കോതമംഗലം : തങ്കളം കോഴിപ്പിള്ളി ന്യൂ ബൈപാസ് ആദ്യ റീച്ചിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ . തങ്കളം ലോറി സ്റ്റാന്റ് മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്നതാണ് ആദ്യ റീച്ച്. ഈ റീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിന്റെ 2019 – 20 വർഷത്തെ സംസ്ഥാന ബഡ്ജറ്റിലാണ് ന്യൂബൈപാസ് നിർമ്മാണത്തിനായി രണ്ട് റീച്ചുകളിലായി 14.5 കോടി രൂപ അനുവദിച്ചത്. ഇതിൽ ആദ്യ റീച്ചിലെ 4.5 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തിയാകുന്നത്.
രണ്ടാം ഘട്ടമായിട്ടുള്ള കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെ വരുന്ന പ്രദേശത്തെ നിർമ്മാണത്തിന് 10 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ടെണ്ടർ നടപടികൾ എല്ലാം പൂർത്തീകരിച്ച് അടുത്ത തിങ്കളാഴ്ചയോട് കൂടി രണ്ടാം റീച്ചിലെ പ്രവർത്തികൾ ആരംഭിക്കും. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്ന പ്രദേശങ്ങൾ ആന്റണി ജോൺ MLA സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. മുൻസിപ്പൽ ചെയർമാൻ കെ.കെ. ടോമി, വൈസ് ചെയർമാൻ സിന്ധു ഗണേഷൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം AXE ഷാജീവ് S, AE അരുൺ MS എന്നിവരും MLA യോടൊപ്പം ഉണ്ടായിരുന്നു.