Connect with us

Hi, what are you looking for?

NEWS

ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിന്റെ പുനര്‍നാമകരണ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുളള ഓഡിറ്റോറിയത്തിന്റെ പുനര്‍നാമകരണവുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം. എംഎല്‍എയുടെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിട്ടുള്ള ഓഡിറ്റോറിയം മന്ദിരത്തിന്റെ രണ്ടാം നിലയുടെ പുനര്‍നാമകരണവുമായി ബന്ധപ്പെട്ട പരിപാടികളും മറ്റ് നടപടികളും ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാനാണ് തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ പേരിലുള്ളബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കം തടഞ്ഞതായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർഎം ജി രാജമാണിക്യം ഐഎഎസ് വാർത്തക്കുറപ്പിൽ അറിയിച്ചു.

റഷീദ സലീമിൻ്റെ നേതൃത്വത്തിലുള്ള
കഴിഞ്ഞ ഭരണ സമിതി 10.8. 20 പ്രത്യേക യോഗം വിളിച്ചാണ് ഹാളിന് ടി എം മീതിയൻ്റെ പേര് നൽകാൻ തീരുമാനമെടുത്തത്.
ആൻ്റണി ജോൺ എംഎംഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവിലാണ് ഹാൾ നിർമ്മിച്ചത്. 2020 സെപ്റ്റംബറിൽ ആൻ്റണി ജോൺ എംഎൽഎ ടി എം മീതിയൻ്റെ പേര് നൽകി. ഹാൾ ഉദ്ഘാടനം ചെയ്തിരുന്നു.
നിലവിൽ പ്രസിഡൻ്റ് പി എ എം ബഷീറിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഹാളിൻ്റെ പേര് മാറ്റി വീണ്ടം ഉദ്ഘാടനത്തിന് ശ്രമിച്ചതാണ് തദ്ദേശവകുപ്പ് തടഞ്ഞത്. ഹാളിൻ്റെ പുനർനാമകരണവുമായി ബന്ധപ്പെട്ട പരിപാടികളും മറ്റ് നടപടികളും പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിൽ നിന്നും മറ്റൊരു നിർദേശം ലഭിക്കുന്നതുവരെ നിർത്തി വെയ്ക്കേക്കേണ്ടതാണന്ന് ഉത്തരവിറക്കി.
ടി എം മീതിയൻ്റെ പേരിലുള്ള ഹാളിൻ്റെ പേര് മാറ്റി വീണ്ടും ഉദ്ഘാടനം ചെയ്യാനുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരെ എൽഡിഎഫ് കോതമംഗലം നിയോജക മണ്ഡലം
കമ്മിറ്റി ശനി ഉച്ചക്ക് ഒന്നിന്
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.

Trending

You May Also Like

NEWS

കോതമംഗലം: ഡ്രാഫ്റ്റ്‌ അഡ്വക്കേറ്റ്സ് ഭേദഗതി ബിൽ 2026-നെതിരെ കോതമംഗലം ഇന്ദിരാഗാന്ധി ലോ കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബിൽ പ്രാബല്യത്തിൽ വന്നാൽ എൻറോൾമെന്റ് ഫീസിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. ഫീസ് വർധന...

NEWS

പൈങ്ങോട്ടൂർ: കവളങ്ങാട് സിപിഐഎം കവളങ്ങാട് ഏരിയാ കമ്മിറ്റി അംഗവും, പൈങ്ങോട്ടൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും, 20 വർഷക്കാലം പൈങ്ങോട്ടൂർ പഞ്ചായത്ത് അംഗവുമായിരുന്നു സാബു മത്തായി (62)തൊട്ടിയിൽ അന്തരിച്ചു. പൈങ്ങോട്ടൂർ പഞ്ചായത്തിലെ രാഷ്ട്രീയ...

NEWS

കോതമംഗലം: മാതിരപ്പിള്ളി വിളയാല്‍ പുതിയിടത്തുപറമ്പില്‍ വള്ളോന്‍ പൈങ്കിളി (87) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 2.30ന് മൂവാറ്റുപുഴ ശ്മശാനത്തില്‍ നടത്തി. ഭാര്യ: മദിര. മക്കള്‍: പൊന്നമ്മ, പരേതനായ ശിവന്‍. മരുമക്കള്‍: അനിത, പരേതനായ പരമേശ്വരന്‍.

ACCIDENT

കോതമംഗലം: ശക്തമായ മഴയെ തുടര്‍ന്ന് ചീയപ്പാറയില്‍ മണ്ണിടിഞ്ഞതിനു പിന്നാലെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം അടിമാലി റോഡിലേക്കാണ് മണ്ണും മരങ്ങളും വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 നാണ്...

CHUTTUVATTOM

കോതമംഗലം: അമേരിക്കയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ട്രിപ്പിള്‍ ജമ്പില്‍ മത്സരിക്കാന്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് വിദ്യാര്‍ത്ഥി എം.ധനുഷ് രാജ്. ബി.കോം രണ്ടാം വര്‍ഷ...

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. വാളകം റാക്കാട് വടക്കേപ്ലാപ്പുഴ മിതേഷ് (40) നെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CHUTTUVATTOM

കോതമംഗലം: നീറ്റ് പരീക്ഷയില്‍ 603 മാര്‍ക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ അല്‍ഫിയ ജലീലിനെ ആദരിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി ലൈബ്രറി രക്ഷാധികാരി...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ വെളിയംകുന്ന് നഗറിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് എസ്എച്ച്ആര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ കോതമംഗലം മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശനം നടത്തി. മൈലൂര്‍ എംഎല്‍പിഎസ് അധ്യാപിക കെ.എസ് സൗദ സെന്‍സസ് ഡ്യൂട്ടിയുടെ...

CHUTTUVATTOM

പല്ലാരിമംഗലം: ഈട്ടിപ്പാറ വടക്കുംപാടം കാനാംപുറത്ത് തങ്കപ്പന്റെ ഭാര്യ തങ്കമ്മ നിര്യാതയായി. സംസ്‌കാരം നടത്തി. പരേത നീലഗിരി ഇഞ്ചപ്പുഴ കുടുംബാഗമാണ്. മക്കള്‍: മുരളി (സിപിഐഎം ഈട്ടിപ്പാറ ബ്രാഞ്ച് അംഗം) അംബിക, മഞ്ജു, സന്ധിക. മരുമക്കള്‍:...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സനീറ നസീർ നിർവഹിച്ചു. പഞ്ചായത്ത് വൈസ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കോഴിക്കൂട്ടില്‍ക്കയറി രണ്ട് കോഴികളെ വിഴുങ്ങിയ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. ആയക്കാടിന് സമീപം പുലിമല ബിജുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ബുധനാഴ്ച രാവിലെ പെരുമ്പാമ്പ് കയറിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പ് കൂട്ടില്‍...

NEWS

കോതമംഗലം : മദ്യശാലകള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് അധികാരം നല്‍കുന്ന പഞ്ചായത്ത്-നഗരപാലിക നിയമത്തിലെ 232, 447 വകുപ്പുകള്‍ മുന്‍ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിന്‍റെ മറവില്‍ ജനവാസമേഖലയിലും ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുശ്മശാനങ്ങളുടെ സമീപം...

error: Content is protected !!