Connect with us

Hi, what are you looking for?

NEWS

മികച്ച കായിക നേട്ടങ്ങൾക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി എം. എ. കോളേജ് 

 

 

കോതമംഗലം : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ഫാ. ജോയി പീണിക്കപറമ്പിൽ പ്രഥമ ദേശീയ അവാർഡ് ഏറ്റുവാങ്ങി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കായിക ലോകത്ത് മിന്നിത്തിളങ്ങുന്ന കോളേജിന്റെ 2022 -23 അധ്യയനവർഷത്തെ കായിക നേട്ടങ്ങളും, കായികമേഖലയിലെ സംഭാവനകളും മുൻനിർത്തിക്കൊണ്ട് ഏറ്റവും മികച്ച സ്പോർട്സ് പ്രമോട്ടിങ് കോളേജിനുള്ള അവാർഡ് ആണ് എം. എ. കോളേജ് കരസ്ഥമാക്കിയത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളുടെ കായിക ചരിത്രത്തിൽ 24 അന്തർദേശീയ താരങ്ങളും 500 ൽ പരം ദേശീയ മെഡലുകളും എം എ കോളേജിന് സ്വന്തമാണ്. 13 സംസ്ഥാനതല ഇവന്റുകൾ 2022- 23-ൽ മാർ അത്തനേഷ്യസ് കോളേജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു . കൂടാതെ മൂന്ന് സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ഒന്നാം സ്ഥാനവും, ഏഴു യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിൽ ചാമ്പ്യൻ പട്ടവും കരസ്ഥമാക്കി. ഈ നേട്ടങ്ങളാണ് അവാർഡിന് കോളേജിനെ അർഹമാക്കിയത് . അത്‌ലറ്റിക്സ്, ഫുട്ബോൾ, സ്വിമ്മിംഗ്, ആർച്ചറി, പവർ ലിഫ്റ്റിങ് എന്നീ ഇനങ്ങളിലാണ് കോളേജിന് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്. 2021 – 22 കാലയളവിലെ ഏറ്റവും മികച്ച കായിക നേട്ടങ്ങൾക്കുള്ള എംജി സർവ്വകലാശാല അവാർഡും മാർ അത്തനേഷ്യസ് കോളേജ് കരസ്ഥമാക്കിയിരുന്നു.ക്രൈസ്റ്റ് കോളേജ് ക്യാമ്പസിൽ വച്ച് നടന്ന ചടങ്ങിൽ,ബെംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും,പ്രതിരോധ മന്ത്രാലയം ദേശീയ കേഡറ്റ് കോർപ്‌സിലെ കേണൽ കമാൻഡന്റുമായ ഡോ. ഫാ. എബ്രഹാം വെട്ടിയാങ്കൽ മാണിയിൽ നിന്ന് എം. എ. കോളേജ് കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി പുരസ്‌കാരം ഏറ്റുവാങ്ങി.

എം. എ. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസ്, സൂവോളജി വിഭാഗം മേധാവി ഡോ. സെൽവൻ എസ്, കായിക പരിശീലകരായ പി. പി പോൾ, എം. എ. ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നേട്ടങ്ങൾക്ക് പിന്നിൽ പ്രയത്നിച്ച പരിശീലകരെയും, കായികതാരങ്ങളെയും കായിക വിഭാഗത്തെയും കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, അധ്യാപക -അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ അഭിനന്ദിച്ചു.

You May Also Like

NEWS

  കോതമംഗലം : രാമല്ലൂർ പാറപ്പാട്ട് അന്നമ്മ ദേവസി (70) നിര്യാതയായി. സംസ്കാരം നടത്തി.പരേത കോട്ടയം പുത്തൻപുരക്കൽ കുടുംബാഗമാണ്. ഭർത്താവ് : ദേവസി പത്രോസ്. മക്കൾ : റെയ്നി,റെയ്ൻസ്,അനീഷ്. മരുമക്കൾ: റോയി, മിനി,...

NEWS

കോതമംഗലം: തങ്കളം–കാക്കനാട് നാലുവരി പാത യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. നിലവിലെ സാഹചര്യങ്ങളും പ്രദേശത്തിന്റെ വികസന സാധ്യതകളും പരിഗണിച്ച് അലൈൻമെന്റ് പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം...

CHUTTUVATTOM

കോതമംഗലം: നിരവധി കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി പുത്തൻപുരയ്ക്കൽ എബിൻ ടോമി (28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

  കോതമംഗലം : തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് നിർവ്വഹിച്ചു. www.marthomacheriapally.com എന്ന വെബ്സൈറ്റിലൂടെ പള്ളിയുടെ സമഗ്രമായ...

CHUTTUVATTOM

കോതമംഗലം : വോട്ട് കൊള്ളയ്ക്ക് നേതൃത്വം നൽകി ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ കാറ്റിൽ പറത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവച്ച് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ്...

CHUTTUVATTOM

കോട്ടപ്പടി: കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര,ഐ.ടി, പ്രവർത്തി പരിചയമേളകൾക്ക് കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളകളിൽ ഉപജില്ലയിലെ 97 സ്കൂളുകളിൽ...

CHUTTUVATTOM

പോത്താനിക്കാട്: പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മണ്ണ് പരിശോധനയുടെ പ്രാധാന്യം കര്‍ഷകരിലെത്തിക്കുന്നതിനായി കാര്‍ഷിക ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പോത്താനിക്കാട് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ കൃഷിയിടങ്ങളില്‍ മണ്ണ് പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത, മണ്ണ് പരിശോധനയ്ക്കായി...

CHUTTUVATTOM

പൈങ്ങോട്ടൂര്‍:തിങ്കളാഴ്ച വൈകുന്നേരം മഴയോടൊപ്പമുണ്ടായ കാറ്റില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തെക്കേ പുന്നമറ്റം, കുളപ്പുറം മേഖലകളില്‍ കൃഷി നശിച്ചു. വാഴ, കൊക്കോ, കപ്പ എന്നിവയോടൊപ്പം റബര്‍ മരങ്ങളും കാറ്റില്‍ നിലം പതിച്ചു. കാരക്കുന്നേല്‍ ജെയിംസ്, കാരക്കുന്നേല്‍...

CHUTTUVATTOM

പെ​രു​മ്പാ​വൂ​ർ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പെ​രു​മ്പാ​വൂ​രി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം ത​ക​ർ​ന്നു വീ​ണു. പെ​രു​മ്പാ​വൂ​ർ ഓ​ട​ക്കാ​ലി വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ന്‍റെ ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​മാ​ണ് ക​ന​ത്ത കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ​ത്. സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്നാ​യി​രു​ന്നു...

CHUTTUVATTOM

  കോതമംഗലം: കൊവേന്തപ്പടി സ്നേഹാലയത്തിന് സമീപം കപ്പിലാംകുടി ആൻ്റണി മാത്യു (50) നിര്യാതനായി. സംസ്കാരം ബുധനാഴ്‌ച 9.30ന് കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ.ഭാര്യ : ലാലി എല്ലക്കല്ല് മൈനചാലിൽ കുടുംബാഗം . മക്കൾ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ഏഴാം വാർഷികം ആഘോഷിച്ചു. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക മാർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാലിന്യ പരിപാലന ക്യാമ്പയിനായ നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിൻറെ പൊതുജന പങ്കാളിത്തതോടെയുളള പ്രവർത്തനങ്ങളുടെ നഗരസഭാ...

error: Content is protected !!