Connect with us

Hi, what are you looking for?

CRIME

മിഠായി വാങ്ങിത്തരാം എന്നുപറഞ്ഞു പ്രായപൂർത്തിയാകാത്ത കുട്ടികളെ കാറിൽ കയറ്റി ഉപദ്രവം; രണ്ട് പേർ പെരുമ്പാവൂർ പോലീസ് പിടിയിൽ.

പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത കുട്ടികളെ കാറിൽ കയറ്റി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത രണ്ട് പേരെ പിടികൂടി. കൊല്ലം മാമ്പുഴ ആലംമൂട് ഗീതു ഭവനത്തിൽ ലിബിൻ കുമാർ (32), ആലംമൂട് അനീഷ് ഭവനത്തിൽ അനീഷ് (31) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. മാറമ്പള്ളിയ്ക്ക് സമീപം വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒൻപത് വയസ്സുള്ള പെൺകുട്ടിയേയും കൂട്ടുകാരനെയുമാണ് പ്രതികൾ മിഠായി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാണ് കാറിൽ കയറ്റി, തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, സബ്ബ് ഇൻസ്പെക്ടർമാരായ റിൻസ് എം തോമസ്, ജോസ്സി എം ജോൺസൺ, എസ്.സി.പി.ഒ മാരായ മീരാൻ, സുബൈർ, ധന്യ മുരളി എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!