പെരുമ്പാവൂർ : മറ്റൂർ കുറ്റിലക്കരയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഏഴുപേർ പിടിയിൽ. മറ്റൂർ തേവർ മഠo പുളിയാമ്പിള്ളി വീട്ടിൽ അമൽ ബാബു (24), സഹോദരൻ അഖിൽ ബാബു (27), മരോട്ടിച്ചോട് നാല് സെൻറ് കോളനിയിൽ തെക്കും തലവീട്ടിൽ സനു സെബാസ്റ്റ്യൻ (27) തേവർ മഠം ചേരാമ്പിള്ളി വീട്ടിൽ ശരത് (26), പിരാരൂർ മുണ്ടപ്പിള്ളി വീട്ടിൽ അരുൺ (25), പിരാരൂർ മനക്കേത്തു മാലി വിവേക് (26), നായത്തോട് ആറ് സെൻറ് കോളനി ചെല്ലിയാംപറമ്പിൽ സുധീഷ് (26) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. വേഗത്തിൽ സ്കൂട്ടറോടിച്ചെന്ന് പറഞ്ഞ് കുറ്റിലക്കര സ്വദേശി റോമിയോയെയും, സുഹൃത്ത് ജരാൾഡിനെയും സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.
റോമിയോക്ക് കഴുത്തിന് പിന്നിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം മൂന്നു സ്കൂട്ടറുകളിലായി രക്ഷപ്പെട്ട സംഘത്തെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. കുത്താനുപയോഗിച്ച കത്തിയും, ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. അഖിൽ മൂന്നു കേസുകളിലും, ശരത്, സുധീഷ് എന്നിവർ ഓരോ കേസിലും പ്രതിയാണ്. ഇൻസ്പെക്ടർ ബി.സന്തോഷ്, എസ് ഐ മാരായ ബി.വിപിൻ, സാബു.പീറ്റർ, പി.ജെ.ജോയി, എ.എസ്.ഐമാരായ ജോഷി തോമസ്, അബ്ദുൾ സത്താർ എസ്.സി.പി.ഒ മാരായ അനിൽകുമാർ, ഇഗ്നേഷ്യസ്, പ്രിൻസ്, സിദ്ദിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുളളത്.