Connect with us

Hi, what are you looking for?

NEWS

കളിക്കളത്തിൽ അജയ്യരായി വീണ്ടും എം. എ. സ്പോർട്സ് അക്കാദമി

കോതമംഗലം : തേഞ്ഞിപ്പലം, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 67-മത് ഡോ. ടോണി ദാനിയേൽ സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗത്തിൽ 240.5 പോയിന്റോടെ എറണാകുളം ജേതാക്കളായപ്പോൾ അതിൽ കോതമംഗലം എം. എ.സ്പോർട്സ് അക്കാദമിയുടെ പങ്ക് വളരെ വലുതാണ്.15 സ്വർണ്ണം,8 വെള്ളി,8 വെങ്കലം എന്നിവ നേടിയാണ് കളിക്കളത്തിൽ എം. എ. സ്പോർട്സ് അക്കാദമി തങ്ങളുടെ കായികക്കരുത്ത് അറിയിച്ചത്.
എട്ട് റെക്കോർഡുകൾ പിറന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നാല് റെക്കോർഡുകളും മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമി താരങ്ങളുടെ സംഭാവനയാണ്.ബിലിൻ ജോർജ് ആന്റോ 20 കിലോമീറ്റർ നടത്ത മത്സരത്തിലും, ആനന്ദ് കൃഷ്ണ കെ 1500 , 5000 മീറ്റർ എന്നീ ഇനങ്ങളിലും, ശ്രീകാന്ത് കെ ലോങ്ങ് ജംപിലും റെക്കോർഡ്കൾ നേടി. ഒളിമ്പ്യൻ കെ ടി ഇർഫാൻ 2011ൽ സ്ഥാപിച്ച റെക്കോർഡാണ് ബിലിൻ തകർത്തത്. 1മണിക്കൂർ,29മിനിറ്റ്,41.04 സെക്കൻഡിലാണ് ബിലിൻ നടത്തം പൂർത്തിയാക്കി റെക്കോർഡ് നേട്ടം കൈവരിച്ചത്. കോഴിക്കോട് ചക്കിട്ടപ്പാറ തെങ്ങുംപള്ളിൽ ആന്റണി തോമസിന്റെയും, ലീനയുടെയും മകനായ ബിലിൻ എം. എ. കോളേജിലെ രണ്ടാം വർഷ ബി. കോം വിദ്യാർഥിയാണ്. സംസ്ഥാന സിനിയർ അത്ലറ്റിക് മീറ്റിലെ ഏറ്റവും പഴക്കം ചെന്ന റെക്കോർഡ് തിരുത്തിക്കുറിച്ചാണ് ആനന്ദ് കൃഷ്ണ മീറ്റിലെ താരമായത്.14 മിനിറ്റ്,29.40 സെക്കന്റ്‌ പൂർത്തിയാക്കിയാണ് ആനന്ദ് 5000 മീറ്ററിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചത്. എം. എ. സോഷ്യളജി വിദ്യാർത്ഥിയായ ആനന്ദ് മലപ്പുറം മഞ്ചേരി സ്വദേശിയാണ്. മഞ്ചേരിയിൽ ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്റെയും, സുനിതയുടെയും മകനാണ് ആനന്ദ്.ചങ്ങനാശ്ശേരി അസംഷൻ കോളേജിന്റെയും, പാലാ അൽഫോൻസാ കോളേജിന്റെയും പെൺകരുത്തിൽ വനിതാ വിഭാഗം ചാമ്പ്യൻഷിപ്പ് ദീർഘകാലം കരസ്ഥമാക്കിയിരുന്ന കോട്ടയത്തിന്റെ വെല്ലുവിളികളെ ഒറ്റയ്ക്കു നേരിട്ടാണ് ഇത്തവണ കോതമംഗലം എം. എ. സ്പോർട്സ് അക്കാദമിയുടെ പെൺ താരങ്ങൾ എറണാകുളത്തിന് വനിതാ കിരീടം നേടിക്കൊടുത്തത്. ചിട്ടയായ പരിശീലന മികവ് തന്നെയാണ് ഈ വിജയത്തിന് പിന്നിൽ.

മാർ അത്തനേഷ്യസ് അക്കാദമിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. അതിൽ പ്രധാനം വിവിധ ഇനങ്ങളിലായി അഞ്ച് പരിശീലകരാണ് അവിടെ താരങ്ങൾക്ക് പരിശീലനം നൽകുന്നത് എന്നതാണ് . എല്ലാ പരിശീലകരും ദേശീയതലത്തിലും അന്തർദേശീയ തലത്തിലും മികവ് തെളിയിച്ച വ്യക്തികളാണ്. ത്രോയിനങ്ങളിൽ സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറിയും പരിശീലകനുമായ പ്രൊഫ.പി.ഐ ബാബുവാണ് നേതൃത്വം നൽകുന്നത്. എന്നാൽ മധ്യദൂര ദീർഘദൂര ഇനങ്ങളിൽ മുൻ ദേശീയ ടീമിന്റെ പരിശീലകൻ ആയിരുന്ന ഡോ. ജോർജ് ഇമേനുവേൽ ആണ് പറ്റിശീലകൻ. കേരള സ്റ്റേറ്റ് സ്പോട്ട് കൗൺസിൽ പരിശീലകൻ സ്ഥാനത്തുനിന്നും വിരമിച്ച പി പി പോൾ ആണ് സ്പ്രിന്റ്, ഹർഡിൽ താരങ്ങളെ പരിശീലിപ്പിക്കുന്നത്.

മുൻ ദേശീയ ടീമിന്റെ പരിശീലകനും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലകനും ആയിരുന്ന എം എ ജോർജ് ജമ്പ് ഇനങ്ങളിലും, അഖിൽ കെ പി പോൾവാൾട്ട് പരിശീലകനായും പ്രവർത്തിക്കുന്നു. എം. എ കോളേജ് അസോസിയേഷന്റെ ദീർഘവീക്ഷണമാണ് ഈ കായിക അക്കാദമിയുടെ വിജയത്തിന് പിന്നിലെ ചാലകശക്തി. കേരളത്തിൽ തന്നെ വ്യത്യസ്തയിനങ്ങളിൽ പ്രവീണ്യം നേടിയ പരിശീലകരെ വച്ചു വളരെ പ്രൊഫഷണൽ ആയി നടത്തപ്പെടുന്ന ഏക സ്വകാര്യ അക്കാദമിയാണ് എം എ സ്പോർട്സ് അക്കാദമി. താരങ്ങളെയും, പരിശീലകരെയും എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്,കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ , എം. എ. കോളേജ് കായിക വിഭാഗം മേധാവി ഹാരി ബെന്നി എന്നിവർ അഭിനന്ദിച്ചു.

You May Also Like

ACCIDENT

  നേര്യമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. ദേശീയപാത പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ക്രീറ്റ് സ്ലാബുകളുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്....

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴിയില്‍ കുളിക്കടവില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരന് രക്ഷകയായി 10 വയസുകാരി. നെല്ലിക്കുഴി സദ്ദാം നഗര്‍ കാപ്പുചിറയ്ക്ക് സമീപമുള്ള കുളിക്കടവിലാണ് പിഞ്ചു കുഞ്ഞ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം കാപ്പുചിറയ്ക്കു സമീപത്തുള്ള...

CHUTTUVATTOM

കോതമംഗലം:പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും തങ്കളം ഷീ ലോഡ്ജിന് മുന്നിലും കൂടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാത്തതിലും മാലിന്യം കൈകാര്യം ചെയ്യുന്നതിലെ നഗരസഭയുടെ വീഴ്ചയിലും ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ നഗരസഭ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് നടത്തിയ...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരത്തില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. വടാട്ടുപാറ, അമ്മാവന്‍ സിറ്റിക്കു സമീപം ജനവാസ മേഖലയില്‍ പ്ലാവിനു മുകളില്‍ക്കയറി ഒളിച്ച രാജവെമ്പാലയെ വെള്ളിയാഴ്ച രാവിലെയാണ് കണ്ടത്. വനം...

AGRICULTURE

കോതമംഗലം: മഴക്കൊപ്പമുണ്ടായ കാറ്റില്‍ കുട്ടമ്പുഴ പഞ്ചായത്തില്‍ 10.5 ലക്ഷം രൂപയുടെ കൃഷി നാശം. ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ റബര്‍ കൃഷിക്കാണ് കനത്ത നാശം ഉണ്ടായത്. പഞ്ചായത്തില്‍ ഏകദേശം 600 റബര്‍ മരങ്ങള്‍...

CHUTTUVATTOM

കോതമംഗലം: ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസ് സർവീസ് മുടക്കിയ ഡ്രൈവർ എൻ.സി. പ്രദീപിനെതിരെ നടപടിക്ക് എടിഒ മേലധികാരികൾക്കു ശുപാർശ നൽകി. കോതമംഗലം ഡിപ്പോയിൽ നിന്നു രാവിലെ 6.50നു പാലക്കാടിനുള്ള സർവീസാണു മുടക്കിയത്. സർവീസിനു...

CRIME

മൂവാറ്റുപുഴ: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളിലൊരാള്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി കുന്നത്ത് മുഹമ്മദ് മുസ്തഫ (24)യെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്‌ചെയ്തത്....

CRIME

മൂവാറ്റുപുഴ: ഒമ്പത് മാസം ഗര്‍ഭിണിയായ സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആരക്കുഴ മീങ്കുന്നം സ്വദേശികളാ പരുന്തുംമാക്കില്‍ കെന്‍സ് ജേക്കബ് (24) പത്രയില്‍ അരുണ്‍ മണി (24) ചിരവത്തടത്തില്‍ സോബിന്‍...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ അസംഘടിത തൊഴിലാളികളുടെ കുടിശികയുള്ള മുഴുവന്‍ പെന്‍ഷന്‍ തുകയും നല്‍കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം. അസംഘടിത തൊഴിലാളികളും ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ സംഘടിത ട്രേഡ് യൂണിയന്‍...

NEWS

കോതമംഗലം: പുഴകളും ജലാശയങ്ങളും നിറഞ്ഞ നാടായ കോതമംഗലത്ത് കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്ന ഡിവൈഎഫ്‌ഐയുടെ മാതൃകാപരമായ പദ്ധതി വിജയം. മുങ്ങിമരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സൗജന്യമായാണ് ഡിവൈഎഫ്‌ഐ നീന്തല്‍...

CHUTTUVATTOM

കോതമംഗലം: ലഹരി മുക്ത ബാല്യം, ലഹരി മുക്ത ഭാരതം, കളിക്കളമാണ് ലഹരി എന്ന സന്ദേശവുമായി അങ്കമാലി കല്ലറക്കല്‍ ഫൗണ്ടേഷനും സ്പര്‍ശനം ആര്‍ട്‌സും സംയുക്തമായി നടത്തി വരുന്ന വേള്‍ഡ് കപ്പ് കൗണ്ട് ഡൗണ്‍ ഷോയ്ക്ക്...

NEWS

കോതമംഗലം: നഗരസഭാ പരിധിയിലെ ചേലാട് ഭാഗത്ത് റോഡരികില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. ചേലാട് പാല്‍ സൊസൈറ്റിക്ക് സമീപത്താണ് പ്ലാസ്റ്റിക്ക് കാരി ബാഗിലാക്കി മാലിന്യം തള്ളിയിരിക്കുന്നത്. മാലിന്യത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് പരിസരവാസികള്‍ക്ക് ദുരിതമാകുന്നു. റോഡിനോട്...

error: Content is protected !!