്ള അപ്രോച്ച് റോഡിൽ വൻ ഗർത്തം. മുമ്പും ഇവിടെതന്നെ കുഴി ഉണ്ടായതാണ്. അന്ന് മൂടിയതാണെങ്കിലും വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പാലത്തില്‍ നിരന്തരം ഗതാഗതകുരുക്ക് അനുഭവപ്പെടാറുണ്ട്. കുഴിയോട് ചേര്‍ന്ന് വാഹനങ്ങള്‍ നിറുത്തിയിടുന്നതും...

CHUTTUVATTOM

കോതമംഗലം: ഇറിഗേഷൻ വകുപ്പ് റിട്ട. അസി. എൻജിനീയർ കോതമംഗലം സബ്സ്റ്റേഷൻ കണ്ണോത്തുകുടിയിൽ  കെ.ജി.മത്തായി (83) അന്തരിച്ചു . സംസ്കാരം ഇന്ന് (22.09.2026, ചൊവ്വാഴ്ച) ഒന്നിന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാപള്ളിയിൽ ....

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ഉമാനിലയത്തിൽ (കൊട്ടാരം)ഡി. അനിൽകുമാർ (55)അന്തരിച്ചു. സംസ്കാരം നടത്തി.തൃക്കാരിയൂർ മഹാദേവ ക്ഷേത്രം ജീവനക്കാരനായിരുന്നു. ഭാര്യ : ശ്രീവിദ്യ തൃക്കാരിയൂർ ചക്കുങ്ങൽ കുടുംബാംഗം. മക്കൾ : ആതിര,ആരതി. മരുമക്കൾ :അഖിൽ, ശ്രീരാഗ്.

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകൾക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ പുതിയ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎൽഎ സർവീസിന്റെ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ 341 -ാം ഓർമ്മപ്പെരുന്നാൾ (കന്നി 20 പെരുന്നാൾ) 25 മുതൽ ഒക്ടോബർ 4 വരെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി...

NEWS

കോതമംഗലം: നാടുകാണി മലയില്‍ രാത്രിയില്‍ കുടുങ്ങിയ യുവാവിന് അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും രക്ഷകരായി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് ആണ് മലയില്‍ കുടുങ്ങിയത്. സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ...

error: Content is protected !!