Connect with us

Hi, what are you looking for?

ACCIDENT

കൊച്ചി-ധനുഷ് കേടി ദേശീയപാതയില്‍ നെല്ലിമറ്റത്ത് കര്‍ തല കീഴ്മറിഞ്ഞു

കോതമംഗലം: കൊച്ചി-ധനുഷ് കേടി ദേശീയപാതയില്‍ നെല്ലിമറ്റത്ത് കര്‍ തല കീഴ്മറിഞ്ഞു.
കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ നെല്ലിമറ്റം സ്‌കൂള്‍പടിക്ക് സമീപം പുലര്‍ച്ചെയായിരുന്നു അപകടം.
സ്ത്രീകളും കൊച്ച് കുട്ടിയുമടക്കം കൊച്ചി സ്വദേശികളായ അഞ്ചംഗ സംഘം മൂന്നാറിലേക്കുള്ള യാത്രയിലാണ് അപകടത്തില്‍ പെട്ടത്.കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ ആക്രി വണ്ടിയും തകര്‍ത്ത് തലകീഴായ് മറിയുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപെട്ടു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്രവര്‍ത്തനങ്ങള്‍ നടത്തി കറില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല.
ഊന്നുകല്‍ പോലീസ് സ്ഥലതെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു . കോതമംഗലം നേര്വമംഗലം റൂട്ടില്‍ ദേശീയപാതയില്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ പത്തോളം ജീവനുകളാണ് വിവിധ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് .ഈ സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുവാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...