Connect with us

Hi, what are you looking for?

NEWS

നികുതി വര്‍ദ്ധനവ് : പല്ലാരിമംഗലം പഞ്ചായത്തില്‍ ഭരണകക്ഷി അംഗം ഉള്‍പെടെ വാക്കൗട്ട് നടത്തി

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ വസ്തുനികുതിയും സേവന നികുതിയും പുതുക്കി നിശ്ചയിക്കുന്നതിനെതിരെ പ്രതിപക്ഷത്തോടെപ്പം ഭരണകക്ഷി അംഗത്തിന്റെയും പ്രതിഷേധം. ഭരണകക്ഷി അംഗമായ കെ എം അബ്ദുല്‍ കെരീമാണ്് പ്രതിപക്ഷത്തിനെപ്പം പ്രതിഷേധം ഉയര്‍ത്തിത്. അന്യായമായ നികുതി വര്‍ധനവ് പാടില്ലെന്നും ചര്‍ച്ച വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങളായ കെ.എം. മൈതീന്‍, അബൂബക്കര്‍ മാങ്കുളം, ഷിബി ബോബന്‍, ആഷിത അന്‍സാരി, ഷാജിമോള്‍ റഫീക്ക് എന്നിവര്‍ നല്‍കിയ നോട്ടീസില്‍ അടിയന്തരകമ്മറ്റി വിളിച്ചുവെങ്കിലും വിഷയം ചര്‍ച്ച ചെയ്തില്ല. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം കമ്മിറ്റി ബഹിഷ്‌കരിച്ച് വാക്കൗട്ട് നടത്തി പ്രതിഷേധം നടത്തിയത്. സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി നിരക്ക്, വാട്ടര്‍ ചാര്‍ജ്, രജിസ്‌ട്രേഷന്‍ ഫീസ്, വസ്തു നികുതി ഉള്‍പ്പെടെ എല്ലാ നികുതികളും വര്‍ധിപ്പിക്കുന്നതുമൂലവും നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ദ്ധനവിലും ജനങ്ങള്‍ പൊറുതി മുട്ടിക്കഴിയുന്ന ഈ ഘട്ടത്തില്‍ അന്യായമായി വസ്തു നികുതിയും പെര്‍മിറ്റ് ഫീസും ഉള്‍പ്പെടെയുള്ള എല്ലാ നിരക്ക് വര്‍ധനയും നടപ്പിലാക്കരുതെന്നും നിര്‍ത്തിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നികുതി വര്‍ധനവുകള്‍ അന്യായമാണെന്നും ഇതിനെതിരെ വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കിയ പരാതികള്‍ ചര്‍ച്ചക്കെടുക്കയോ ചെയ്തിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കമ്മറ്റി ബഹിഷ്‌കരിച്ച ഫ്‌ളക്‌സ് ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. പഞ്ചായത്ത് ഭരണ സമിതിയുടെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം തുടരുമെന്നും അംഗങ്ങള്‍ പറഞ്ഞു.

You May Also Like

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയ്യാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലേജ് ഓഫീസർ തടഞ്ഞു. പ്ലൈവുഡ് കമ്പനികൾക്കെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്ന് പല്ലാരിമംഗലം വില്ലേജ് ഓഫീസർ...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് മാനിക്കല്‍ സൈനുദ്ധിന്‍ (94) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഷെരിഫ. മക്കള്‍: മുഹമ്മദ്, ഫാത്തിമ, ആമിന, സുലൈഖ, ഖദീജ, ഹാജറ,പരേതയായ ആസിയ. മരുമക്കള്‍: ഫാത്തിമ, അലിയാര്‍, അബൂബക്കര്‍, സല്‍മാനുല്‍...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും കഴിഞ്ഞ അധ്യയന വര്‍ഷം എ പ്ലസ് നേടിയ...

CHUTTUVATTOM

പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ മുന്‍കാല ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ഛായാചിത്ര അനാച്ഛാദനവും, ആദരിക്കല്‍ ചടങ്ങും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോക്ട്രേറ്റ് നേടിയ അജിംഷാ മൈതിന്‍, ഐഷ എം അബൂബക്കര്‍...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന ഈവെനിംഗ് ഒപി പ്രോജെക്റ്റിലേക്ക് മെഡിക്കൽ ഓഫീസറെ താത്‌കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എംബിബിഎസ്യോ ഗ്യതയുള്ളവരും,ടിസിഎംസി കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ...

NEWS

പല്ലാരിമംഗലം: അടിവാട് ചെത്തിക്കോട്ട് പരേതനായ പരീതിൻ്റെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. കബറടക്കം ബുധനാഴ്ച 10ന് അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: അസി,ഷൈല മരുമക്കൾ:സലൂജ (കേരള ബാങ്ക് ),എം.എം. നസീർ...

NEWS

കോതമംഗലം: താലൂക്കിൽ ഇന്ന് വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വ്യാപക നാശം. കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലാണു കൂടുതൽ നാശം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും കെട്ടിടങ്ങൾക്കു മുകളിൽ പതിച്ചു. പലയിടങ്ങിലും മരങ്ങൾ വീണ്...

CRIME

പോത്താനിക്കാട്: പല്ലാരിമംഗലം ശിവക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന വെള്ളിയങ്കി കവര്‍ന്നു. വ്യാഴാഴ്ച രാത്രി 8.30 നും വെള്ളിയാഴച പുലര്‍ച്ചെ 5.30 നും ഇടയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓഫീസിന് മുന്നില്‍...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ഗവർമെന്റ് ഹോമിയോ ആശുപത്രിയുടേയും യോഗഹാളിന്റേയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി....

NEWS

കോതമംഗലം : പല്ലാരിമംഗലം പുലിക്കുന്നേപ്പടി മുഹിയുദ്ധീൻ ജുമാമസ്ജിദ് സംഘടിപ്പിച്ച നബിദിന ഘോഷയാത്രക്ക് പുലിക്കുന്നേപ്പടി നാഷ്ണൽ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആന്റണി ജോൺ എംഎൽഎ സ്വീകരണ പരിപാടി ഉദ്ഘാടനം...

NEWS

കോതമംഗലം: അങ്കമാലി- കാലടി കുററിലക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന മധ്യ കേരളത്തിൽ ക്ഷീര കർഷക മേഖലയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ പി.ഡി.ഡി.പി ഡയറിയുടെ ബോർഡ് സെക്രട്ടറിയായി കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം സ്വദേശിയായ കെ.ജെ. ബോബനെതിരഞ്ഞെടുത്തു....

NEWS

കോതമംഗലം:മതസൗഹാർദ്ധ സംഗമത്തിൻ്റെ ഈറ്റില്ലമ്മായ പല്ലാരിമംഗലത്തിൻ്റെ മണ്ണിൽ വീണ്ടും ഒരു സൗഹൃദ കൂട്ടായ്മയ്ക്ക് സാക്ഷ്യം വഹിച്ചു പല്ലാരിമംഗലം ശിവക്ഷേത്രം. അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ ഷാനവാസിൻ്റെ കുടുംബത്തിന് പൊതുജന പങ്കാളിത്വത്തോടുകൂടി നിർമ്മിച്ച് നൽകുന്ന ഭവനത്തിന്...

error: Content is protected !!