Connect with us

Hi, what are you looking for?

NEWS

തങ്കളം ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ 11-ാമത് പ്രതിഷ്ഠാ മഹോത്സവത്തിന് കൊടിയിറങ്ങി

കോതമംഗലം: തങ്കളം ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ 11-ാമത് പ്രതിഷ്ഠാ മഹോത്സവത്തിന് കൊടിയിറങ്ങി. കഴിഞ്ഞ 5-ാം തീയതി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നിമേഷ് ശാന്തി കൊടിയേറ്റി .ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും വട്ടക്കളിയും നാടകവും ഗാനമേളയുമായി അഞ്ചി ദിവസങ്ങളിലായി നടന്ന ചടങ്ങുകൾക്കാണ് സമാപനമായത്. ഉത്സവചടങ്ങുകളുടെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് കാവടിയുടെയും വാധ്യമേളങ്ങളുടെയും നിശ്ചലദ്യശ്യങ്ങളുടെയും അകമ്പടിയോടെ നടന്ന മഹാരഥഘോഷയാത്രയിൽ നൂറുകണക്കിന് വിശ്വസികൾ അണിനിരന്നു. മതമൈത്രിക്ക് പേരു കേട്ട കോതമംഗലത്ത് ശ്രീനാരായണഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള മഹാരഥഘോഷയാത്രയ്ക്ക് കോതമംഗലം ചെറിയ പള്ളിയുടെയും മതമൈത്രിയുടെയും നേതൃത്വത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി.

പള്ളി വികാരി ഫാ. ജോസ് പരുത്തുവയലിൽ, ഭരണസമിതി അംഗം ബിനോയി മണ്ണഞ്ചേരി,മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി. ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. അഞ്ച് ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികൾക്ക് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡൻ്റ് അജിനാരായണൻ സെക്രട്ടറി പി.എ. സോമൻ,വൈസ് പ്രസിഡൻ്റ് കെ.എസ്.ഷിനിൽകുമാർ, ക്ഷേത്രം കൺവീനർ പി.വി.വാസു, സജീവ് പാറയ്ക്കൽ, എം.വി.രാജീവ്, റ്റി.ജി. അനി, എം.ബി.തിലകൻ, സതി ഉത്തമൻ, മിനിരാജീവ്, എം.കെ. ചന്ദ്ര ബോസ്, അജേഷ് തട്ടേക്കാട് ശാഖായോഗം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം, ചാമപ്പാറയില്‍ വീടിനു നേരെ വീണ്ടും കാട്ടാനയാക്രമണം. വീടിനും, വീട്ടുപകരണങ്ങള്‍ക്കും കനത്ത നാശം. മാമലക്കണ്ടം, ചാമപ്പാറ സ്വദേശി ഡെനീഷ് ജോസഫിന്റെ വീടിനു നേരെയാണ് ചൊവ്വാഴള്ച പുലര്‍ച്ചെ കാട്ടാനക്കൂട്ടം ആക്രമണം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ റേഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള മലയാറ്റൂര്‍ ഇടിയറ റിസര്‍വിന്റെ ഭാഗമായ വടക്കേ മണികണ്ഠന്‍ചാല്‍ റിസര്‍വ് വനത്തില്‍ നിന്നും ചെന്നായ്ക്കള്‍ ഇരയായി പിടിച്ച മ്ലാവിന്റെ ജഡം കൈവശപ്പെടുത്തി ഇറച്ചി ശേഖരിച്ച്...

CHUTTUVATTOM

കോതമംഗലം: ഡിവൈഎഫ്ഐ കുറ്റിലഞ്ഞി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് വരുന്ന സെവൻസ് ഫുട് ബോൾ ടൂർണമെന്റ് കുറ്റിലഞ്ഞി അട്ടിപ്പുറം മൈതാനിയിൽ ആരംഭിച്ചു.ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാദിയ അഷ്‌റഫ്‌,...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ മോഡേണ്‍ ക്രിമറ്റോറിയം നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ അറിയിച്ചു.കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കോതമംഗലത്തിന്റെ...

CHUTTUVATTOM

കോതമംഗലം: മകനെ ഓണ്‍ലൈന്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് ബിജെപി കോതമംഗലം ഭാരവാഹികള്‍ ലക്ഷങ്ങള്‍ തട്ടിയെന്നാരോപിച്ച് കുടുംബം ബിജെപി മണ്ഡലം ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. ചേലാട് സ്വദേശി ജോര്‍ജ്, ഭാര്യ,...

CHUTTUVATTOM

കോതമംഗലം: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജിയണ്‍ സ്‌പോര്‍ട്‌സ് മീറ്റ് 2കെ 26 നടത്തി. ഡിസ്ട്രിക്റ്റ് – 7 – ന്റെ നേതൃത്വത്തില്‍, മാര്‍ ബേസില്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ...

CHUTTUVATTOM

കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് കുടുംബസംഗമം സംഘടിപ്പിച്ചു.തങ്കളം റോട്ടറി ഭവനിൽ നടന്ന പരിപാടി ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. KSVVS ഏരിയ...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ദരുണാന്ത്യം. കുറ്റിലഞ്ഞി സൊസൈറ്റിപ്പടി തേലക്കാട്ട് ടി.കെ. മക്കാര്‍ (72) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പൂവത്തൂരിലെ പമ്പില്‍നിന്ന് പെട്രോളടിച്ച് റോഡിലേക്ക്...

ACCIDENT

കോതമംഗലം: മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പുന്നേക്കാട് കണ്ണന്ത്ര പ്രതീഷ് ചന്ദ്രന്‍ (42) ആണ് മരിച്ചത്. ശനിയാഴ്ച അടിമാലിയില്‍ ജോലിസ്ഥലത്ത് മരം മുറിക്കുന്നതിനിടെ പ്രതീഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ:...

CHUTTUVATTOM

കോതമംഗലം: എന്റെ നാട് കാര്‍ഷികോത്സവത്തിന് കോതമംഗലത്ത് തുടക്കമായി. നടി മഞ്ജു വാര്യര്‍ കാര്‍ഷികോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷിയേയും കര്‍ഷകരെയും സംരക്ഷിക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. കര്‍ഷകര്‍ നേരിടുന്ന...

CHUTTUVATTOM

കോതമംഗലം: തോളേലി എം.ഡി ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷവും ദീർഘകാല സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക സിബി വർഗീസിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. സുവർണ്ണ ജൂബിലി ആഘോഷം ആന്റണി ജോൺ എംഎൽഎ...

CHUTTUVATTOM

കോതമംഗലം :പിണ്ടിമന ഗവ യുപി സ്കൂളിന്റെ 124-ാമത് വാർഷികാഘോഷം ഉത്സവാന്തരീക്ഷത്തിൽ നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് കെ പി അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഫാദർ...

error: Content is protected !!