പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തില്‍ കൊച്ചുപുരക്കല്‍ ഭാഗത്ത് കാട്ടാനയെ ഷോക്കേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്രദേശത്ത് ശനിയാഴ്ച ആന കൂട്ടത്തോടെയിറങ്ങിയിരുന്നു. ഇവയിലൊന്നിനെയാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ കൊച്ചുപുരക്കല്‍ വളരിയില്‍ ഫ്രാന്‍സീസിന്റെ തോട്ടത്തില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ആനയുടെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
തോട്ടത്തിലെ പ്ലാവില്‍ നിന്നു ചക്ക പറിക്കാന്‍ ശ്രമിക്കുന്നതിനിടെ മരം ഒടിഞ്ഞ് വീണ് വൈദ്യുതി കമ്പി പൊട്ടിവീണാണ് ഷോക്കേറ്റതെന്നാണ് കരുതുന്നത്.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ എത്ര ദിവസം പഴക്കമുള്ളത് എന്ന് വ്യക്തമാക്കാനാകൂ. ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ആനയെ രാത്രിയോടെ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.