Connect with us

Hi, what are you looking for?

CRIME

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ.

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. ആസാം നാഗോൺ ജില്ലയിൽ ഫക്രുദ്ദീൻ (52) നെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആസാമിലെ ജൂരിയയിൽ നിന്നും പിടികൂടിയത്. ഏപ്രിൽ ഒന്നിന് രാത്രി പെരുമ്പാവൂർ കണ്ടന്തറയിലാണ് സംഭവം. ഭാര്യയായ ഖാലിദ ഖാത്തൂൻ ഫോൺ ഉപയോഗിക്കുന്നതിലുള്ള വിരോധത്തെ തുടർന്ന് ഭാര്യയെ ഇയാൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ ഫക്രുദ്ദീൻ പലസ്ഥലങ്ങളിലും താമസിച്ചു. പിന്നീട് നടന്ന അന്വേഷണത്തിൽ ഇയാൾ ആസാമിലെ ജൂരിയായിൽ ഉണ്ടെന്ന് കണ്ടെത്തി.

ആസാമിൽ നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഫക്രുദ്ദീനെ പിടികൂടാൻ കഴിഞ്ഞത്. പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരായിരുന്നു അതിഥി തൊഴിലാളികളായ ഇരുവരും. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ ബെർട്ടിൻ ജോസ്, എ.എസ്.ഐ എൻ.കെ.ബിജു, എസ്.സി.പി. ഒമാരായ നൗഷാദ്, ചിഞ്ചു കെ. മത്തായി എന്നിവരാണ് ഉണ്ടായിരുന്നത്

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....