Connect with us

Hi, what are you looking for?

NEWS

റബ്ബർ ബോർഡ് ഡെവലെപ്മെൻ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു

കോതമംഗലം: റബ്ബർ ബോർഡ് ഡെവലെപ്മെൻ്റ് ഓഫീസ് കോഴിപ്പാളി പാർക്ക് ജംങ്ഷനിൽ കാനറാബാങ്കിന് സമീപമുള്ള അതിരംപുഴ ബിൽഡിങ്ങിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. മുവാറ്റുപുഴ റബ്ബർ ബോർഡ് റീജി യണൽ ഓഫീസിലെ ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ സാലിമോൾ ഈപ്പൻ ഉദ്ഘാടനം നിർവഹിച്ചു.

അസിസ്റ്റന്റ്റ് ഡെവലെപ്‌മെൻ്റ് ഓഫീസർ എം എസ് മിനി മോൾ , ആർ പി എസ് പ്രസിഡൻ്റ് മാരായ
പി.എം ബേബി, സി എൻ പത്മാനാഭൻ, വർഗ്ഗീസ് അശമന്നൂർ, എ ആർ പൗലോസ്, പി റ്റി ബെന്നി, ജോസ് പാറയിൽ, ജോസ് കുര്യൻ, ഷൈമോൾ ഉപ്പുകണ്ടം, കെ എ നാസർ, ബെർണ്ണാഡ് ഡി കുഞ്ഞാ,അസിസ്റ്റൻ്റ് ഡെവലെപ്മെൻ്റ് ഓഫീസർ, . ആർ ശോഭന എന്നിവർ പ്രസംഗിച്ചു. അമ്പതോളം ആർ പി എസ് പ്രതിനിധികളും മുവാറ്റുപുഴ റീജിയണൽ ഓഫീസിലെ ഓഫീസർമാരായ മിനി നൈനാൻ, കവിതാ ജെ നായർ, ബ്ലെസി , റിജ ജോസഫ് എന്നിവരും പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

error: Content is protected !!