Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിന് 73 ലക്ഷം രൂപ അനുവദിച്ചു:ആന്റണി ജോൺ എംഎൽഎ

കോതമംഗലം : കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യവുമായി ബന്ധപ്പെട്ട് 18.5 കിലോമീറ്റർ ദൂരം സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ ആ അറിയിച്ചു.മുള്ളരിങ്ങാട് ഫോറസ്റ്റ് റേഞ്ചിൽ ചുള്ളിക്കണ്ടം ചെക്ക് പോസ്റ്റ് മുതൽ പനംകുഴി വരെ ഒന്നര കിലോമീറ്ററും, നേര്യയമംഗലം ഫോറസ്റ്റ് റേഞ്ചിൽ ഇഞ്ചത്തൊട്ടി പ്രദേശത്തെ ഈന്തലുംപാറ മുതൽ മെഴുക്കുമാലി തേക്ക് പ്ലാന്റേഷൻ വരെ 11 കിലോമീറ്ററും, ചെമ്പൻകുഴി തൂക്കുപാലം മുതൽ മണിയൻപാറ വരെ ഒരു കിലോമീറ്ററുമാണ് ഫെൻസിങ് നടത്തുക. തുണ്ടം ഫോറസ്റ്റ് റേഞ്ചിൽ താളുകണ്ടം ട്രൈബൽ കോളനിക്ക് ചുറ്റും 5 കിലോമീറ്ററും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ഫെൻസിങ് നടത്തും.

കൃഷി ഡിപ്പാർട്ട്മെന്റിൽ നിന്നും ആർ കെ വി വൈ സ്കീമിൽ അനുവദിച്ച തുക ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട് .ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ ടെൻഡർ വിളിച്ച് ഫെൻസിങ് നിർമ്മാണം നടത്തുന്നതാണ്. ഫെൻസിങ്ങിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഈ പഞ്ചായത്തുകളിൽ ജനകീയ സമിതികൾ രൂപീകരിക്കുന്നതാണെന്നും എംഎൽഎ അറിയിച്ചു. വന്യ മൃഗ ശല്യം നേരിടുന്ന മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ നിർമ്മാണം സമയബന്ധിതമായി ആരംഭിക്കുമെന്ന് എം എൽ എ പറഞ്ഞു.

You May Also Like

NEWS

മൂവാറ്റുപുഴ: 45 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയാര്‍ വീണ്ടും ആവേശകരമായ വള്ളംകളിക്ക് വേദിയായി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ത്രിവേണി ഓണം ആഘോഷങ്ങളുടെ ഭാഗമായി നടന്ന വള്ളംകളി കാണാന്‍ നദിയുടെ ഇരുകരകളിലും വന്‍ ജനാവലിയാണ്...

NEWS

മൂവാറ്റുപുഴ: വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ സാധ്യതകള്‍ തുറന്ന് മൂവാറ്റുപുഴയില്‍ ഹെലികോപ്റ്റര്‍ ടൂറിസത്തിന് തുടക്കമായി. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചിരുന്ന ത്രിവേണി ഓണം പരിപാടിയുടെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ യാത്രയ്ക്ക് അവസരം ഒരുക്കിയത്....

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കല്‍ തരകന്‍ ഫാമിലി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ഓണാഘോഷത്തോടൊപ്പം ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് അഡ്വ. പോള്‍ മുണ്ടയ്ക്കല്‍ പൊന്നാട അണിയിച്ച് എംഎല്‍എയെ സ്വീകരിച്ചു. എംഎല്‍എ ഓണാഘോഷം ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന തിരുമേനിപടി പരേതനായ ഇലത്തിക്കമാലിയില്‍ കുമാരന്‍ നായരുടെ ഭാര്യ സാവിത്രിയമ്മ (98) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് പിണ്ടിമന വീട്ടുവളപ്പില്‍. പരേത കാലാമ്പൂര്‍ തുറുവക്കല്‍ കുടുംബാഗമാണ്. മക്കള്‍: ഇ.കെ.പി നായര്‍...

CHUTTUVATTOM

കോതമംഗലം: അർജുൻ ആയങ്കിക്ക് കോതമംഗലത്ത് ഒരു കേസിൽ ജാമ്യം ലഭിച്ചു.കോതമംഗലം എസ്.എച്ച്.ഓയെ സാമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം കോടതി ജാമ്യം അനുവദിച്ചത്.എന്നാൽ ചേലാട് റിസോർട്ടിൽ നിന്ന് പിടികൂടിയ കേസിൽ നേരത്തെ...

CHUTTUVATTOM

കോതമംഗലം:മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ നൂറ് ദിന ആഘോഷം കോൺഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തി.കെപിസിസി മെമ്പർ എ.ജി.ജോർജ് ഉദ്ഘാടനം ചെയ്തു,കോൺഗ്രസ് കോതമംഗലം ബ്ലോക് പ്രസിഡന്റ് ഷമീർ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന വിനോദസഞ്ചാര വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ലാവണ്യം 2026 ഓണാഘോഷം കുട്ടമ്പുഴ പന്തപ്ര ആദിവാസി ഉന്നതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറിയ പല്ലാരിമംഗലം മണിക്കിണര്‍ സ്വദേശിനി അല്‍ഫിയ ജലീലിനെ ആദരിച്ചു. 603മാര്‍ക്ക് നേടി കേരള റാങ്കില്‍ 591-ാംസ്ഥാനവും ഓള്‍ ഇന്ത്യ ലെവലില്‍ 9092-ാം...

CHUTTUVATTOM

കോതമംഗലം: ധര്‍മ്മഗിരി സെന്റ്‌ ജോസഫ് പ്രൊവിന്‍സ് അംഗമായ സി.ഫാറ്റിമ (അച്ചാമ്മ -87) നിര്യാതയായി.സംസ്‌കാരം ബുധനാഴ്ച 1.30 ന് തങ്കളം പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍. പരേത പാലാ രൂപത പൂഞ്ഞാര്‍ ഇടവക ചന്ദ്രന്‍കുന്നേല്‍ പരേതരായ...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ഗ്രീന്‍ വ്യൂ നഗര്‍ ഓണാഘോഷം ബുധനാഴ്ച നടത്തും. അംഗങ്ങളുടെ വിവിധ കലാപരിപാടികളും, ഓണസദ്യയും നടത്തും. ഭാരവാഹികളായ ടി.ഇ കുര്യന്‍, ഏ.ഒ വര്‍ഗീസ്, ആഷ്ലി അബ്രഹാം, ജോബി ചക്കിയത്ത്, ടെസ്സി വര്‍ഗീസ്...

CHUTTUVATTOM

കോതമംഗലം: രാഷ്ട്രിയ പ്രവര്‍ത്തകര്‍ സാധാരണക്കാരുടെ വിഷമതകളില്‍ ഇടപെട്ട് അവരെ ചേര്‍ത്ത് നിര്‍ത്തണമെന്ന് മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി. കോണ്‍ഗ്രസ് നേര്യമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷവും, ഓണക്കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എല്‍ദോസ്...

error: Content is protected !!