Connect with us

Hi, what are you looking for?

CHUTTUVATTOM

പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് : എൽദോസ് കുന്നപ്പള്ളി എംഎൽഎ

പെരുമ്പാവൂർ : പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ 9.8 കോടി രൂപ വിനിയോഗിച്ച് അഡ്മിസ്നിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും ഓഡിറ്റോറിയത്തിന്റെയും നിർമാണം  പൂർത്തിയായികൊണ്ടിരിക്കുന്നു. കിഫ്ബി ഫണ്ട്‌ ഉപയോഗിച്ചാണ് നിർമാണം. 6 കോടി രൂപയുടെ ഇലക്ട്രോണിക്സ് ബ്ലോക്കിന് ഭരണാനുമതി ലഭ്യമായിട്ടുണ്ടെന്നും ഇതോടെ കോളേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്താൻ സാധിക്കുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു. കോളേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുന്നതിനുള്ള NBA അക്രിഡിക്കേഷൻ നടപടികളുടെ അവസാനഘട്ടത്തിൽ കോളേജിലെ പ്രവർത്തന മേന്മ ഉറപ്പുവരുത്തുന്ന കമ്മറ്റിയുടെ യോഗത്തോട് അനുബന്ധിച്ച് സന്ദർശനം എൽദോസ് കുന്നപ്പള്ളി എംഎൽഎ  നടത്തി
കഴിഞ്ഞ 5 പതിറ്റാണ്ടുകളായി ഗുണമേന്മയുള്ള നൈപുണ്യ വിദ്യാഭ്യാസം നൽകുന്ന ഒരു സാങ്കേതിക സ്ഥാപനമെന്ന നിലയിൽ സമൂഹത്തെ സേവിക്കുന്നതിൽ പെരുമ്പാവൂരിലെ ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് എന്നും മുൻപന്തിയിലാണ്. ഭൂരിഭാഗം പൂർവ്വ വിദ്യാർത്ഥികളും കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാങ്കേതിക വകുപ്പുകളിൽ പ്രധാന പങ്ക് വഹിക്കുന്നതിനാൽ ഈ സ്ഥാപനം പ്രദേശത്തിന്റെ വികസനത്തിന് വളരെയധികം സംഭാവന നൽകി.
 സംസ്ഥാനത്ത് പ്ലൈവുഡ് വ്യവസായത്തിന്റെ കേന്ദ്രമായി പെരുമ്പാവൂർ സ്ഥാപിക്കുന്നതിന് ഈ സ്ഥാപനം വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. 1959-ൽ ജൂനിയർ ടെക്‌നിക്കൽ സ്‌കൂളായി സ്ഥാപിതമായി, പിന്നീട് 1994-ൽ ഗവ. കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്‌നിക് കോളേജ്, ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷന്റെ (AICTE) അംഗീകാരമുള്ളതാണ്.
എറണാകുളം ജില്ലയുടെ മധ്യഭാഗത്ത് കൂവപ്പടി പഞ്ചായത്തിലെ പച്ചപ്പിന്റെ ഇടയിൽ 6.93 ഏക്കർ വിസ്തൃതിയുള്ള വിശാലമായ കാമ്പസിലാണ് രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ കോളേജ് സ്ഥിതി ചെയ്യുന്നത്. വ്യാവസായിക, വിനോദസഞ്ചാര മേഖലകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കോളേജ് വിദ്യാർത്ഥികൾക്ക് സുഖപ്രദമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു, ഒപ്പം നന്നായി ബന്ധപ്പെട്ടിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ തുടർച്ചയായി നവീകരിക്കുകയാണ്.
പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്നിക്കിന്റെ IQAC യോഗം നവംബർ 18 തീയതി നടന്നു. കോളേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുന്നതിനുള്ള NBA അക്രിഡിക്കേഷൻ നടപടികളുടെ അവസാനഘട്ടത്തിൽ കോളേജിലെ പ്രവർത്തന മേന്മ ഉറപ്പുവരുത്തുന്ന കമ്മറ്റിയുടെ യോഗമാണ് നടന്നത്. പോളിംഗ് പ്രിൻസിപ്പൽ ഡോക്ടർ ഐജു തോമസ് അധ്യക്ഷനായ യോഗത്തിൽ സ്റ്റാഫ് അഡ്വൈസർ  ബിജു പീറ്റർ സ്വാഗതം പറഞ്ഞു, യോഗം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
 കോളേജിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ അധ്യാപകരോടൊപ്പം വിദ്യാർഥികളുടെയും സഹകരണം വളരെ വലുതാണെന്നും MLA വിലയിരുത്തി. എംഎൽഎയുടെ വികസന ഫണ്ടിൽനിന്നും  ഇതിൽ 50 ലാപ്ടോപ്പുകൾക്ക് പുറമേ  അടുത്തവർഷം  നൂറോളം ലാപ്ടോപ്പുകൾ കൂടി വിതരണം ചെയ്യാം എന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉറപ്പുനൽകി.  കൂടാതെ പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്നിക്കിൽ വച്ച് ASAP ന്റെ സഹകരണത്തോടെ കമ്പസ് പ്ലേസ് മെന്റ് അടുത്ത വർഷം ആദ്യം നടത്താമെന്നും അറിയിച്ചു.  മെറിബോയ് ഐസ്ക്രീം കമ്പനി ഡയറക്ടർ എം ഇ വർഗീസ് ഇൻഡസ്ട്രിക്കും കോളേജിൽ തമ്മിലുള്ളബന്ധം കൂട്ടേണ്ട ആവശ്യകത അറിയിച്ചു.
 സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് റീജിയണൽ ജോയിൻ ഡയറക്ടർ കോളേജിന്റെ ഉയർച്ചയ്ക്ക് സാധ്യതയെ കുറിച്ച് സംസാരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ബാവ കുഞ്ഞ്, വാർഡ് മെമ്പർ എം ഒ ജോസ്, വിവിധ ഡിപ്പാർട്മെന്റ് തലവന്മാർ, പൂർവ്വ വിദ്യാർത്ഥി സെക്രട്ടറി തുഷാര, വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുത്തു. IQAC കമ്മറ്റി അംഗങ്ങൾ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, FABLAB സന്ദർശിക്കുകയും ചെയ്തു.

You May Also Like

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

error: Content is protected !!