പെരുമ്പാവൂർ : മൊബൈൽ ഫോൺ നന്നാക്കിയത് ശരിയായില്ല എന്ന് പറഞ്ഞ് കടയുടമയെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെങ്ങോല അല്ലപ്ര ഭാഗത്ത് പുലവത്താൻ വീട്ടിൽ അസ്ഹർ അലി (26), മാറംപിള്ളി പള്ളിക്കവല ഭാഗത്ത് മനേലാൻ വീട്ടിൽ മുഹമ്മദ് റിയാസ് (26) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ ബസ്സ് സ്റ്റാൻഡിനു സമീപം മൊബൈൽ കട നടത്തുന്ന യുവാവിനെ ഇപ്പോൾ അസ്റ്റിലായവരുൾപ്പെടെ ഏഴ് പേർ ചേർന്ന് കമ്പി വടിയും മറ്റുമായി ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ 7 ന് ആയിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ യുവാവ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ രഞ്ജിത്ത്, സബ്ബ് ഇൻസ്പെക്ടർമാരായ റിൻസ് എം തോമസ്, ജോസ്സി എം ജോൺസൺ, എ.എസ്.ഐ മുഹമ്മദ്, എസ്.സി.പി..ഒ സുബൈർ, ഷിനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.