Connect with us

Hi, what are you looking for?

CRIME

വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. കോടനാട് കുറിച്ചിലക്കോട് നാരകത്തുകുടി വീട്ടിൽ ആൽബിൻ (25) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.

കാലടി, കോടനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, കവർച്ച ശ്രമം, ഭീഷണിപ്പെടുത്തൽ, തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഡിസംബറിൽ കോടനാട് പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

You May Also Like

NEWS

പാലക്കുഴ : പുലി ഭീതിയിൽ പാലക്കുഴ നിവാസികൾ. പഞ്ചായത്തിലെ മാറിക വഴിത്തല മേഖലയിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പടർന്നതോടെ ജനങ്ങൾ ഭീതിയിലാണ്. തിങ്കളാഴ്ച രാത്രിയാണ് വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്ത് പുലിയെ...

NEWS

കോതമംഗലം: വേനൽ കടുത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുമ്പോഴും മാതിരപ്പിള്ളി ക്ഷേത്രപ്പടിക്ക് സമീപം വാട്ടർ അതോരറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകി പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുന്നു. പുഴ വറ്റിയതിനതുടര്‍ന്ന് വിതരണം...

NEWS

കോതമംഗലം: ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം നടത്തി. നവ കേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ബോർഡിൻ്റെയും,വിദ്യകിരണം മിഷൻ്റെയും സഹകരണത്തോടെ അന്താരാഷ്ട്ര ജൈവ വൈവിധ്യ...

NEWS

പോത്താനിക്കാട്: വേനല്‍ കനത്തതോടെ ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ പുഴകളും വറ്റുന്നു. ഇതോടെ പുഴയെ ആശ്രയിക്കുന്ന മേഖലകളില്‍ ജലദൗര്‍ലഭ്യതയും വരള്‍ച്ചയും രൂക്ഷമാവുകയാണ്. പുഴ വറ്റുന്നതോടെ പ്രദേശത്തെ കുളങ്ങളിലും കിണറുകളിലും വെള്ളം വറ്റിവരണ്ടു. കനത്ത ചൂടില്‍...