Connect with us

Hi, what are you looking for?

AGRICULTURE

ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം

 

കോതമംഗലം : പക്ഷികളുടെ പറുദീസയായ തട്ടേക്കാടിൽ തണ്ണിമത്തനും നല്ല കാലം.കേരളക്കരയുടെ പ്രിയ ഇനമായ മധുരമൂറും കിരൺ തണ്ണി മത്തനുകൾക്ക് ഇനി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട. പകരം തട്ടേക്കാടിലേക്ക് വിട്ടോളു.തട്ടേക്കാട് സ്വദേശികളായ പിതാവും,മകനും ഒന്നര ഏക്കറിൽ വിളയിച്ചത് നൂറുമേനിയാണ്. മുൻധാരണകളെ തിരുത്തിക്കൊണ്ട് മലയാള മണ്ണിലും മുന്തിയയിനം തണ്ണി മത്തനുകൾ വിളയിച്ചിരിക്കുകയാണ് തട്ടേക്കാട് സ്വദേശി കെന്നഡിയും,മകൻ ബഞ്ചമിനും. വിളവെടുത്തത് 12 ടണ്ണോളം തണ്ണി മത്തനുകളാണ്. ഇനിയും 15 ടണ്ണിലധികം വിളവെടുക്കാൻ പാകമായി മത്തനുകൾ വിളഞ്ഞു കിടക്കുന്നുണ്ട്. ഹൈദ്രാബാദിൽ നിന്ന് കൊണ്ടുവന്ന വിത്ത് 69 ദിവസങ്ങൾക്ക് മുമ്പാണ് ഇവർ കൃഷി ചെയ്തത്. ജീവാമൃതം ഉൾപ്പെടെയുള്ള ജൈവ വളവും നല്ല നനയും ചെന്നതോടെ ചെടികൾ നന്നായി ഫലം നൽകുകയും ചെയ്തു. കൃഷിയിൽ നിരവധി പരീക്ഷണങ്ങൾ നടത്തി വൻ വിജയം നേടിയ ആളാണ് കെന്നഡി.

വ്യാവസായികാടിസ്ഥാനത്തിൽ റംബൂട്ടാൻ കൃഷി ചെയ്താണ് ശ്രദ്ധേയനായത്. ബിരുദാനന്തര ബിരുദധാരിയായ മകൻ ബഞ്ചമിനും പിതാവിൻ്റെ പാത തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
കൃഷി നെഞ്ചിലേറ്റിയ അച്ഛനും മകനും ഒന്നിച്ചതോടെ കേരളത്തിലെ തന്നെ ഏറ്റവും വലിയ കിരൺ തണ്ണി മത്തൻ ഉദ്പാദന കേന്ദ്രമായി തട്ടേക്കാട് മാറുകയായിരുന്നു. ട്വിങ്കിൾ, ഷുഗർ ക്യൂൻ, ഗജാനം എന്നീ മൂന്ന് കിരൺ ഇനങ്ങളാണ് ഇവിടെ വിളഞ്ഞത്.
തണ്ണിമത്തൻ കൃഷി കേരളത്തിൽ വിജയിക്കില്ലെന്ന ധാരണ തിരുത്താൻ കഴിഞ്ഞതിലും, കൃഷി വൻ വിജയമായതിലും വലിയ സന്തോഷമുണ്ടെന്ന് മകൻ ബഞ്ചമിനും, പിതാവ് കെന്നഡിയും പറഞ്ഞു.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!