മൂവാറ്റുപുഴ: വെള്ളൂർകുന്നത്ത് കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മതിൽ ഇടിച്ചുതകർത്തു . ശനിയാഴ്ച രാത്രി എട്ടരയോടെ എറണാകുളത്തുനിന്നും മൂവാറ്റുപുഴയിലേക്ക് വന്ന മൂവാറ്റുപുഴ ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ രക്തസമ്മർദം കുറഞ്ഞതാണ് ബസ് നിയന്ത്രരണം വിടാൻ കാരണമെന്ന് അറിയുന്നു.
വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന്റെ മതിലാണ് തകർന്നത്..അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. ഇടിയുടെ ആഘാതത്തിൽ മതിൽ പൂർണമായും തകർന്നിട്ടുണ്ട്.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.