Connect with us

Hi, what are you looking for?

NEWS

14 മത് എംബിറ്റ്സ് ദിനം ആചരിച്ചു

കോതമംഗലം: വിശുദ്ധ മാര്‍ത്തോമാ ചെറിയപള്ളിയുടെ കീഴിലുള്ള എംബിറ്റ്സ് എഞ്ചിനീയറിംഗ് ആന്‍ഡ് പോളിടെക്നിക് കോളേജുകളുടെ 14 മത് വാര്‍ഷികം ‘എംബിറ്റ്സ് ദിനം’ ആചരിച്ചു. ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് വാര്‍ഷികം ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമാ ചെറിയ പള്ളി വികാരി ഫാ. ജോസ് പറത്തുവയലില്‍ അധ്യക്ഷത വഹിച്ചു. എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ കോതമംഗലം താലൂക്ക് ആശുപത്രിക്കായി നിര്‍മ്മിച്ച വെബ്സൈറ്റിന്റെ ഉത്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വഹിച്ചു. കോതമംഗലം മേഖലയുടെ അഭിവന്ദ്യ ഏലിയാസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത മുഖ്യപ്രഭാഷണം നല്‍കി. പ്രശസ്ത സിനിമ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് മുഖ്യാതിഥിയായിരുന്നു. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന എല്‍സ്റ്റന്‍ അബ്രഹാമിന്റെ സ്മരണാര്‍ത്ഥം സഹപാഠികള്‍ നിര്‍മ്മിച്ച കോളേജിലെ ഫ്രണ്ട്‌സ് കോര്‍ണര്‍ സമര്‍പ്പണം ബേസില്‍ ജോസഫ് നിര്‍വഹിച്ചു.

എംബിറ്റ്സ് ദിനത്തോട് അനുബന്ധിച്ച് പാഠ്യ പഠ്യേതര രംഗത്ത് മികവ് പുലര്‍ത്തിയ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. നാഗ്പൂരില്‍ നടന്ന എന്‍എസ്എസ് നാഷണല്‍ ക്യാമ്പില്‍ കേരളത്തിന്റെ കന്റിജെന്റ് ലീഡര്‍ ആയിരുന്ന എംബിറ്റ്‌സ് എന്‍ജിനീയറിങ് കോളേജ് പ്രോഗ്രാം ഓഫീസര്‍ ഷിജു രാമചന്ദ്രന്‍, ബേസില്‍ എല്‍ദോസ്, ജിംസണ്‍ വര്‍ഗീസ് എന്നീ അധ്യാപകര്‍ക്കും വയനാട് നടന്ന എന്‍എസ്എസ് നാഷണല്‍ ക്യാമ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച വിദ്യാര്‍ഥിനി റിയ ജോസഫ്, താലൂക്ക് ആശുപത്രിക്ക് വേണ്ടി വെബ്‌സൈറ്റ് നിര്‍മ്മിച്ച ആരോണ്‍ പീറ്റര്‍ ബിജു, പൈറോളിസിസ് എന്ന പ്രവര്‍ത്തനത്തിലൂടെ പ്ലാസ്റ്റിക്ക് നിന്നും ക്രൂഡ് ഓയില്‍ നിര്‍മ്മിക്കുന്നതിന് പേറ്റന്റ് ലഭിച്ച എബിന്‍ കെ എസ് എന്നിവര്‍ക്ക് അനുമോദനം നല്‍കി. കൂടാതെ പാഠ്യ രംഗത്ത് മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളേയും അനുമോദിച്ചു.
കോളേജില്‍ 10 വര്‍ഷം പൂര്‍ത്തീകരിച്ച ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. കോളജ് സെക്രട്ടറി സി എ കുഞ്ഞച്ചന്‍ ചുണ്ടാട്ട് കോളജ് വാര്‍ഷിക റിപ്പോര്‍ട്ടും ഡോ പി സോജന്‍ ലാല്‍ എന്‍ജിനീയറിങ് കോളജിന്റെയും പ്രൊഫ. പോള്‍സണ്‍ പീറ്റര്‍ പോളിടെക്‌നിക്ക് കോളജിന്റെയും അക്കാദമിക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളജ് ട്രഷറര്‍ സി കെ ബാബു ചെറുപുറം, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യൂസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോള്‍, പിടിഎ വൈസ് പ്രസിഡന്റ് പി പി സലീം, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ലിവിന്‍ സെബി,കോളജ് ചെയര്‍മാന്‍ പി വി പൗലോസ് പഴുക്കാളില്‍,ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രഫ. ജോണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: വേട്ടാമ്പാറ, കുളങ്ങാട്ടുകുഴി , ഭൂതത്താൻകെട്ട് പ്രദേശങ്ങളിൽ തുടർച്ചയായുണ്ടാകുന്ന കാട്ടാന, ഉൾപ്പടെയുള്ള വന്യജീവികളുടെ നിരന്തര ആക്രമണത്തിൽ വ്യാപകമായ കൃഷി നാശവും സംഭവിക്കുന്നു . ഈ അടുത്ത ദിവസം പുലിയും ഇറങ്ങി.ജനങ്ങൾ പുറത്തിറങ്ങാൻ കഴിയാതെ...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ റോഡിനോട് ചേര്‍ന്നുള്ള ഓടയില്‍ മലിനജലം കെട്ടിക്കിടന് കൊതുക് പെരുകി രോഗങ്ങൾ പടർത്തുന്നു. വെള്ളം ഒഴുകിപോയിക്കൊണ്ടിരുന്ന ഓടയുടെ ഒരു ഭാഗം സ്വകാര്യവ്യക്തി മൂടുകയും ഓടക്ക് മുകളില്‍ മതില്‍കെട്ടി കയ്യേറുകയും...

NEWS

കോതമംഗലം: എക്സൈസ് സർക്കിൾ, റേഞ്ച് ഓഫീസുകളുടെ നേതൃത്വത്തിൽ കോതമംഗലം മാർ അത്തനേഷ്യസ്‌ കോളേജ് എൻ .എസ്.എസ് ,എൻ .സി .സി യൂണിറ്റുകളുടെ സഹകരണത്തിൽ പുകയില വിരുദ്ധ ബോധവൽക്കരണ റാലി നടത്തി.മുനിസിപ്പൽ കൗൺസിലർ സലിം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗം ഭാഗത്ത് വീടിന് വെളിയില്‍ അഴിച്ചുവിട്ട നായകുട്ടിയെ കടിച്ചു കൊന്നത് കാട്ടുപൂച്ചയെന്ന് അധികൃതർ. അജ്ഞാത ജീവി നായയെ കടിച്ചു കൊന്നുവെന്നായിരുന്നു  പ്രദേശത്ത് പരന്നത്. മുട്ടത്തുപാറ കൊറ്റാലില്‍ സാബുവിന്റെ നാല് മാസം...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

ACCIDENT

കോതമംഗലം: പിടവൂര്‍ മൈലാടുംപാറയിലെ ക്വാറിയില്‍ കംപ്രസര്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. മീരാന്‍ സിറ്റി നറുക്കിയില്‍ ബെന്നി ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ക്വാറിയിലെത്തിയ ബെന്നി ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്....

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി....

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട്...

NEWS

കോതമംഗലം: കേരള കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി. മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയില്‍ പുഴയിലെ തുരുത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ പ്രത്യേക ദൗത്യസംഘവും നാട്ടുകാരും ചേര്‍ന്ന് തുരത്തി. അതേസമയം പ്രദേശത്ത് ദിവസങ്ങളായെത്തുന്ന ഒരു ആനയെ ഓടിക്കാനായിട്ടില്ല. പെരിയാറിന് നടുവിലെ തേക്കിന്‍കാടന്മാരുടെ തുരുത്തിലായിരുന്നു ആനക്കൂട്ടം. ചൊവ്വാഴ്ച...

NEWS

കോതമംഗലം: മാമലക്കണ്ടത്ത് വീടിന് മുന്നിലെത്തിയ കാട്ടാനയെ തുരത്താന്‍ വനം വാച്ചര്‍ പടക്കം പൊട്ടിച്ചപ്പോള്‍ വിരണ്ടോടിവന്ന കാട്ടാനയ്ക്ക് മുന്നില്‍നിന്ന് ഭയന്നോടി വീണ് ആദിവാസിക്ക് പരിക്ക്. എളംബ്ലാശേരി ആദിവാസി ഉന്നതിയിലെ മോഹനന്‍ മാരി(54)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച...

error: Content is protected !!