
കോതമംഗലം: പുന്നേക്കാട് കവലയിൽ പ്രവർത്തിക്കുന്ന സാലു ടെക്സ്റ്റൈൽ സ് രാത്രി സാമൂഹ്യ വിരുദ്ധർ താഴിട്ട് പുട്ടി. കടയുടമ ജോളി ഐസക്ക് രാവിലെ കട തുറക്കാൻ വന്നപ്പോൾ കട പുട്ടിയിട്ടിരിക്കുന്നതായി കണ്ടു. കോതമംഗലം പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് എത്തി താഴ് തകർത്ത് കട തുറന്നത്.

ഇരുമ്പു ഷട്ടറിന്റെ ഒരു വശമാണ് സാധാരണ കടയുടമ പൂട്ടാറുള്ളത്. പൂട്ടാതിരുന്ന സൈഡിൽ വേറെ താഴിട്ട് പൂട്ടുകയായിരുന്നു. സമൂഹ്യ വിരുദ്ധരുടെ അഴിത്താട്ടം അവസാനിപ്പിക്കാൻ നടപടി വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.



























































