Connect with us

Hi, what are you looking for?

NEWS

സ്പെഷ്യൽ ഓഫീസിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട പട്ടയ വിതരണം ഓണത്തിന് മുമ്പ് സംഘടിപ്പിക്കും :- ആന്റണി ജോൺ എംഎൽഎ

കോതമംഗലം : സ്പെഷ്യൽ ഓഫീസിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട പട്ടയ വിതരണം ഓണത്തിന് മുമ്പ് സംഘടിപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ പട്ടയ അസംബ്ലി കോതമംഗലം മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ വച്ച്‌ ആന്റണി ജോണ്‍ എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഒന്നാം ഘട്ടത്തിൽ ആയിരത്തോളം പട്ടയങ്ങൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പട്ടയ പ്രശ്നങ്ങളും കഴിഞ്ഞ പട്ടയ അസംബ്ലിയുടെ ഭാഗമായുളള പട്ടയ പ്രശ്നങ്ങളുടെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു .

യോഗത്തിൽ തഹസില്‍ദാര്‍ ഗോപകുമാര്‍ എ.എന്‍, നഗരസഭ ചെയര്‍മാന്‍ ടോമി അബ്രഹാം,വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ, പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജെസ്സി സാജു, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സിബി മാത്യു,കീരമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി കുര്യാക്കോസ് , വിവിധ ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കോതമംഗലം താലൂക്കിൽ 5000 ത്തിലധികം പട്ടയങ്ങൾ നല്‍കുന്നതിനുളള നടപടികളാണ്‌ നടന്നു വരുന്നതെന്ന്‌ എം.എല്‍.എ അറിയിച്ചു.

കോതമംഗലം താലൂക്കിലെ പ്രധാന പട്ടയ പ്രശ്നങ്ങളായ ജണ്ടയ്ക്കു വെളിയിലെ കൈവശം, കല്ലേലിമേട്‌, മണികണ്ഠന്‍ചാല്‍ പ്രദേശങ്ങളിലെ ഹില്‍മെന്‍ സെറ്റില്‍മെന്റ്‌ എന്നിവ പരിഹരിക്കുന്നതിനു വേണ്ടിയാണ്‌ പുതിയ ഭൂമി പതിവ്‌ ഓഫീസ്‌ പ്രവര്‍ത്തിച്ച് വരുന്നതെന്നും ഓരോ സമയത്തും ഉയര്‍ന്നു വരുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കണ്ടെത്തുന്നതുമാണെന്ന്‌ എം.എല്‍.എ അറിയിച്ചു.സ്പെഷ്യല്‍ തഹസില്‍ദാര്‍ (ഭൂമിപതിവ്‌) പട്ടയ നടപടികളുടെ പുരോഗതി വിശദീകരിച്ചു.വടാട്ടുപാറ, മാമലകണ്ടം പ്രദേശങ്ങളില്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചിട്ടുള്ളതായും നേര്യമംഗലത്ത്‌ തൊട്ടടുത്ത ദിവസം സര്‍വ്വേ നടപടികള്‍ ആരംഭിക്കുന്നതാണെന്നും സ്പെഷ്യല്‍ തഹസില്‍ദാര്‍ സജീവ്‌ ആര്‍ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ഇഞ്ചത്തൊട്ടി പരിയാരത്ത് ജെന്നിസ് വര്‍ഗീസ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുത്തന്‍പറമ്പില്‍...

NEWS

കോതമംഗലം: വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ എന്നിവ സഹിതം തിങ്കളാഴ്ച 11ന്കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന ഈവെനിംഗ് ഒപി പ്രോജെക്റ്റിലേക്ക് മെഡിക്കൽ ഓഫീസറെ താത്‌കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എംബിബിഎസ്യോ ഗ്യതയുള്ളവരും,ടിസിഎംസി കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ...

NEWS

കോതമംഗലം : അന്താരാഷ്ട്ര ഒളിമ്പിക് ദിന ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ ഒളിമ്പിക് ഫോറസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു.കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി സ്കൂൾ കാമ്പസിൽ വൃക്ഷ...

NEWS

കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എൻഎസ് എസ്സിന്റെയും സ്കൗട്ട് ആൻഡ് ഗൈഡിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂളിൽ നിന്ന് ആരംഭിച്ച് കോതമംഗലം...

NEWS

കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ കോതമംഗലം എം.ബി.എം.എം ആശുപത്രിയിൽ സജ്ജമാക്കിയ റോട്ടറി ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം  ശനിയാഴ്ച നടത്തും. രാവിലെ 9.30ന് റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് ഗവർണർ മേജർ ഡൊണർ ഡോ....

NEWS

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ എം. ജി. യൂണിവേഴ്സിറ്റിയുടെ എല്ലാ കോളേജുകളിൽ നിന്നുമുള്ള നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സംയുക്ത നേതൃ പരിശീലന ക്യാമ്പ് നടത്തി. ടെക്‌വൈസ് ഫൗണ്ടഷന്റെ നേതൃത്വത്തിൽ...

NEWS

കോതമംഗലം: അറിവും മൂല്യബോധവും ഒരുപോലെ വളർത്തിയെടുക്കുന്ന തലമുറയാണ് നാടിന്റെ ശക്തിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ.എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ...

NEWS

കോതമംഗലം: ഇൻഫാമിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന കർഷകരെ ആദരിച്ചു. ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗം ഫൊറോന ഡയറക്ടർ ഫാ.മാത്യു കോണിക്കൽ ഉദ്ഘാടനം ചെയ്തു.ഇൻഫാം സംസ്ഥാന പ്രസിഡൻ്റ് ജോസ്...

NEWS

കോതമംഗലം: മാതൃവേദി കോതമംഗലം രൂപത കലോത്സവം സമാപിച്ചു. കോതമംഗലം രൂപതയിലെ പതിനാല് ഫൊറോനകളിൽ നിന്നുമായി മുന്നോറോളം മാതാക്കൾ പങ്കെടുത്ത ടാലന്റ് ഫെസ്റ്റ് 2026 നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ രൂപത ഡയറക്ടർ ആന്റണി...

NEWS

കോതമംഗലം: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കാനും ലഹരിക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റത്തിന് കരുത്തേകാനും ലക്ഷ്യമിട്ട് ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള സർക്കാർ നടപ്പാക്കുന്ന ‘തൂഫാൻ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി...

error: Content is protected !!