Connect with us

Hi, what are you looking for?

NEWS

ബജറ്റ്; കോതമംഗലത്തെ ജനങ്ങളെ എംഎൽഎ കബളിപ്പിക്കുന്നു

കോതമംഗലം: കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി നടപ്പാക്കുമെന്ന് ആവർത്തിക്കുന്ന പദ്ധതികളാണ് ഈ വർഷം നടപ്പാക്കുമെന്ന് വീണ്ടും ബജറ്റിൽ പറയുന്നതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. 20 പുതിയ പദ്ധതികൾ നടപ്പാക്കും എന്നാണ് എംഎൽഎ അവകാശപ്പെടുന്നത്. ഇതിൽ 18 പദ്ധതികളും പഴയ ബജറ്റുകളിൽ ഉൾപ്പെടുത്തിയതാണ്.

വാഴക്കുളം റോഡ്- കോഴിപ്പിള്ളി- അടിവാട് മാര്‍ക്കറ്റ് റോഡ്, തൃക്കാരിയൂര്‍-നാടുകാണി റോഡ്-കൊണ്ടിമറ്റം – പെരുമണ്ണൂര്‍ റോഡ് ,ആലുംമാവ് – കുരൂര്‍ റോഡ്, ഇലവുംപറമ്പ് – നാടുകാണി റോഡ് ,നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡ് ,എസ് എന്‍ ഡി പി കവല-കുഞ്ഞിത്തൊമ്മൻ വഴി നെല്ലിമറ്റം – അറക്കക്കുടി കവല – പെരുമണ്ണൂര്‍ റോഡ്, കുട്ടമ്പുഴ പിണവൂര്‍കുടി- ആനന്ദംകുടി റോഡ്,കോതമംഗലം ടൗണ്‍ ഹാൾ, ഇഞ്ചത്തൊട്ടി പാലം ,ഊന്നുകൽ – തേങ്കോട് റോഡ്, കോതമംഗലം -പെരുമ്പന്‍ കുത്ത് റോഡ് (കുട്ടമ്പുഴ മുതൽ പൂയംകുട്ടി വരെ),സൊസൈറ്റി പടി -കനാല്‍ പാലം – മേതലപടി – പാഴൂര്‍മോളം – കോട്ടച്ചിറ റോഡ്,വായനശാലപടി – വലിയപ്പാറ-കാട്ടാട്ടുകുളം -നെലിമറ്റം റോഡ്-പ്രൊ:എം പി വര്‍ഗീസ് റോഡ്,വടാശ്ശേരി -തോളേലി – ഉപ്പുകണ്ടം – ചേലക്കാപ്പള്ളി റോഡ്,മലയോര ഹൈവേ ,ബ്ലാവന പാലം – മണികണ്ഠന്‍ചാല്‍ പാലം ,ബംഗ്ലാകടവ് പാലം,ചെറുവട്ടൂര്‍ – അടിവാട്ട് പാലം,പുലിമല പാലം,ഊന്നുകൽ – വെങ്ങല്ലൂര്‍ റോഡ്,ചാത്തമറ്റം – ഊരംകുഴി റോഡ് ഇവയെല്ലാം ഏഴുവർഷമായിബജറ്റിൽ ഉൾപ്പെടുത്തിയതായി എംഎൽഎ പറഞ്ഞിട്ടുള്ളതാണ്.

അന്നും ഇപ്പോഴും ഇവയ്ക്കെല്ലാം ബജറ്റിൽ ടോക്കൺ അഡ്വാൻസ് മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. അടങ്കൽ തുകയുടെ 15% എങ്കിലും ബജറ്റിൽ ഉൾപ്പെടുത്തിയാൽ മാത്രമേ പദ്ധതിയുടെ അഡ്മിനിസ്ട്രേഷൻ സാങ്ഷൻ എടുക്കാൻ കഴിയുകയുള്ളൂ. പേരിനു മാത്രം ടോക്കൺ വച്ചാൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുകയില്ല. കഴിഞ്ഞ ബഡ്ജറ്റിൽ 220 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് എംഎൽഎ പറഞ്ഞിരുന്നു.

എന്നാൽ 2.5 കോടി രൂപയുടെ അറ്റകുറ്റപ്പണി മാത്രമാണ് കോതമംഗലം മണ്ഡലത്തിൽ നടത്തിയത്. സംസ്ഥാന ബജറ്റ് വിഭാവനം ചെയ്യുന്നത് അതാത് സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന പദ്ധതികളാണ്. കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഏതാണ്ട് മുഴുവൻ പദ്ധതികളും ഈ ബജറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. സത്യത്തിൽ എംഎൽഎ കോതമംഗലത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് ഷിബു തെക്കുംപുറം ആരോപിച്ചു.

You May Also Like

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന മുതിരമാലില്‍ എം.വി നാരായണന്‍(95) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കമലാക്ഷി മേതല പൊന്നുരുത്തുംകുടി കുടുംബാഗം. മക്കള്‍: ദിവാകരന്‍, മോഹനന്‍, സദാശിവന്‍ എം.എന്‍ (റിട്ട. ലേബര്‍ ഡിപ്പാര്‍ട്‌മെന്റ്). മരുമക്കള്‍: ശാന്തകുമാരി, ഇന്ദിര,സി....

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

NEWS

മൂവാറ്റുപുഴ: 45 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയാര്‍ വീണ്ടും ആവേശകരമായ വള്ളംകളിക്ക് വേദിയായി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ത്രിവേണി ഓണം ആഘോഷങ്ങളുടെ ഭാഗമായി നടന്ന വള്ളംകളി കാണാന്‍ നദിയുടെ ഇരുകരകളിലും വന്‍ ജനാവലിയാണ്...

NEWS

മൂവാറ്റുപുഴ: വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ സാധ്യതകള്‍ തുറന്ന് മൂവാറ്റുപുഴയില്‍ ഹെലികോപ്റ്റര്‍ ടൂറിസത്തിന് തുടക്കമായി. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചിരുന്ന ത്രിവേണി ഓണം പരിപാടിയുടെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ യാത്രയ്ക്ക് അവസരം ഒരുക്കിയത്....

error: Content is protected !!