Connect with us

Hi, what are you looking for?

NEWS

ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന

കുട്ടമ്പുഴ : ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന പറഞ്ഞു. കുട്ടമ്പുഴ എളംബ്ലാശേരി ട്രൈബൽ സെറ്റിൽമെൻ്റ് പ്രദേശം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കൾക്കെതിരെ കൂടുതൽ ബോധവൽക്കരണം നടത്തും. ഇവ ഉപയോഗിക്കുന്നതോ വിൽക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അപ്പോൾത്തന്നെ അറിയിക്കണം. ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിനേയും അറിയിക്കാം. അവരുടെ നമ്പറുകൾ നൽകിയിട്ടുണ്ട്. വിവരം കൈമാറുന്നവരെ സംബന്ധിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കും. പ്രദേശത്തെ പ്രധാന ആളുകളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങും. ഇതിലുടെയും കാര്യങ്ങൾ പങ്കുവയ്ക്കാം. പോലീസ് ഈ പ്രദേശങ്ങളിൽ ദിവസവും പട്രോളിംഗ്‌ നടത്തും. ആഴ്ചയിലൊരിക്കൽ ഇൻസ്പെക്ടർ ഇവിടങ്ങളിലെത്തും, പരാതികൾ കേൾക്കും, പരിഹാരമുണ്ടാക്കും ജില്ലാ പോലീസ് മേധാവി ഉറപ്പുനൽകി.
ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഡോക്ടർകൂടിയായ എസ്.പി പറഞ്ഞു. സ്ഥിരമായി രോഗം വരുന്നവരുണ്ടോ എന്ന് അദ്ദേഹം തിരക്കി. മരുന്നുകൾ കൃത്യമായി കഴിക്കേണ്ടതിനെക്കുറിച്ചും ഊര് നിവാസികളെ ബോധ്യപ്പെടുത്തി.
എന്താവശ്യത്തിനും എപ്പോഴും കൂടെയുണ്ടാകുമെന്നും, എപ്പോൾ വേണമെങ്കിലും പോലീസിനെ സമീപിക്കാമെന്നും എസ്.പി. പറഞ്ഞു. ലഹരി വസ്തു ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും, വന്യമൃഗശല്യവും നാട്ടുകാർ ചൂണ്ടിക്കാട്ടി. കായിക വിനോദത്തിലേർപ്പെടാൻ ഊരിൽ ഒരു മൈതാനം വേണമെന്ന് പ്രദേശവാസികൾ എസ്.പി യോട് ചൂണ്ടിക്കാട്ടിയപ്പോൾ അതിനുള്ള വിശദമായ കത്ത് തയ്യാറാക്കി അധികൃതർക്ക് നൽകാൻ എസ്.എച്ച്.ഒയ്ക്ക് നിർദ്ദേശം നൽകി. ഊര് മൂപ്പൻമാരായ മൈക്കിൾ, രാഘവൻ എന്നിവർ ജില്ലാ പോലീസ് മേധാവിയെ സ്വീകരിച്ചു. ഇൻസ്പെക്ടർ പി.എം ഫൈസൽ, എ.എസ്.ഐമാരായ വി.ആർ സുരേഷ്, ടി.ആർ മനോജ്, പ്രമോട്ടർ ദിവ്യ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ഇഞ്ചത്തൊട്ടി പരിയാരത്ത് ജെന്നിസ് വര്‍ഗീസ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുത്തന്‍പറമ്പില്‍...

NEWS

കോതമംഗലം: വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ എന്നിവ സഹിതം തിങ്കളാഴ്ച 11ന്കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന ഈവെനിംഗ് ഒപി പ്രോജെക്റ്റിലേക്ക് മെഡിക്കൽ ഓഫീസറെ താത്‌കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എംബിബിഎസ്യോ ഗ്യതയുള്ളവരും,ടിസിഎംസി കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ...

NEWS

കോതമംഗലം : അന്താരാഷ്ട്ര ഒളിമ്പിക് ദിന ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ ഒളിമ്പിക് ഫോറസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു.കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി സ്കൂൾ കാമ്പസിൽ വൃക്ഷ...

NEWS

കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എൻഎസ് എസ്സിന്റെയും സ്കൗട്ട് ആൻഡ് ഗൈഡിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂളിൽ നിന്ന് ആരംഭിച്ച് കോതമംഗലം...

NEWS

കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ കോതമംഗലം എം.ബി.എം.എം ആശുപത്രിയിൽ സജ്ജമാക്കിയ റോട്ടറി ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം  ശനിയാഴ്ച നടത്തും. രാവിലെ 9.30ന് റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് ഗവർണർ മേജർ ഡൊണർ ഡോ....

NEWS

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ എം. ജി. യൂണിവേഴ്സിറ്റിയുടെ എല്ലാ കോളേജുകളിൽ നിന്നുമുള്ള നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സംയുക്ത നേതൃ പരിശീലന ക്യാമ്പ് നടത്തി. ടെക്‌വൈസ് ഫൗണ്ടഷന്റെ നേതൃത്വത്തിൽ...

NEWS

കോതമംഗലം: അറിവും മൂല്യബോധവും ഒരുപോലെ വളർത്തിയെടുക്കുന്ന തലമുറയാണ് നാടിന്റെ ശക്തിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ.എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ...

NEWS

കോതമംഗലം: ഇൻഫാമിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന കർഷകരെ ആദരിച്ചു. ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗം ഫൊറോന ഡയറക്ടർ ഫാ.മാത്യു കോണിക്കൽ ഉദ്ഘാടനം ചെയ്തു.ഇൻഫാം സംസ്ഥാന പ്രസിഡൻ്റ് ജോസ്...

NEWS

കോതമംഗലം: മാതൃവേദി കോതമംഗലം രൂപത കലോത്സവം സമാപിച്ചു. കോതമംഗലം രൂപതയിലെ പതിനാല് ഫൊറോനകളിൽ നിന്നുമായി മുന്നോറോളം മാതാക്കൾ പങ്കെടുത്ത ടാലന്റ് ഫെസ്റ്റ് 2026 നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ രൂപത ഡയറക്ടർ ആന്റണി...

NEWS

കോതമംഗലം: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കാനും ലഹരിക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റത്തിന് കരുത്തേകാനും ലക്ഷ്യമിട്ട് ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള സർക്കാർ നടപ്പാക്കുന്ന ‘തൂഫാൻ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി...

error: Content is protected !!