Connect with us

Hi, what are you looking for?

NEWS

എംഎ. കോളേജിൽ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം നടന്നു.ഹയർ സെക്കൻഡറി കഴിഞ്ഞു കോളജിൽ എത്തിയ കുട്ടികളെ പുതിയ അന്തരീക്ഷവുമായി പരിചയപ്പെടുത്തുന്നതിനും,
അവരെ പുതിയ ചുറ്റുപാടുകളുമായി അടുപ്പിക്കാനും, സഹ വിദ്യാർത്ഥികളുമായും, അധ്യാപകരുമായും നല്ലൊരു ബന്ധം വളർത്തിയെടുക്കാനും,പുതുതായി കോളേജിൽ പ്രവേശിച്ചവരെ അവരുടെ സമപ്രായക്കാരുമായി ഇടപഴകുന്നതിനുമെല്ലാം പ്രാപ്തരാക്കുകയാണ് ലക്ഷ്യം. പ്രോഗ്രാമിന്റെ ഉദ്ഘാടനം എറണാകുളം ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ ഐ ആർ എസ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു.പുതിയതായി ആരംഭിച്ച നാലു വർഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ച് പാലാ സെന്റ്. തോമസ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ലിബിൻ കുര്യാക്കോസ് വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ എടുത്തു.സ്റ്റുഡന്റ്‌സ് കൗൺസിലർ മീര എസ് ചെമ്പരത്തി, ഡോ .ക്ലോഡിൻ റോച്ച എന്നിവർ സംസാരിച്ചു.

വരും ദിവസങ്ങളിൽ എറണാകുളം മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. മേരി മെറ്റിൽഡ,
7 ടു 9 ഗ്രീൻ സ്റ്റോർ മാനേജിങ് ഡയറക്ടർ ബിട്ടു ജോൺ,മൂലമറ്റം സെന്റ്. ജോസഫ്സ് കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗം മേധാവി ഡോ. മാത്യു കാനമല,കേരള ജനമൈത്രി പോലീസ് പരിശീലകൻ അജേഷ് കെ. പി, എം. എ. കോളേജ് പ്ലേസ്മെന്റ് ഓഫീസർ ആഷ്‌ലി ജോസ്,കാലാവസ്ഥവ്യതിയാന മേഖലയിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സുസ്ഥിര ഫൌണ്ടേഷൻ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ദീപ എ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.

You May Also Like

CHUTTUVATTOM

കോതമംഗലം:ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നേര്യമംഗലം കൃഷിത്തോട്ടത്തിൽ നടത്തുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് 2026ന് ഒരുക്കങ്ങൾ ആരംഭിച്ചു. നവംബർ അവസാന വാരത്തോടെ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നടത്തുന്ന ഫാം ഫെസ്റ്റ് 2026 ൻ്റെ സ്വാഗത...

NEWS

കോതമംഗലം: തലക്കോട് അള്ളുങ്കല്‍ പുളിമൂട്ടില്‍ പി.എം അലിയാര്‍ (75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ മീരാമ്മ പല്ലാരിമംഗലം മാവുടി ആര്യംകാലായില്‍ (വാളാരിയില്‍) കുടുംബാഗം. മക്കള്‍: സലിം, സുഹറ, കാസിം, അജാസ്. മരുമക്കള്‍:...

CHUTTUVATTOM

കോതമംഗലം: മലയിന്‍കീഴ് വന്ദനപ്പടി മുണ്ടയ്ക്കല്‍ ആന്റണി (59) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 11.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. ഭാര്യ: സീന തുരുത്തിക്കാട്ട് കുടുംബാംഗം. മക്കള്‍: പരേതനായ എഫിന്‍ ആന്റണി, ഐവാന്‍ ആന്റണി....

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കൽ തരകൻ ഫാമിലി ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ നടത്തിയ ദൈവദാനസംഗമത്തിൽ താലൂക്കിൽ ആതുരസേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ ആദരിച്ചു. സമ്മേളനം രൂപതാ വികാരി ജനറാൾ മോൺ. കുര്യാക്കോസ് കൊടകല്ലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 27 സാമ്പത്തിക വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി തൈകളുടെ വിതരണം നടത്തി. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് വിജോയ് പി....

CHUTTUVATTOM

കോതമംഗലം: തുടര്‍ച്ചയായി ആറാം വര്‍ഷവും നെല്‍കൃഷിയുമായി മാതൃകയാകുകയാണ് വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാല് പേരടങ്ങുന്ന കര്‍ഷക കൂട്ടായ്മ. കോതമംഗലത്ത് മൂന്ന് ഏക്കര്‍ പാടത്ത് ഞാറ് നട്ടാണ് ‘കതിര്‍ കര്‍ഷക കൂട്ടായ്മ’ വീണ്ടും...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ ഫിസിക്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗങ്ങളില്‍ അതിഥി അധ്യാപക ഒഴിവ്. നെറ്റ് /പിഎച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍...

CHUTTUVATTOM

കോതമംഗലം: സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റിയൂട്ട് സന്യാസസമൂഹത്തിന്റെ കോതമംഗലം സെന്റ് വിന്‍സെന്റ് പ്രോവിന്‍സ് അംഗമായ സി. കനോസ തളിയന്‍ എസ്. ഡി. (93) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത തുറവൂര്‍ തളിയന്‍ പരേതരായ...

ACCIDENT

നെല്ലാട്: എറണാകുളം – തേക്കടി സംസ്ഥാന പാതയിലെ കിഴക്കമ്പലം – നെല്ലാട് റോഡില്‍ ബസ് മതിലിലിടിച്ച് തകര്‍ന്ന് യുവതിക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് യാത്രക്കാരിയായ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: പുഴയിൽ കോടികണക്കിന് രൂപയുടെ മണൽ സമ്പത്ത് അടിഞ്ഞു കിടക്കുകയാണ്. അത് മൂലം നീരൊഴുക്ക് തടസ്സപ്പെടുകയും പുഴയുടെ ആഴം കുറയുകയും ചെയ്തിട്ടും മണൽ വാരുവാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. ക്വാറി...

CHUTTUVATTOM

കോതമംഗലം: പെരിയാർവാലി ഇറിഗേഷൻ പ്രോജക്ടിന്റെ (പിവിഐപി) കനാലുകളുടെ അറ്റകുറ്റപ്പണികളും റെക്റ്റിഫിക്കേഷൻ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി ഡിസംബർ ഒന്നുമുതൽ പൂർണതോതിൽ ജലവിതരണം നടത്താൻ തീരുമാനം. എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ...

CHUTTUVATTOM

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ ഫാഷൻ ഡിസൈനിങ് വിഭാഗത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 10ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. വിവരങ്ങൾക്ക് 6238439057, 9947383242,...

error: Content is protected !!