Connect with us

Hi, what are you looking for?

CRIME

സ്നേഹ വീട് സമർപ്പണം: വി എസ് സുനിൽ കുമാർ

കോതമംഗലം : പാർലമെൻ്റ് തെരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസം നഷ്ടപ്പെട്ട ബി ജെ പി ക്കാർ ആയോധ്യ , ഗ്യാൻ വ്യാപി, മധുരാപുരി എന്നീ വർഗീയ വിഷയങ്ങൾ ഉയർത്തി കാട്ടി ഭിന്നിപ്പിലൂടെ വീണ്ടും അധികാരത്തിലെത്താനാണ് ശ്രമിക്കുന്നതെന്ന് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. സി പി ഐ വടാട്ടുപ്പാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ സ്നേഹവീടിൻ്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു സുനിൽകുമാർ.

കാർഷിക മേഖലയിലെ പ്രതിസന്ധി, തൊഴിലില്ലായ്മ,പാചക വാതക വില വർദ്ധനവ് തുടങ്ങി അത്യാവശ്യ സാധനങ്ങളുടെ വില കുതിച്ചു കയറുന്നത് എന്നിവ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്ന് സുനിൽകുമാർ കുറ്റപ്പെടുത്തി.
അദാനി അടക്കമുള്ള കോർപറേറ്റുകൾക്ക് കോടി കണക്കിന് രൂപയുടെ ആനുകൂല്യം നൽകുന്നു. എന്നാൽ കൃഷിക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ വിഹിതം വെട്ടികുറക്കുന്ന നടപടി സ്വീകരിക്കുന്നു. ഇന്ത്യയിൽ അപ്രഖ്യാപിത മതരാഷ്ടം സ്ഥാപിക്കാനാണ് ആർ എസ് എസും  ബി ജെ പിയും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എല്ലാവരെയും ഒന്നിപ്പിച്ച് നിർത്താൻ ഭരണഘടന ശിൽപികൾ ഇന്ത്യയെ മതേതര രാജ്യമാക്കണമെന്ന് തീരുമാനിച്ചു. എന്നാൽ ഭിന്നത വളർത്തി ഭരണഘടന പിച്ചി ചീന്തിയുള്ള അധികാര രാഷ്ട്രീയമാണ് ബി ജെ പി നടപ്പാക്കുന്നത്.
കോർപറേറ്റുകളെയും വർഗീയതയേയും പ്രോൽസാഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ബി ജെ പി ബദൽ അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമെന്ന് സുനിൽകുമാർ അവകാശപ്പെട്ടു.

എല്ലാവർക്കും സ്വന്തമായി ഭൂമി എന്ന ലക്ഷ്യവുമായി ഭൂ പരിഷ്കരണ നിയമവും എല്ലാവർക്കും വീട് ലഭ്യമാകാൻ ലക്ഷം വീട് പദ്ധതിയും നടപ്പിലാക്കിയ കമ്യൂണിസ്റ്റ് സർക്കാരുകളുടെ നയമാണ് പാർട്ടിയും നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പാവപ്പെട്ടന് വീട് ലഭ്യമാകാൻ സി പി ഐ വടാട്ടുപ്പാറ ലോക്കൽ കമ്മിറ്റി നേതൃത്വം നൽകിയതിനെ അഭിനന്ദിക്കുന്നതായും സുനിൽകുമാർ അറിയിച്ചു. എം കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

എം പി ഐ ചെയർമാൻ ഇ കെ ശിവൻ, സി പി ഐ മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, സി പി എംഏരിയാ കമ്മിറ്റിയംഗം പി കെ പൗലോസ് , സന്ധ്യ ലാലു , മനേഷ് കെ എം ,രജീഷ് എൻ ആർ , ഉല്ലാസ് കെ രാജ്, സ്മിനു തോമസ്, കെ ജി ബാബു
എന്നിവർ പ്രസംഗിച്ചു. സി പി ഐ ലോക്കൽ സെക്രട്ടറി പി എ അനസ് സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം പി ജി അനിൽകുമാർ നന്ദിയും പറഞ്ഞു. സി പി ഐ വടാട്ടുപാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപങ്കാളിത്വത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.
മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്കാരം നേടിയ പൂജ പ്രദീപിനെ ചടങ്ങിൽ ആദരിച്ചു.

You May Also Like

NEWS

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം, ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കത്തിച്ച തിരികളും മധുര പലഹാരങ്ങളും പഠനോപകരണങ്ങളുമായി നവാഗതരെ സ്വീകരിക്കുന്ന ചടങ്ങിന്റെ...

NEWS

കോതമംഗലം :അയ്യങ്കാവ് ഗവ ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു ആന്റണി ജോൺ എം എൽ എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നവാഗതർക്കുള്ള പഠനോപകരണ വിതരണം മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി നിർവഹിച്ചു. വിദ്യാഭ്യാസ...

NEWS

കോതമംഗലം : പുതിയ അധ്യയന വർഷത്തിൽ കുരുന്നുകളെ വരവേൽകുന്നതിന്റെ ഭാഗമായി “ഒന്നിച്ച് ഒന്നായ് ഒന്നാവാം ” കോതമംഗലം സബ് ജില്ലാ തല പ്രവേശനോത്സവം ” പിണ്ടിമന ഗവ യു പി സ്കൂളിൽ സംഘടിപ്പിച്ചു....

NEWS

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് വീടിന് നേരെ കാട്ടാനയുടെ ആക്രമണം. മഞ്ഞളാംകുഴി കുമാരി ശശിയുടെ വീടാണ് ആക്രമിച്ചത്. പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കാട്ടാന എടുത്തെറിയുകയും ചെയ്തു. സ്കൂട്ടറിന് കേടുപറ്റി. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ പിച്ചപ്രയിൽ...

NEWS

കോതമംഗലം: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. വൃഷ്ടിപ്രദേശത്ത് ജലനിരപ്പ് വലിയ അളവില്‍ താഴ്ന്നതോടെ വിവിധ കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയിലായിരുന്നു. ജലനിരപ്പ് 26.5 മീറ്ററില്‍ എത്തി, പമ്പിംഗ് മുടങ്ങുന്ന അവസ്ഥയിലെത്തിയപ്പോഴാണ്...

NEWS

കോതമംഗലം : വാരപ്പട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഇളങ്ങവം ബ്രാഞ്ച് മന്ദിര ഉദ്ഘാടനം വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം: അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്കും ഓപ്പൺ ജിമ്മും കുട്ടികളുടെ പാർക്കും നാടിന് അനിവാര്യമാണെന്നും ഭാവിതലമുറയ്ക്ക് ഗുണകരമാണെന്നും മന്ത്രി പി രാജീവ്. പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അടിയോടിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട്...

NEWS

  കോതമംഗലം : 1.90 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കോഴിപ്പിള്ളി ഗവ എൽപി സ്കൂളിന്റെ ഹൈടെക്ക് സ്കൂൾ മന്ദിര ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു.ചടങ്ങിൽ ആന്റണി...

NEWS

  കോതമംഗലം : കോതമംഗലം നഗരസഭയിൽ 5.25 കോടി രൂപ ചിലവഴിച്ചു കൊണ്ടുള്ള മോഡേൺ ക്രിമറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം വ്യവസായ- നിയമ -വാണിജ്യ – കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ആന്റണി...

NEWS

കോതമംഗലം : പുനർ നിർമ്മിച്ച കനാൽ ബണ്ട് റോഡുകളുടെയും, അയിരൂർ പാടം ഫുട്ബോൾ മൈതാനത്തിന്റെയും ഉദ്ഘാടനം വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം എൽ...

NEWS

നേര്യമംഗലം: കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ കുളമാംകുഴി വാളറ മേഖലയിലുള്ള കർഷകർ നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധിച്ചു. ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാന ശല്യം അതിരൂഷ മായി കൊണ്ടിരിക്കയാണ്. ഏക്കർ കണക്കിനുള്ള കൃഷിയാണ്...

NEWS

കോതമംഗലം: കാറ്റിലും മഴയിലും താലൂക്കില്‍ മൂന്ന് വീടുകള്‍ക്കു കൂടി ഭാഗിക നാശം. പൂയംകുട്ടിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മുങ്ങിയ മണികണ്ഠന്‍ചാല്‍ ചപ്പാത്തില്‍നിന്നും ഇന്നലെ വൈകിട്ടോടെയാണ് വെള്ളം ഇറങ്ങി ഗതാഗതം പുനരാരംഭിക്കാനായത്. മൂന്ന് ദിവസമായി ചപ്പാത്തില്‍...

error: Content is protected !!