കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ പ്ലാമുടി – ഊരംകുഴി റോഡിന്റെ അടിയന്തിര നവീകരണത്തിനായി 82.20 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പ്ലാമുടി – ഊരംകുഴി റോഡിൽ വീതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നതു മൂലം നെല്ലിക്കുഴി ഹൈസ്കൂൾ ജംഗ്ഷൻ മുതൽ ഊരംകുഴി വരെയുള്ള പ്രദേശത്തെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു.
നെല്ലിക്കുഴി ഹൈസ്കൂൾ ജംഗ്ഷൻ മുതൽ ഊരംകുഴി വരെ വരുന്ന അവശേഷിക്കുന്ന ഭാഗത്താണ് അടിയന്തരമായി 82.20 ലക്ഷം രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. തുടർച്ചയിൽ ഈ ഭാഗം FDR (Full Depth Repair) സ്കീമിൽ ഉൾപ്പെടുത്തി ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നതിനു വേണ്ടിയുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും എം എൽ എ പറഞ്ഞു.