Connect with us

Hi, what are you looking for?

CRIME

16 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ

പെരുമ്പാവൂർ: 16 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ഒഡീഷാ ഗജാപതി അനുഗഞ്ച് സ്വദേശി സൂരജ് ബീറ (26) യെയാണ് പെരുമ്പാവൂർ
എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ മാറമ്പിള്ളിയിൽ നിന്നാണ് പിടികൂടിയത്. ഒഡീഷ്യയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് വിൽപ്പനയ്ക്കായി പെരുമ്പാവൂർ ഭാഗത്തേക്ക് വരുന്ന വഴിയാണ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. രണ്ട് ബാഗുകളിലായിട്ടാണ് കഞ്ചാവ് കടത്തിയത്. രണ്ടു കിലോ വീതമുള്ള 8 പായ്ക്കറ്റാണുണ്ടായിരുന്നത്. ഹോട്ടൽത്തൊഴിലാളിയായ ഇയാൾ അതിഥിത്തൊഴികൾക്കിടയിൽ വിൽപ്പന നടത്താനാണ് കൊണ്ടുവന്നത്.

ഇതിന് മുമ്പ് കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നു. പെരുമ്പാവൂരിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പ്രത്യേക അന്വേഷണസംഘം നാല് കിലോ കഞ്ചാവും 50 ഗ്രാം ഹെറോയിനും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച റെയ്ഡിൽ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളും , മയക്കുമരുന്നും പിടികൂടിയിരുന്നു. എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർമാരായ
ടോണി ജെ മറ്റം,റെജി മോൻ , എ.എസ്.ഐ പി എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ ,ടി.എ അഫ്സൽ, സിപിഒ മാരായ കെ.എ അഭിലാഷ് , ബെന്നി ഐസക് , മുഹമ്മദ് ഷാൻ തുടങ്ങിയവരാണുണ്ടായിരുന്നത്.

You May Also Like

CRIME

കോതമംഗലം :ഭവന ഭേദനം നടത്തി സ്വർണ്ണാഭരങ്ങൾ മോഷ്ടിക്കുന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ചു.കുട്ടമംഗലം നെല്ലിമറ്റം മാങ്കുഴിക്കുന്നേൽ ബിജു (ആസിഡ് ബിജു -51) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ...

ACCIDENT

  കോതമംഗലം: കോതമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വടാട്ടുപാറ പലവന്‍ പടി പുഴയില്‍ കുളിക്കാനിറങ്ങിയ തിരുവല്ല സ്വദേശി ബിയോണ്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: അടുത്ത വേനല്‍ക്കാലത്ത് പെരിയാര്‍വാലി കനാലുകളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കനാലുകളുടെ ശുചീകരണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. കീരമ്പാറ, കോട്ടപ്പടി, നെല്ലിക്കുഴി പഞ്ചായത്തുകളുടെ പരിധിയിലെ കനാലുകളുടെ...

NEWS

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ നിയുക്ത എംഎല്‍എ ഷിബു തെക്കുംപുറം ജനങ്ങള്‍ നല്‍കിയ വന്‍ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനായി നടത്തുന്ന മണ്ഡല പര്യടനം തുടരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ജനങ്ങളുമായി...

CRIME

മൂവാറ്റുപുഴ: വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂവാറ്റുപുഴ കടാതി സ്വദേശി നെടിയാമലയില്‍ അനന്തകൃഷ്ണന്‍ (21). നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുന്‍...

NEWS

കോതമംഗലം: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോതമംഗലത്ത് വി.ഡി സതീശന്‍ അനുകൂല പ്രകടനം നടന്നു. കോതമംഗലം മുനിസിപ്പല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ വി.ഡി സതീശന് അനുകൂല മുദ്രാവാക്യം ഉയര്‍ന്നു. പ്രകടനം പിഒ ജംഗ്ഷനിലെത്തിയപ്പോള്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ ബിജെപി നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിറഞ്ഞ കുറിപ്പുകളാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വനിതാ നേതാക്കളെ ഉള്‍പ്പെടെ പേരെടുത്ത് പറഞ്ഞായിരുന്നു അധിക്ഷേപം....

CHUTTUVATTOM

കോതമംഗലം: വന്യജീവി ആക്രമണ പ്രശ്നം അടിയന്തര പരിഹാരം കാണേണ്ടതുണ്ടെന്ന് നിയുക്ത എംഎൽഎ  ഷിബു തെക്കുംപുറം. കുട്ടമ്പുഴ, കീരംപാറ പഞ്ചായത്തുകളിൽ നടത്തിയ പര്യടനത്തിന് നൽകിയ സ്വിരണ സമ്മേളനങ്ങളിൽ പങ്കെടുത്ത് പ്രസംഗിക്കുകയാ യിരുന്നു.   വന്യജീവികൾജനങ്ങളുടെ...

CHUTTUVATTOM

കോതമംഗലം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ വി.ഡി. സതീശന് വേണ്ടി കോതമംഗലത്തെ പളളികളിൽ വഴിപാടുകളുമായി പ്രവർത്തകർ. ഇന്ന് കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലും ,മാർത്ത മറിയം കത്തീഡ്രൽ വലിയ പള്ളിയിലുമാണ് സതീശൻ്റെ പേരിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് മലയിന്‍കീഴിന് സമീപം സ്വകാര്യ വ്യക്തിയുടെ വീടിന്റെ സ്റ്റോര്‍ റൂമില്‍ക്കയറിയ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇന്ന് ഉച്ചയോടെയാണ് വീട്ടുകാര്‍ സ്റ്റോര്‍ റൂമിലൊളിച്ച പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടുത്ത വിദഗ്ദ്ധന്‍...

CHUTTUVATTOM

കോതമംഗലം: വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന രണ്ട് വയസുകാരന് രക്ഷകയായ 10 വയസുകാരി സഹറാ ഫാത്തിമയ്ക്ക് അഗ്‌നിരക്ഷാസേനയുടെ ആദരവ്. കഴിഞ്ഞ ഒന്നിന് നെല്ലിക്കുഴി സദ്ദാം നഗര്‍ കാപ്പുചിറയ്ക്ക് സമീപം കുളിക്കടവിലായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം...

CHUTTUVATTOM

കോതമംഗലം: മഴക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടത്ത് മൂന്ന് വീടുകള്‍ക്ക് ഭാഗികനാശം. ഇടിമിന്നലേറ്റ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഗുരുതരമല്ല. മാമലകണ്ടം മാവിന്‍ചുവട് ഭാഗത്ത് താമസിക്കുന്ന മേട്‌നാപ്പാറ ഉന്നതിയിലെ ചന്ദ്രിക എല്‍ദോസ്, കളരിക്കില്‍ വിജുവിന്റെ...

error: Content is protected !!