Connect with us

Hi, what are you looking for?

NEWS

നടപടികൾ താമസംവിന പൂർത്തീകരിച്ച് ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ടും നടപടി നിര്‍ദ്ദേശങ്ങളും പ്രഖ്യാപിക്കുമെന്ന്  മന്ത്രി വി അബ്‌ദുറഹിമാൻ 

കോതമംഗലം : നടപടികൾ താമസംവിന പൂർത്തീകരിച്ച് ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടും നടപടി നിർദ്ദേശങ്ങളും പ്രഖ്യാപിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിയമസഭയിൽ അറിയിച്ചു. ജസ്റ്റിസ്‌ ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിൽ ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും, കമ്മിഷൻ ശുപാർശകൾ അടിയന്തിരമായി നടപ്പിലാകുന്നതുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എം എൽ യുടെ നിയമസഭ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി വി അബ്ദുറഹിമാൻ സഭയിൽ ഇക്കാര്യം അറിയിച്ചത്.

ജസ്റ്റിസ്‌ ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ വിശദമായി പരിശോധിച്ചു വരികയാണ്‌. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ വിവിധ വകുപ്പുകളുടെ പരിധിയില്‍ വരുന്നതാകയാല്‍ ഓരോ വകുപ്പുകളും നടപ്പാക്കേണ്ടുന്ന കാര്യങ്ങള്‍ അതാത്‌ വകുപ്പുകള്‍ പരിശോധിച്ചു തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്‌. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിന്‍മേല്‍ ഓരോ വകുപ്പും കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായും അവ ക്രോഡീകരിക്കുന്നതിനായും 09.01.2024 ൽ ബന്ധപ്പെട്ട വകുപ്പ്‌ സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുകയുണ്ടായി.

ഓരോ ശുപാര്‍ശയിന്‍മേലും ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായങ്ങളും സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടികളും ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ ക്രോഡീകരിച്ചു വരുന്നു. മേല്‍ നടപടികള്‍ താമസംവിനാ പൂര്‍ത്തീകരിച്ച്‌ ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടും നടപടി നിര്‍ദ്ദേശങ്ങളും പ്രഖ്യാപിക്കുന്നതാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ സഭയിൽ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും ഒളിവിലിരുന്ന് വെല്ലുവിളിച്ച കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ, രണ്ടു കൂട്ടാളികളെ എറണാകുളത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സ്വദേശികളായ എടക്കാട് ഉസ്സൈന്‍മുക്ക് ബീവീസ് വീട്ടില്‍...

CHUTTUVATTOM

കോതമംഗലം : പാലമറ്റം – ആവോലിച്ചാൽ റോഡിൽ സ്വകാര്യവ്യക്തികൾ തീറ്റാൻ വിടുന്ന കന്നുകാലികൾ അപകടക്കെണിയാകുന്നു. സ്ഥിരം റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വാഹനങ്ങള്‍ക്കും കാൽനടക്കാർക്കും ഭീക്ഷണിയായി മാറിയിരിക്കുകയാണ്. ഉടമസ്ഥര്‍ കന്നുകാലികളെ യഥേഷ്ടം അഴിച്ചുവിട്ടിരിക്കുകയാണ്. പാലമറ്റം...

CHUTTUVATTOM

കോതമംഗലം: തങ്കളം ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ച് രണ്ട് മാസം പിന്നിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കാന്‍ നടപടിയുണ്ടായത്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ ഫെസ്റ്റിവലിന്റെ ഭാഗമായി തട്ടേക്കാട് മിനി സ്വിറ്റ്സർലാൻ്റിൽ സംഘടിപ്പിച്ച ഷൂട്ട് ദ റെയിൻ പെനാൽറ്റി ഷൂട്ട് മത്സരത്തിൽ ഉരുളൻതണ്ണി ഫ്രണ്ട്സ് ക്ലബ്ബിന് കിരീടം.മഴയും കായിക ആവേശവും ഇഴചേർന്ന മത്സരത്തിൽ 16...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: ഒളിവിലിരുന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായി അര്‍ജുന്‍ ആയങ്കി. ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നെ കള്ളക്കേസില്‍ കുടുക്കി എന്നും ഇനി മുകളില്‍ ആകാശം താഴെ ഭൂമി എന്നുമാണ് കമന്റ്. അതേ സമയം അര്‍ജുന്റെ...

CHUTTUVATTOM

ഊന്നുകല്‍: പുരയിടത്തില്‍ (പടിഞ്ഞാറേടത്ത്) തോമസ് മാത്യു (തൊമ്മച്ചന്‍-77) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3ന് ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ ഫൊറോന പള്ളിയില്‍. ഭാര്യ: സെലിന്‍ തോമസ് പൂവത്തോട് കട്ടയ്ക്കല്‍ കുടുംബാഗം. മക്കള്‍: സി. നിഖില...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. സയന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ജെ. ജാസി ഉദ്ഘാടനം ചെയ്തു. സയന്‍സ് ഫോറം ജോയിന്റ് കോര്‍ഡിനേറ്റര്‍ ഡോ. മീഗിള്‍...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില്‍ മോഷണശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കടാതി പാലത്തിങ്കല്‍ പുത്തന്‍പുര നൈസാബിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് രാത്രി ഒമ്പതോടെയാണ് മോഷണ...

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിലും എത്തി കപ്പക്കൊമ്പൻ നാശം വരുത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയില്‍ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള കപ്പ കൃഷിയാണ് കപ്പ കൊമ്പന്‍ തി്ന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. പാറക്കല്‍ സെയ്തുമുഹമ്മദിന്‍റേയും താഴത്തേക്കുടി ശങ്കരന്‍റേയും കപ്പ...

error: Content is protected !!