Connect with us

Hi, what are you looking for?

NEWS

കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് പ്രസിഡന്റായി ജോർജ് എടപ്പാറ ടീം ചുമതലയേറ്റു.

കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ്ബിന്റെ പ്രസിഡന്റായി ജോർജ് എടപ്പാറയും ടീമംഗങ്ങളും ചുമതലയേറ്റു. 2022-23 വർഷത്തെ വിവിധ പ്രോജക്റ്റുകളുടെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും, പുതിയ അഞ്ചു കുടുംബാം ഗങ്ങളുടെ പ്രതിജ്ഞയും കോതമംഗലം ക്ലബ്ബിൽ നടന്ന യോഗത്തിൽ ലയൺസ് മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ വി സി.ജയിംസ് നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ബിനോയി തോ മസ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം, മെഡിക്കൽ , ഡയബെറ്റിക് , ക്യാൻസർ കെയർ , ഗോ ഗ്രീൻ പ്രോജക്റ്റ് എന്നിവയുടെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്റ്റ് കാബിനറ്റ് സെക്രട്ടറി സാജു പി വർഗീസ്, എൽ.സി.ഐ. ഫ് കോർഡിനേറ്റർ വി.റ്റി പൈലി, റീജിയൻ ചെയർമാൻ റ്റി.കെ മുരളീധരൻ ,സോൺ ചെയർമാൻ യു .റോയി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ രാഷ്ട്രപതിയുടെ ബഹുമതി ലഭിച്ച എം എ കോളേജ് പ്രൊഫ .ഡോ .ജയ് എം പോളിനെ ആദരിച്ചു. ഈ വർഷം 25 ലക്ഷം രൂപയുടെ വിവിധസേവന പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രൊഫ ഷെവ: എ.പി എൽദോ , പ്രൊഫ ഡോ .ബിനോയി .ദാസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ ജോർജ് എടപ്പാറ പ്രസിഡന്റ് , അഡ്വ.ജി.രാജു വൈ .പ്രിസഡന്റ്, ലൈജു ഫിലിപ്പ് സെക്രട്ടറി, ബിനോയി തോമസ് ട്രഷറർ.

You May Also Like

NEWS

പെരുമ്പാവൂർ :ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ വൈദ്യുത വകുപ്പ് ഫ്യൂസ് ഊരിയ സംഭവം ദൗർഭാഗ്യകരമാണെന്നും ,ഉദ്യോഗസ്ഥർ സന്ദർഭോചിതമായി പെരുമാറാൻ പഠിക്കണമെന്നും എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .വെങ്ങോല കൊയിനോണിയാ സെൻററിൽ രാവിലെ വൈദ്യുതി...

NEWS

കോതമംഗലം :കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജി പോളിനെ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു....

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മെയ് 6 തിങ്കൾ രാവിലെ 10 ന് ക്യാംപസ് മുഖാമുഖംപരിപാടി സംഘടിപ്പിക്കുന്നു. 2021 മുതൽ തുടർച്ചയായി നിർഫ് (NIRF) റാങ്കിംഗിങ്ങിൽ ഉയർന്നസ്ഥാനം , 2024- 2025...

NEWS

കോതമംഗലം: എസ്.ഐ.ഷാജി പോളിനെ കാണാതായതായി പരാതി. പൈങ്ങോട്ടൂർ ചാത്തമറ്റം സ്വദേശിയായ ഷാജി പോളിനെ ഇന്നലെ മുതലാണ് (ഏപ്രിൽ 30)കാണാതായതെന്ന് ഭാര്യ ഷേർളി പോത്താനിക്കാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.അമിതമായ ജോലിഭാരംമൂലം എസ്.ഐ.ഷാജി മാനസികമായി...