Connect with us

Hi, what are you looking for?

CRIME

കോതമംഗലം താലൂക്കില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകം

കോതമംഗലം: കോതമംഗലം താലൂക്കില്‍ നഗരത്തിലും ഗ്രാമങ്ങളിലും  ഹാന്‍സും പാന്‍പരാഗും ഉള്‍പ്പടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകം . അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് ഏറിയപങ്ക് വില്‍പ്പനയും.സ്ഥിരം ഇടപാടുകാരായി നാ്ട്ടുകാരുമുണ്ട്.ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളേതൊക്കെയെന്ന് ഉപഭോക്താക്കള്‍ക്ക് കൃത്യമായ ധാരണയുണ്ട്.പതിവ് ഇടപാടുകാര്ക്ക് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാത്തവിധത്തിലാണ് വ്യാപാരികള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കൈമാറുന്നത്. രാവിലെയും വൈകുന്നേരവും നിശ്ചിത സമയങ്ങളിൽ മാത്രം വിൽപ്പന നടത്തുന്ന കച്ചവടക്കാരുമുണ്ട്.

യഥാര്‍ത്ഥവിലയുടെ പതിന്മടങ്ങ് വിലയാണ് വ്യാപാരികള്‍ ഈടാക്കുന്നത്.അമിത ലാഭംതന്നെയാണ് വ്യാപാരികളെ ഈ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത്.എക്‌സൈസ്,പോലിസ് ഉദ്യോഗസ്ഥര്‍ക്കും നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങളേക്കുറിച് ക്രത്യമായ അറിവുണ്ട്.അവര്‍ കണ്ണടക്കുന്നതാണ് കച്ചവടം ഇത്രയേറെ വ്യാപകമാകാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.

You May Also Like

NEWS

കോതമംഗലം: ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഒരു മഞ്ഞപ്പിത്ത കേസ്...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

NEWS

എറണാകുളം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ധാരാളം അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനത്തിന്...

NEWS

പെരുമ്പാവൂർ : ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കൂടുതൽ...