പെരുമ്പാവൂർ : ഗോഡൗണിൽ നിന്നും ജാതിപത്രിയും, ജാതിക്കകുരുവും മോഷ്ടിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. കാലടി കൈപ്പട്ടൂർ അയ്യനാർകര വീട്ടിൽ മനോജ് (24) നെയാണ് കാലടി പോലീസ് പിടികൂടിയത്. കാലടി മണ്ണൻതറ വീട്ടിൽ ജിതിൻ (22), ആര്യപ്പാറ പലേലി വീട്ടിൽ വിനീഷ് (21) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. രണ്ടു മാസമായി വിവിധ ദിവസങ്ങളിലെത്തി കാഞ്ഞൂർ ചെങ്ങൽ പരുത്തിച്ചോട് ഭാഗത്തുള്ള ഗോഡൗണിൽ നിന്നുമാണ് ഇവർ മോഷണം നടത്തിയത്. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന ഉത്പന്നങ്ങളാണ് ഇവര് ഇവടെനിന്നും മോഷ്ടിച്ചത്. ചാലക്കുടിയിലാണ് ഇവർ വിൽപ്പന നടത്തിയത്. കടയിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പു നടത്തി.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്.ഐമാരായ എസ്.ശിവപ്രസാദ്, കെ.സതീഷ് കുമാർ, ബാബു, എ.എസ്.ഐ മാരായ മനോജ്, ജോഷി തോമസ്, എസ്.സി.പി. ഒമാരായ എ.ജെ.പ്രിൻസ്, എം.വി.ധനേഷ് സി.പി.ഒ രഞ്ജിത്ത് രാജൻ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻറ് ചെയ്തു.