Connect with us

Hi, what are you looking for?

NEWS

ഹരിത പ്രഭയിൽ കന്നിപ്പെരുന്നാൾ വിളംബര ജാഥ സംഘടിപ്പിച്ചു

കോതമംഗലം: ചെറിയപള്ളിയിലെ കന്നി ഇരുപത് പെരുന്നാൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ച് നടത്തുന്നതിന്റ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.
കോതമംഗലം മുൻസിപ്പാലിറ്റി ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.കൗൺസിലർ ബിൻസി തങ്കച്ചൻ, എംബിറ്റ്സ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി സോജൻ ലാൽ, ഹെൽത്ത് സൂപ്പർവൈസർ വിൽസൺ എം എക്സ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ, ബേസിൽ ജി പോൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സന്മാരായ സൂര്യ വി എസ് , രത്നഭായ് കെ ടി, ഹാഷിം എം എ, ഖദീജ ഷംസുദ്ദീൻ , അഞ്ജന പി എസ്, ശുചിത്വമിഷൻ വൈ പി ഹെലൻ റെജി, ഹെൽത്ത് ഇൻസ്പെക്ടർമാരായ നവീൻ പി ബി, സജീവ് എം കുമാർ ഇടവക പിആർഒ എബിൻ ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഇതിന്റെ ഭാഗമായിട്ടാണ് കടകൾ, വ്യാപാര സ്ഥാപനങ്ങൾ,എന്നിവ കയറിയുള്ള വിളംബര ജാഥ സംഘടിപ്പിച്ചത്. വിളംബര ജാഥയിൽ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മാർ തോമ ചെറിയ പള്ളി ഇടവകാംഗങ്ങൾ ,എംബിറ്റ്സ് എൻജിനീയറിങ് കോളേജിലെ 500 ഓളം വിദ്യാർത്ഥികൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സന്മാർ, സ്റ്റുഡന്റ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് കട കമ്പോളങ്ങൾ കയറിയുള്ള പ്രചാരണ പരിപാടി നടത്തിയത്.

കന്നി 20 പെരുന്നാൾ ഈ വർഷം പൂർണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ടാണ് നടത്തുന്നത്. നിരോധിച്ചിരിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, ഡിസ്പോസിബിൾ ഗ്ലാസ്,പ്ലേറ്റ് എന്നിവയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി കൊണ്ടാണ് പെരുന്നാൾ നടത്തുന്നത്. പെരുന്നാളിന്റെ ഭാഗമായി സാരി തരൂ സഞ്ചി തരാം ചലഞ്ച്, വലിച്ചെറിയേണ്ട തിരികെ തരു സമ്മാനകൂപ്പൺ കൗണ്ടർ. പെരുന്നാളിന് ഭക്ഷണവിതരണം പൂർണ്ണമായും സ്റ്റീൽ പ്ലേറ്റ് ഗ്ലാസ് എന്നിവയിൽ ആയിരിക്കും വിതരണം ചെയ്യുക. ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ പൂർണമായും വളം ആക്കി മാറ്റും. അജൈവപാഴ്‌വസ്തുക്കൾ കൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.

You May Also Like

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ, യെസ്‌കാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ സ്ഥാപിച്ച സെന്റർ ഫോർ ഡ്രോൺ, റോബോട്ടിക്സ് ആൻഡ് ഐഒടി ടെക്നോളജീസ് ഉത്‌ഘാടനം ചെയ്തു. കോളേജിലെ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ...

CHUTTUVATTOM

കോതമംഗലം: കീരംപാറ മേഖലയിലെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവി- മനുഷ്യ സംഘർഷം ഇല്ലാതാക്കാൻ കീരംപാറ പഞ്ചായത്തിൽ ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വന്യമൃഗ ശല്യം കുറയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്വീകരിക്കേണ്ട...

CHUTTUVATTOM

കോതമംഗലം: പാത്തിക്കൽ പാലത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണ കാർ ഫയർഫോഴ്സ് സംഘം രാത്രിയും പകലും നീണ്ട തിരച്ചിലിനൊടുവിൽ പുറത്തെടുത്തു. ഒഴുക്കിൽപ്പെട്ട കാർ പാറയിറങ്ങി നിന്നപ്പോൾ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്ത് കടക്കാനായതിനാൽ ആളപകടമില്ല....

CHUTTUVATTOM

​കുട്ടമ്പുഴ: കുട്ടമ്പുഴ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണിട്ട് ഒരു വർഷം പിന്നിട്ടിട്ടും പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ദിവസേന നൂറുകണക്കിന് രോഗികളും ‘108’ ഉൾപ്പെടെയുള്ള ആംബുലൻസുകളും കടന്നുപോകുന്ന വഴിയാണിത്. ശ്രദ്ധ...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ വൈസ്‌മെന്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഷിബു തെക്കുംപുറം എംഎല്‍എയെ ആദരിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍സണ്‍ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എന്‍.വി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവല്‍ മണ്‍സൂണ്‍ മാജിക്കിന് തട്ടേക്കാട് മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കമായി. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി...

CHUTTUVATTOM

കോതമംഗലം: പരക്കെ മഴ കുറഞ്ഞെങ്കിലും വ്യഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിച്ചതിനാല്‍ ഇടമലയാര്‍ ഡാമിലേക്ക് നീരൊഴുക്ക് ശക്തം. മൂന്ന് മണിക്കൂറില്‍ 1.98 എംസിഎം വെള്ളം ഡാം സംഭരണിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 24 മണിക്കൂറിനിടെ ഇടമലയാര്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്ലത്തോണ്‍ 2026 ആവേശം പകര്‍ന്നു. കോതമംഗലം എംഎല്‍എ ഓഫീസില്‍ നിന്ന് രാവിലെ എട്ടിന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ച് സൈക്കിള്‍...

CHUTTUVATTOM

കോതമംഗലം: ശക്തമായ മഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്ത് കോതമംഗലം താലൂക്കില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതില്‍ രണ്ട് ക്യാമ്പുകള്‍ തുടരുന്നു. മഴ ശമിച്ചതോടെ രണ്ട് ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആളുകള്‍...

ACCIDENT

കോതമംഗലം: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഊന്നുകല്‍ വെള്ളാമകുത്തില്‍ ഞായറാഴ്ച ഉച്ചക്ക് 11 ഓടെയാണ് ഇരുദിശകളില്‍ നിന്നും വന്ന വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. പരിക്കേറ്റ കാര്‍ യാത്രികരെ കോതമംഗലത്തെ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പിഎച്ച്ഡി , പിജി, യുജി, ബാച്ചുകളുടെ ഗ്രാഡ്യുവേഷൻ സെറിമണി (ലോറിയ 2026) സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും ഉൾപ്പെടെ ആയിരത്തി യിരുന്നുറിൽ പരം പേരാണ്...

CHUTTUVATTOM

കോലഞ്ചേരി:മതപഠനകേന്ദ്രത്തില്‍ പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ സ്ഥാപന നടത്തിപ്പുകാരനെ പോക്‌സോപ്രകാരം കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. പട്ടിമറ്റത്തെ അറബിക് കോളേജ് നടത്തിപ്പുകാരന്‍ തോത്തപുരം നജീബ് മൗലവി (45) യാണ് പിടിയിലായത്. പോത്താനിക്കാട് സ്വദേശികളായ സഹോദരന്മാരാണ്...

error: Content is protected !!