Connect with us

Hi, what are you looking for?

NEWS

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്രിസ്തുമസ് സമ്മാനമായി എണ്ണഛായാചിത്രം വരച്ച് നൽകി അഡ്വ. കെ. പി. വിൽ‌സൺ

ഏബിൾ. സി. അലക്സ്‌ 

കോതമംഗലം : കേരളാ ഹൈക്കോടതി അഭിഭാഷകനും പ്രശസ്ത ചിത്രകാരനുമായ അഡ്വ. കെ പി വിൽസൺ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അദ്ദേഹത്തിന്റെ ഛായാ ചിത്രമാണ് ഈ വർഷത്തെ ക്രിസ്തുമസ് സമ്മാനമായി വരച്ച് നല്‍കിയിരിക്കുന്നത്.
പൗരോഹിത്യ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് തന്റെ സ്നേഹ സമ്മാനമായിട്ടാണ് അഡ്വ. വിൽ‌സൺ ചിത്രം സമർപ്പിച്ചത്.വിദേശ നിർമ്മിതമായ വിൻസർ & ന്യൂട്ടർ കമ്പനിയുടെ കാൻവാസും നിറങ്ങളുമാണ് ചിത്രരചനക്കായി ഉപയോഗിച്ചിട്ടുള്ളത്.
ജോൺ പോൾ മാർപ്പാപ്പ, മാതാ അമൃതാനന്ദമയി, ഇഎംഎസ്, കോതമംഗലം എം. എ. കോളേജ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി പ്രൊഫ. എം. പി. വറുഗീസ് ഉൾപ്പെടെ പലപ്രമുഖരുടേയും ഛായാചിത്രങ്ങൾ വരച്ചിട്ടുള്ള വിൽസൺ,മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവത്തിലും,ദേശീയ സർവകലാശാല യുവജനോത്സവത്തിലും കലാപ്രതിഭാ പട്ടം നേടിയിട്ടുണ്ട്. ദേശീയ വനംവകുപ്പിന്റെ മരം ഒരു വരം എന്ന മുദ്രാവാക്യം എഴുതി ഇൻഡ്യൻ പ്രസിഡന്റിൽ നിന്നും അവാര്‍ഡ് നേടിയിട്ടുണ്ട്. കേരളത്തിലെ വിവിധ കോടതികളിലും,സംസ്ഥാനത്തിന് പുറത്തും പ്രാക്ടീസ് ചെയ്യുന്ന ഇദ്ദേഹം ഇൻഡ്യാ ഗവൺമെന്റിന്റെ  അഡീഷണല്‍ സ്റ്റാൻഡിംഗ് കൗണ്‍സിലും, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും ആണ്. കോതമംഗലം കുത്തുകുഴി സ്വദേശിയാണ്. ഭാര്യ എലിസബത്ത് മക്കള്‍ വിബിൻ, വിന്നി.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ രൂപീകരണത്തിന് ശേഷം അവതരിപ്പിക്കപ്പെട്ട ബജറ്റുകളില്‍ ബഹുഭൂരിപക്ഷത്തിലും ഇടം നേടിയ പദ്ധതിയാണ് നഗരസഭ ടൗണ്‍ ഹാള്‍. അതുപോലെ തന്നെയാണ് സ്റ്റേഡിയം പദ്ധതിയും. ബജറ്റ് തയ്യാറാക്കുന്നവര്‍ കണ്ണടച്ച് ടൗണ്‍ ഹാളും വകയിരുത്തിയ...

Business

കോതമംഗലം: തൃക്കാരിയൂരില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ ദിവസങ്ങള്‍ക്ക് മുമ്പ് അമീബിക് മസ്തിഷ്ക ജ്വരംമൂലം മരണമടഞ്ഞ സംഭവത്തിൽ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിനായിട്ടില്ല. സ്ത്രീ വീടിന് സമീപമുള്ള ഒരു തോട്ടില്‍ മുഖംകഴുകിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ...

ACCIDENT

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ജീവനക്കാരി വീട്ടുമുറ്റത്തെ ഇരുമ്പ് തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റു മരിച്ചു.പരീക്കണ്ണി കുളമ്പക്കര പരേതനായ അയ്യപ്പൻ്റെ ഭാര്യ തങ്കമ്മ (73) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെ വീട്ടിൽ മുറ്റമടിക്കുമ്പോഴാണു അപകടം....

CHUTTUVATTOM

മൂവാറ്റുപുഴ: അനധികൃതമായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തി പരിപാലിച്ച പശ്ചിമ ബംഗാള്‍ സ്വദേശിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പശ്ചിമ ബംഗാള്‍ സ്വദേശി നന്തു മൊണ്ടാല്‍ (30)നാണ് മൂവാറ്റുപുഴ അഡീഷ്ണല്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. കോതമംഗലം കോണ്‍ഗ്രസ് ഓഫീസില്‍ കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മറ്റികള്‍ സംയുക്തമായി നടത്തിയ ദിനാചരണം കെ.പി.സി.സി അംഗം എ.ജി....

CHUTTUVATTOM

കോതമംഗലം: കായികകേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് വാഗ്ദാനം ചെയ്യപ്പെട്ട അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണം മുടങ്ങിയിട്ട് 15 വര്‍ഷമാകുന്നു. ചേലാട്ടിലെ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടും പിണ്ടിമന പഞ്ചായത്ത് ഏറ്റെടുത്ത് നല്‍കേണ്ട ഭൂമിയുമുള്‍പ്പെടെ 8...

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശിയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വികസനത്തിന്റെ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രി വി.ഡി സതീശനെ ചുമതലയേറ്റെടുത്തതിനു ശേഷം ആദ്യമായി...

CHUTTUVATTOM

കോതമംഗലം: എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആദ്യ നിവേദനമായി പഴയ ആലുവ – മൂന്നാർ രാജപാത തുറന്നുകൊടുക്കണമെന്ന ആവശ്യവുമായി ഷിബു തെക്കുംപുറം മുഖ്യമന്ത്രി വി . ഡി . സതീശനെയും വനവകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ ജനവിശ്വാസം ഏറ്റുവാങ്ങി യുഡിഎഫ് നേതാവും ജില്ലാ കൺവീനറുമായ ഷിബു തെക്കുംപുറം ഇന്ന് നിയമസഭയിൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ പ്രോടേം സ്പീക്കർ ജി. സുധാകരൻ...

CHUTTUVATTOM

പെരുമ്പാവൂര്‍: കവര്‍ച്ച കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറംപിള്ളി മുടിക്കല്‍ തുകലില്‍ ഉവൈസ് (40)നെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്റെ...

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി വിക്ടറി ലൈബ്രറി ആന്റ് റൂമില്‍ നടന്ന വായനകളരി സമാപിച്ചു. സമാപന സമ്മേളനം കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വായനകളരിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ ലൈബ്രറി...

CHUTTUVATTOM

കോതമംഗലം: സാമൂഹ്യ വിരുദ്ധരുടെ ആവാസ മേഖലയായി ഭൂതത്താന്‍കെട്ട്. പ്രദേശത്ത് മദ്യപിച്ച ശേഷം മദ്യകുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണ്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഇവിടെ ലഹരി ഉപയോഗിക്കുന്നതായി പരാതിയുണ്ട്. പ്രദേശത്ത് തമ്പടിക്കുന്നതില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണെന്നും പ്രദേശവാസികള്‍...

error: Content is protected !!