പിണ്ടിമന : തിരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള മോഡി സർക്കാരിന്റെ ഇന്ധന പാചക വാതക വില വർദ്ധന ചൂഷണത്തിനെതിരെ, അഖിലേന്ത്യ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം വിലക്കയറ്റവിമുക്ത ഇന്ത്യ എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കോൺഗ്രസ്സ് പ്രവർത്തകർ കുടുംബ സമ്മേതം വീടുകളിലും തെരുവോരങ്ങളിലും നടത്തപ്പെട്ട പ്രതിഷേധസമരത്തിന്റെ ഭാഗമായി കോൺഗ്രസ്സ് പിണ്ടിമന ഇരുപത്തി ഒന്നാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാവുംപടിയിൽ പ്രധിഷേധധർണ്ണ നടത്തി.
കോതമംഗലം ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി റോയ് കെ പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി മത്തായി കോട്ടക്കുന്നേൽ അധ്യക്ഷനായി ബ്ലോക്ക് ജനറൽ സെക്രട്ടറി മോഹനൻ മണിയേലി മുഖ്യ പ്രഭാഷണം നടത്തി. ലൈജു പണിക്കർ, ശ്രീജ സുകുമാരൻ, കുസുമം, സണ്ണി ആവലുംതടത്തിൽ, എൽദോസ് എന്നിവർ സംസാരിച്ചു.